ഇസ്രായേല്‍ യുദ്ധവിമാനം സിറിയ വെടിവച്ചിട്ടു... അസദിന് അത്ര ധൈര്യമോ? എന്നിട്ട് ഇസ്രായേല്‍ എന്ത് ചെയ്തു
ദമാസ്കസ്: അടുത്തിടെയായി സിറിയയും ഇസ്രായേലും തമ്മിലുള്ള ബന്ധം വളരെ മോശമായിരിക്കുകയാണ്. ഗോലാന്‍ മേഖലയില്‍ സിറിയന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇസ്രായേല്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയിരുന്നു. സിറിയന്‍ പട്ടാളം തിരിച്ചും.
എന്നാല്‍ ഇപ്പോള്‍ സംഗതി കൂടുല്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്റെ യുദ്ധ വിമാനവും ഡ്രോണും തങ്ങള്‍ വെടിവച്ചിട്ടു എന്നാണ് സിറിയ അവകാശവാദം ഉന്നയിക്കുന്നത്. ഗോലാന്‍ മേഖലയില്‍ തന്നെയാണ് സംഭവങ്ങള്‍ നടന്നത്.
എന്നാല്‍ ഇത്തരമൊരു സംഗതി നടന്നിട്ടേയില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഗോലാന്‍ മേഖലയില്‍ ഐസിസിനെ സഹായിക്കുന്നവരാണ് ഇസ്രായേല്‍.

ഗോലാന്‍ മേഖല
ഇസ്രായേല്‍- സിറിയ അതിര്‍ത്തിയായ ഗോലാന്‍ മേഖല കുറച്ച് കാലങ്ങളായി സംഘര്‍ഷ പ്രദേശമാണ്. അടുത്തിടെയാണ് സിറിയന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇസ്രായേല്‍ വെടിയുതിര്‍ത്തത്.

യുദ്ധവിമാനം വെടിവച്ചിട്ടു
എന്നാല്‍ ഇപ്പോള്‍ നടന്ന സംഗതികള്‍ കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നതാണ്. ഇസ്രായേലിന്റെ യുദ്ധ വിമാനവും ഡ്രോണും ആണ് സിറിയന്‍ സൈന്യം വെടിവച്ചിട്ടിരിക്കുന്നത്.

അല്ക്വനീട്ര
ഗോലാന്‍ മേഖലയിലെ പല പ്രദേശങ്ങളും സിറിയയ്ക്ക് മേല്‍ ഇസ്രായേല്‍ കൈയ്യേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനടുത്തുള്ള അല്ക്വനീട്രയിലെ സിറിയന്‍ സൈനിക പോസ്റ്റിന് നേര്‍ക്ക് ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തുകയായിരുന്നു.

ഇങ്ങോട്ടെങ്കില്‍
തങ്ങളുടെ സൈനിക പോസ്റ്റിന് നേര്‍ക്ക് ആക്രമണം നടത്തിയ ഇസ്രായേല്‍ യുദ്ധ വിമാനത്തേയും ഡ്രോണിനേയും ആണ് വെടിവച്ചിട്ടത് എന്ന് സിറിയന്‍ സൈനിക ജനറല്‍ വ്യക്തമാക്കി.

സമ്മതിച്ചു... പക്ഷേ
കഴിഞ്ഞ ദിവസം അല്ക്വനീട്ര മേഖലയില്‍ പരസ്പരം വെടിവപ്പും ആക്രമണവും ഉണ്ടായതായി ഇസ്രായേല്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ വിമാനം തകര്‍ത്ത കാര്യത്തില്‍ അവര്‍ പറയുന്നത് വേറെ കാര്യമാണ്.

ഒന്നും സംഭവിച്ചില്ലെന്ന്
പരസ്പരം ആക്രണം ഉണ്ടായെങ്കില്‍ ഇസ്രായേലിന്റെ യുദ്ധ വിമാനത്തിന് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നാണ് അവരുടെ വാദം. സിറിയയുടെ ആക്രമണത്തില്‍ തങ്ങള്‍ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല, ആര്‍ക്കും പരിക്കേറ്റിട്ടും ഇല്ലെന്നാണ് അവരുടെ വാദം.

ഇസ്രായേല്‍ കൈയ്യേറ്റം
ഗോലാന്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തിയിട്ടുള്ളത് കൈയ്യേറ്റം തന്നെയാണെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്. ഇസ്രായേല്‍ ആണെങ്കില്‍ അവിടെ സൈനിക താവളം പോലും നിര്‍മിച്ച് കഴിഞ്ഞു.

ഐസിസിനെ
ഗോലാന്‍ മേഖലയിലും അതിര്‍ത്തിയിലും ഐസിസിന് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത് ഇസ്രായേല്‍ ആണെന്ന് നേരത്തേ ആരോപണം ഉണ്ട്. അതിനെ സാധൂകരിക്കുന്ന നിലപാടുകളാണ് പലപ്പോഴും അവര്‍ സ്വീകരിച്ചിട്ടും ഉള്ളത്.

ഗുരുതരം
സിറിയ അവകാശപ്പെടുന്നതുപോലെയാണ് കാര്യങ്ങള്‍ എങ്കില്‍ സ്ഥിതി ഗുരുതരമാണ്. നിലവില്‍ ഐസിസിനെതിരേയും മറ്റ് വിമതര്ക്കെതിരേയും ഒരുപോലെ പൊരുതേണ്ട ഗതികേടിലാണ് സിറിയ. ഇനി ഇസ്രായേലിനെ കൂടി നേരിടേണ്ടിവന്നാല്‍ സിറിയ ശരിക്കും വിയര്‍ക്കും.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications