കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിനെ വിറപ്പിച്ച് കൂറ്റന്‍ പ്രതിഷേധം; നെതന്യാഹു 'ക്രൈം മിനിസ്റ്റര്‍'... വ്യാപക സംഘര്‍ഷം

Google Oneindia Malayalam News

ടെല്‍ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേലില്‍ കൂറ്റന്‍ പ്രതിഷേധം. ആഴ്ചകളായി നടന്നുവരുന്ന പ്രതിഷേധം ശനിയാഴ്ച ശക്തിപ്പെട്ടു. ഒഴിവ് ദിവസമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ പ്രതിഷേധത്തില്‍ പങ്കാളികളായി. നെതന്യാഹുവിന്റെ വീടിന് പുറത്തും ഓഫീസ് പരിസരത്തും ജനങ്ങള്‍ കൂട്ടത്തോടെ എത്തി പ്രതിഷേധിച്ചു.

Recommended Video

cmsvideo
Thousands of protesters in Israel call on Netanyahu to resign | Oneindia Malayalam

പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന തീവ്ര ജൂത സംഘങ്ങളും പ്രതിഷേധക്കാരെ ആക്രമിച്ചു. ഇതോടെ പ്രക്ഷോഭം കൈവിട്ടുപോകുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്. എന്താണ് സമരത്തിന് കാരണം? വിശദീകരിക്കാം...

ഒരാഴ്ചയായി തുടരുന്ന പ്രതിഷേധം

ഒരാഴ്ചയായി തുടരുന്ന പ്രതിഷേധം

2011ല്‍ നെതന്യാഹു സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഇസ്രായേലില്‍ നടന്നത്. അതിനേക്കാള്‍ ശക്തമായ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.

പതിനായിരങ്ങള്‍ തെരുവില്‍

പതിനായിരങ്ങള്‍ തെരുവില്‍

മധ്യ ജറുസലേമിലാണ് ശനിയാഴ്ച വന്‍ പ്രതിഷേധം നടന്നത്. ടെല്‍ അവീവിലും നെതന്യാഹുവിന്റെ ബീച്ച് ഹൗസിന് മുമ്പിലും പ്രതിഷേധം നടന്നതിന് പുറമെയാണ് പതിനായിരങ്ങള്‍ മധ്യ ജറുസലേമില്‍ ഒത്തുചേര്‍ന്നത്. നെതന്യാഹു രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധക്കാരുടെ ആവശ്യം

പ്രതിഷേധക്കാരുടെ ആവശ്യം

കൊറോണ വൈറസ് രോഗം വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. മാത്രമല്ല, അഴിമതി ആരോപണം ഉയര്‍ന്നിട്ടും പ്രധാനമന്ത്രി ഓഫീസില്‍ തന്നെ തുടരുന്നത് സമരക്കാര്‍ ചോദ്യം ചെയ്യുന്നുമുണ്ട്. എങ്ങനെയാണ് ഇത്രയും പ്രതിഷേധമുണ്ടായിട്ടും പ്രതികരിക്കാതിരിക്കാന്‍ സാധിക്കുക എന്നാണ് സമരക്കാരുടെ ചോദ്യം.

നെതന്യാഹു ക്രൈം മിനിസ്റ്റര്‍

നെതന്യാഹു ക്രൈം മിനിസ്റ്റര്‍

ഇസ്രായേലി പതാക പിടിച്ചും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിയും ഹോണുകള്‍ അടിച്ചുമാണ് പ്രതിഷേധക്കാര്‍ മധ്യ ജറുസലേമിലേക്ക് എത്തിയത്. നെതന്യാഹു പ്രൈം മിനിസ്റ്റര്‍ അല്ല ക്രൈം മിനിസ്റ്ററാണ് എന്നും അവര്‍ കുറ്റപ്പെടുത്തി. ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പ്രധാനമന്ത്രിയാണ് അദ്ദേഹമെന്നും സമരക്കാര്‍ പറഞ്ഞു.

2011ല്‍ നിന്ന് 2020ലെത്തുമ്പോള്‍

2011ല്‍ നിന്ന് 2020ലെത്തുമ്പോള്‍

2011ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രാജ്യത്ത് അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വില വര്‍ധനവില്‍ പ്രതിഷേധിച്ചായിരുന്നു. എന്നാല്‍ ഇത്തവണ പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന അഴിമതിയും കൊറോണ വ്യാപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

സമരത്തിന് പിന്നില്‍ ഇടതുപക്ഷം

സമരത്തിന് പിന്നില്‍ ഇടതുപക്ഷം

സമരം കാര്യമാക്കേണ്ട എന്ന നിലപാടിലാണ് നെതന്യാഹു. ഇടതുപക്ഷക്കാരും അരാജകവാദികളുമാണ് സമരത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. രണ്ട് ടെലിവിഷന്‍ ചാനലുകളാണ് സമരം ആളിക്കത്തിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ലിക്കുഡ് പാര്‍ട്ടി കുറ്റപ്പെടുത്തി. സമരത്തിന് അനാവശ്യമായ കവറേജ് നല്‍കുകയാണെന്നും പാര്‍ട്ടി പറയുന്നു.

സമരം സംഘര്‍ഷത്തിലേക്ക്

സമരം സംഘര്‍ഷത്തിലേക്ക്

ആദ്യദിനങ്ങളില്‍ സമരം സമാധാനപരമായിരുന്നു. പിന്നീട് സമരക്കാരെ അടിച്ചൊടുക്കാന്‍ പോലീസ് നീക്കം തുടങ്ങി. സമരം ശക്തിപ്പെടുന്നു, കൂടുതല്‍ പേര്‍ സമരത്തിലേക്ക് ആകൃഷ്ടരാകുന്നു എന്ന കണ്ടപ്പോഴായിരുന്നു ഇത്. ഇതോടെ പല ഭാഗങ്ങളിലും സമരം സംഘര്‍ഷത്തിലെത്തി.

തീവ്ര ജൂത സംഘടനകളും രംഗത്ത്

തീവ്ര ജൂത സംഘടനകളും രംഗത്ത്

നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന തീവ്ര ജൂത സംഘടനകളും സമരത്തിന് എതിരാണ്. പലയിടത്തും ഇവര്‍ സമരക്കാരുമായി ഏറ്റുമുട്ടി. സമരക്കാര്‍ തനിക്കെതിരെ ജനങ്ങളെ ഇളക്കിവിടുകയാണെന്ന് നെതന്യാഹു ആരോപിച്ചു. കൂടുതല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

തീവ്ര ജൂത സംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തീവ്ര ജൂത സംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാക്കിയ 20 തീവ്ര ജൂത സംഘടനാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിന് തുടക്കമിട്ടത് ചില സാമൂഹിക പ്രവര്‍ത്തകരാണ്. അഴിമതിക്കേസില്‍ വിചാരണ നേരിടുമ്പോഴും നെതന്യാഹു പ്രധാനമന്ത്രിയായി തുടരുന്നതാണ് അവര്‍ ചോദ്യം ചെയ്യുന്നത്.

തൊഴിലില്ലാത്തവര്‍ കൂടുന്നു

തൊഴിലില്ലാത്തവര്‍ കൂടുന്നു

തൊഴില്‍ രഹിതരായ യുവജനങ്ങളും സമരത്തിന് മുന്നിലുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് അവരുടെ ആരോപണം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിയെന്നും യുവാക്കള്‍ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 20 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

സര്‍ക്കാരിന്റെ പാളിച്ച

സര്‍ക്കാരിന്റെ പാളിച്ച

കൊറോണയുടെ ആദ്യ ദിനങ്ങളില്‍ രാജ്യം കടുത്ത നിയന്ത്രണം നടപ്പാക്കി. എന്നാല്‍ അധികം വൈകാതെ വിപണി തുറക്കുകയും ചെയ്തു. ഇതോടെയാണ് രോഗ വ്യാപനം വേഗത്തിലായത്. ഇത് സര്‍ക്കാരിന്റെ പാളിച്ചയാണെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇന്ന് ഓരോ ദിവസവും റെക്കോഡ് രോഗികളുടെ എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Israel Protest: People says Prime Minister Netanyahu should resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X