കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ...? ട്രംപിന് മേൽ ഇസ്രായേലിന്റെ ചാരവൃത്തി! വൈറ്റ് ഹൗസിൽ രഹസ്യ ഉപകരണങ്ങൾ

Google Oneindia Malayalam News

Recommended Video

cmsvideo
Israel Accused Of Planting Spy Devices Near POTUS Office | Oneindia Malayalam

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും ശക്തമായ ചാരസംഘടന ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ- ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ്. ലോകത്ത് നടക്കുന്ന എന്തും അറിയുന്നവര്‍ എന്ന് വേണമെങ്കില്‍ മൊസാദിനെ വിശേഷിപ്പിക്കാം.

പശ്ചിമേഷ്യയില്‍ തീകോരിയിട്ട് ഇസ്രായേല്‍; ജോര്‍ദാന്‍ വാലി പിടിച്ചടക്കും, പൊട്ടിത്തെറിച്ച് സൗദിപശ്ചിമേഷ്യയില്‍ തീകോരിയിട്ട് ഇസ്രായേല്‍; ജോര്‍ദാന്‍ വാലി പിടിച്ചടക്കും, പൊട്ടിത്തെറിച്ച് സൗദി

രാജ്യത്തിന്റെ വലിപ്പവും ജനസംഖ്യയും ഒക്കെ നോക്കിയാല്‍ ഒരു കൊച്ചുരാഷ്ട്രമാണ് ഇസ്രായേല്‍. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നാണ് അവര്‍. ആയുധക്കച്ചവടത്തിന്‌റെ കാര്യത്തിലായാലും സാങ്കേതിക വിദ്യയുടെ കാര്യത്തിലായും സമഗ്ര പുരോഗതിയുടെ കാര്യത്തിലായാലും അങ്ങനെ തന്നെ.

ഇസ്രായേലിന്റെ ഏറ്റവും അടുപ്പക്കാര്‍ അമേരിക്കയാണ്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിനെ എന്നും പ്രതിരോധിച്ച് പോരുന്നതും അമേരിക്ക തന്നെ. എന്നാല്‍ ആ അമേരിക്കയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇസ്രായേല്‍ ട്രംപിന് മേലും ചാരവൃത്തി ചെയ്യുന്നുണ്ടത്രെ.

മൊബൈല്‍ ചാര ഉകരണങ്ങള്‍

മൊബൈല്‍ ചാര ഉകരണങ്ങള്‍

പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസില്‍ ഇസ്രായേല്‍ രഹസ്യമായി മൊബാല്‍ ചാര ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. പൊളിറ്റിക്കോ എന്ന വെബ്‌സൈറ്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. അമേരിക്കയിലെ മുതിര്‍ന്ന മൂന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ട്രംപിനെ മാത്രമല്ല

ട്രംപിനെ മാത്രമല്ല

പ്രസിഡന്റ് ട്രംപിന് മേല്‍ മാത്രമല്ല ചാരപ്പണി. സര്‍ക്കാരില്‍ ഉള്ള അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടാളികളെ കുറിച്ചുള്ള വിവരങ്ങളും ഇസ്രായേല്‍ ഇത്തരത്തില്‍ ശേഖരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇത്തരം സംഭവം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടില്ല. ഈ ആരോപണങ്ങള്‍ എല്ലാം അവര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.

സ്റ്റിങ് റേയ്‌സ്

സ്റ്റിങ് റേയ്‌സ്

ഇന്റര്‍ നാഷണല്‍ മൊബൈല്‍ സബിസ്‌ക്രൈബര്‍ ഐഡന്റിറ്റി(ഐഎംഎസ്‌ഐ) സ്വീകര്‍ത്താക്കളായ ഉപകരണങ്ങള്‍ ആണ് സ്ഥാപിക്കപ്പെട്ടത്. ഇതിനെ സ്റ്റിങ് റേയ്‌സ് എന്നാണ് വിളിക്കപ്പെടുന്നത്. ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുക എന്നത് തന്നെയാണ് ഇതിന്റെ ലക്ഷ്യം. ഉപയോക്താക്കള്‍ ഒരുതരത്തിലും അറിയാത്ത വിധത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.

കണ്ടെത്തിക്കഴിഞ്ഞു

കണ്ടെത്തിക്കഴിഞ്ഞു

വൈറ്റ് ഹൗസില്‍ സ്റ്റിങ് റേയ്‌സ് സ്ഥാപിച്ചത് കണ്ടെത്തിക്കഴിഞ്ഞു എന്നാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഭ്യമായവയില്‍ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 2017 ല്‍ തന്നെ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ഇത് കണ്ടെത്തിയിരുന്നു. 2018 ല്‍ സര്‍ക്കാര്‍ അധികൃതര്‍ തന്നെ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപില്‍ നിന്ന് എന്തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി സ്ഥിരീകരണമില്ല.

ഇസ്രായേല്‍ തന്നെ?

ഇസ്രായേല്‍ തന്നെ?

സ്റ്റിങ് റേയ്‌സ് സ്ഥാപിച്ച് ചാരപ്പണി നടത്തിയതിന് പിന്നില്‍ ഇസ്രായേല്‍ തന്നെ ആണെന്ന് ഒരുവിഭാഗം അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട് എന്നാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നത്. എഫ്ബിഐയും ഹോംലാന്‍ഡ് സെക്യൂരിറ്റീസും സീക്രട്ട് സര്‍വ്വീസും ആയിരുന്നു ഈ സംഭവം അന്വേഷിച്ചിരുന്നത്. ചാര ഉപകരണങ്ങള്‍ നിര്‍വ്വീര്യമാക്കുകയും അതില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. വളരെ ചുരുങ്ങിയ രാജ്യങ്ങള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതിക, സാമ്പത്തിക സ്ഥിതിയുള്ളൂ എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇസ്രായേല്‍ ആണ് സംശയപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ട്രംപിന് കുലുക്കമില്ല

ട്രംപിന് കുലുക്കമില്ല

ഇത്തരം ഒരു സംഭവം നടന്നിട്ടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരു കുലുക്കവും ഇല്ലത്രെ. ഇസ്രായേലിനെ ഔദ്യോഗികമായോ അനൗദ്യോഗികമായോ പ്രതിഷേധം അറിയിക്കാന്‍ പോലും അമേരിക്കന്‍ ഭരണകൂടം മുതിരുന്നില്ല എന്ന ആക്ഷേപം രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കുണ്ട് എന്നും പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇത്തരമൊരു വാര്‍ത്ത വിശ്വാസിക്കാന്‍ ആവില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. ഇസ്രായേലുമായി തങ്ങള്‍ക്കുള്ള ബന്ധം മഹത്തരമാണെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ നടത്തില്ല

അമേരിക്കയില്‍ നടത്തില്ല

ചാരപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുമ്പന്തിയില്‍ ആണ് ഇസ്രായേല്‍. എന്നാല്‍ അമേരിക്കയില്‍ ചാരവൃത്തി നടത്തില്ല എന്നത് തങ്ങള്‍ക്ക് ദീര്‍ഘകാലമായുള്ള പ്രതിബദ്ധതയാണെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചത്. പൊളിറ്റിക്കോ പ്രസിദ്ധീകരിച്ച വാര്‍ത്ത ശുദ്ധ നുണയാണെന്നും ഇസ്രായേല്‍ പ്രതികരിച്ചു.

English summary
Israel spied American President Donald Trump and hi top Associates- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X