ഗോലാന്‍ കുന്നുകളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണം, യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ
ജനീവ: ഗോലാന്‍ കുന്നുകളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്ന് യുഎന്‍ പ്രമേയം. ഇന്ത്യ അടക്കമുള്ളവര്‍ ഈ പ്രമേയത്തെ പിന്തുണച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയാണ് ഇങ്ങനൊരു പ്രമേയം അവതരിപ്പിച്ചത്. ഇതില്‍ ഇസ്രായേല്‍ ഗോലാന്‍ കുന്നിലെ അധിനിവേശം അവസാനിപ്പിച്ച് പിന്‍മാറണമെന്നായിരുന്നു ആവശ്യം. മൊത്തം ഈ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തത് 91 രാജ്യങ്ങളാണ്. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും.
ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍, ചൈന, ലെബനന്‍, ഇറാന്‍, ഇറാഖ്, എന്നീ രാഷ്ട്രങ്ങളും പ്രമേയത്തെ അനുകൂലിച്ചു. എട്ട് രാഷ്ട്രങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. ഇസ്രായേല്‍ അടക്കമുള്ളവരാണ് എതിര്‍ത്തവരില്‍ ഉള്ളത്. 1967ലെ ആറ് ദിവസം നീണ്ടു നിന്ന യുദ്ധത്തിലാണ് ഇസ്രായേല്‍ സിറിയയില്‍ നിന്ന് ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്തത്. ഓസ്‌ട്രേലിയ, ബ്രിട്ടന്‍, അമേരിക്ക, പലാവു, മൈക്രോനേഷ്യ, കാനഡ, ഇസ്രായേല്‍, മാര്‍ഷല്‍ ഐലന്‍ഡ്‌സ്, എന്നിവരാണ് പ്രമേയത്തെ എതിര്‍ത്തത്.

62 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുക്രൈന്‍, ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ജപ്പാന്‍, കെനിയ, പോളണ്ട്, ഓസ്ട്രിയ, സ്‌പെയിന്‍, എന്നിവരെല്ലാം വിട്ടുനിന്നവരില്‍ വരും. കഴിഞ്ഞ ദിവസമാണ് വോട്ടെടുപ്പ് നടന്നത്. അതേസമയം അന്താരാഷ്ട്ര നിയമം പാലിച്ച് ഗോലാന്‍ കുന്നുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേലിനോട് രാജ്യാന്തര സംഘടനകള്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നതാണ്.


Click it and Unblock the Notifications