അണ്വായുധം: ഇറാന് നുണ പറഞ്ഞതിന് തെളിവുകളുമായി നെതന്യാഹു
ജെറൂസലേം: 2015ലെ ആണവ കരാറില്‍ ഒപ്പിട്ട ശേഷവും ഇറാന് ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ പഠനങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനില്‍ നിന്ന് ഇസ്രായേല്‍ ചാരന്മാര് ചോര്‍ത്തിയതെന്ന് കരുതുന്ന ആയിരക്കണക്കിന് രേഖകളുടെ അടിസ്ഥാനത്തിലാണ് നെതന്യാഹുവിന്റെ ആരോപണം. ഒരു ലക്ഷത്തോളം വരുന്ന ഈ ഫയലുകള്‍ തെഹ്റാനിലെ രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അതില്‍ ഒരു ഭാഗം തങ്ങള്‍ക്ക് ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേല്‍ ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്ത പ്രഭാഷണത്തിലായിരുന്നു നെതന്യാഹുവിന്റെ ഈ വെളിപ്പെടുത്തല്‍. രേഖകളും മറ്റ് ചിത്രങ്ങളും വീഡിയോ വാളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസന്റേഷന്.
ഇറാനുമായി 2015ലുണ്ടാക്കിയ അന്താരാഷ്ട്ര ആണവകരാര്‍ രാജ്യത്തിന്റെ ആണവപ്രവര്‍ത്തനങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്നും മെയ് 12നകം അതിലെ അപാകതകള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അമേരിക്ക കരാറില്‍ നിന്ന് പിന്മാറുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍. ആണവായുധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ആവര്‍ത്തിച്ച ഇറാന് വലിയ നുണയാണ് പറഞ്ഞുകൊണ്ടിരുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി.

ഇറാനെതിരായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ആണവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല എന്ന് ഇറാന് പറഞ്ഞത് കളവാണ്, കരാറിന് ശേഷവും ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ സൂക്ഷിക്കാനും അവ വിപുലപ്പെടുത്താനും ഇറാന് ശ്രമിച്ചു, ആണവ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിയെന്ന് 2015ല്‍ അന്താരാഷ്ട്ര ആണവ ഏജന്‍സി മുമ്പാകെ പറഞ്ഞത് കളവായിരുന്നു എന്നീ മൂന്ന് ആരോപണങ്ങളാണ് നെതന്യാഹു വെളിപ്പെടുത്തിയത്. 2015ല്‍ കരാറിലൊപ്പിട്ട ശേഷം രേഖകള്‍ ഒളിപ്പിച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ ഇറാന് ശക്തിപ്പെടുത്തിയതായും 2017ലാണ് തെഹ്റാനിലെ അതീവ സുരക്ഷിതമായ സ്ഥലത്തേക്ക് അവ മാറ്റിയതെന്നും നെതന്യാഹു പറഞ്ഞു.
-
സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications