കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്വായുധം: ഇറാന്‍ നുണ പറഞ്ഞതിന് തെളിവുകളുമായി നെതന്യാഹു

  • By Desk
Google Oneindia Malayalam News

ജെറൂസലേം: 2015ലെ ആണവ കരാറില്‍ ഒപ്പിട്ട ശേഷവും ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ പഠനങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനില്‍ നിന്ന് ഇസ്രായേല്‍ ചാരന്‍മാര്‍ ചോര്‍ത്തിയതെന്ന് കരുതുന്ന ആയിരക്കണക്കിന് രേഖകളുടെ അടിസ്ഥാനത്തിലാണ് നെതന്യാഹുവിന്റെ ആരോപണം. ഒരു ലക്ഷത്തോളം വരുന്ന ഈ ഫയലുകള്‍ തെഹ്‌റാനിലെ രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അതില്‍ ഒരു ഭാഗം തങ്ങള്‍ക്ക് ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേല്‍ ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്ത പ്രഭാഷണത്തിലായിരുന്നു നെതന്യാഹുവിന്റെ ഈ വെളിപ്പെടുത്തല്‍. രേഖകളും മറ്റ് ചിത്രങ്ങളും വീഡിയോ വാളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസന്റേഷന്‍.

ഇറാനുമായി 2015ലുണ്ടാക്കിയ അന്താരാഷ്ട്ര ആണവകരാര്‍ രാജ്യത്തിന്റെ ആണവപ്രവര്‍ത്തനങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്നും മെയ് 12നകം അതിലെ അപാകതകള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍. ആണവായുധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ആവര്‍ത്തിച്ച ഇറാന്‍ വലിയ നുണയാണ് പറഞ്ഞുകൊണ്ടിരുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി.

nethanyahu

ഇറാനെതിരായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ആണവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല എന്ന് ഇറാന്‍ പറഞ്ഞത് കളവാണ്, കരാറിന് ശേഷവും ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ സൂക്ഷിക്കാനും അവ വിപുലപ്പെടുത്താനും ഇറാന്‍ ശ്രമിച്ചു, ആണവ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിയെന്ന് 2015ല്‍ അന്താരാഷ്ട്ര ആണവ ഏജന്‍സി മുമ്പാകെ പറഞ്ഞത് കളവായിരുന്നു എന്നീ മൂന്ന് ആരോപണങ്ങളാണ് നെതന്യാഹു വെളിപ്പെടുത്തിയത്. 2015ല്‍ കരാറിലൊപ്പിട്ട ശേഷം രേഖകള്‍ ഒളിപ്പിച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ ഇറാന്‍ ശക്തിപ്പെടുത്തിയതായും 2017ലാണ് തെഹ്‌റാനിലെ അതീവ സുരക്ഷിതമായ സ്ഥലത്തേക്ക് അവ മാറ്റിയതെന്നും നെതന്യാഹു പറഞ്ഞു.

English summary
Israel presented on Monday what it said was evidence that Iran had continued gathering nuclear knowledge after signing a 2015 agreement with world powers to curb its atomic program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X