യെമനെതിരെ കടുപ്പിച്ച് ഇസ്രായേൽ; വിമാനത്താവളം വ്യോമാക്രമണത്തിൽ തകർത്തു
യെമനിലെ വിമാനത്താവളം ബോംബാക്രമണത്തിലടെ തകർത്തെന്ന് ഇസ്രായേൽ. തലസ്ഥാനത്തുള്ള സനാ ഇൻറർനാഷ്ണൽ എയർപോട്ടാണ് വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കിയത്. ആവർത്തിച്ചുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ആക്രമമെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു.
ആക്രമണത്തിന് ഒരു മണിക്കൂർ മുൻപ് പൗരൻമാർ മേഖലയിൽ നിന്നും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്. അതേസമയം ആയുധങ്ങൾ കടത്തുന്നതിനാണ് ഹൂത്തികൾ സന എയർപോർട്ട് ആക്രമിച്ചതെന്നും ഭീകരാവാദത്തിന്റെ കേന്ദ്രമായാണ് ഈ വിമാനത്താവളം പ്രവർത്തിക്കുന്നതെന്നും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം യെമനിൽ വ്യോമാക്രമണം കടുപ്പച്ചിരിക്കുകയാണ് ഇസ്രായേൽ. ഹൂത്തികൾ നടത്തുന്ന ഡ്രോൺ , മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ആക്രമണമെന്ന് സൈന്യം പ്രതികരിച്ചത്. ഹൂത്തികൾ ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേർക്ക് കഴിഞ്ഞ ദിവസം ശക്തമായ ആക്രമണമാണ് നടത്തിയത്. ഇതിനോടകം തന്നെ ഫൈറ്റർ ജെറ്ററുകൾ, സ്പൈ പ്ലെയിൻ എന്നിവ ഉൾപ്പെടെയാണ് യെമനെതിരെ വിന്യസിച്ചത്. ലക്ഷ്യസ്ഥാനത്ത് 50 ഓളം യുദ്ധോപകരണങ്ങൾ വർഷിച്ചതായും ഇസ്രായേൽ സൈന്യം പറഞ്ഞു.
വിമാനത്താവളം കൂടാതെ ഹൂത്തികൾ ഉപയോഗിക്കുന്നതായി അവകാശപ്പെടുന്ന സനാ എയർപോർട്ടിനടുത്തുള്ള നിരവധി പവർ സ്റ്റേഷനുകളും തലസ്ഥാനത്തിന് വടക്കുള്ള അമ്രാൻ നഗരത്തിലെ ഒരു സിമന്റ് ഫാക്ടറിയും ഇസ്രായേൽ സൈന്യം തകർത്തു. തുരങ്കനിർമ്മാണത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കും ഹൂത്തികൾ ഉപയോഗിച്ചിരുന്ന ഫാക്ടറിയാണിത്. അതേസമയം ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ 3 പേരാണ് കൊല്ലപ്പെട്ടതെന്നും 38 പേർക്ക് പരിക്കേറ്റതായും ഹൂതികൾ പറഞ്ഞു.
ബലൂചിസ്ഥാനിൽ സ്ഫോടനം; 7 പാക് സൈനികർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 7 സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ തെക്ക്-പടിഞ്ഞാറൻ ഭാഗത്താണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തു.
മാച്ച് കാച്ചി ജില്ലയിലാണ് സ്ഫോടനം നടന്നതെന്ന് പാക് ആർമി പ്രസ്താവനയിൽ അറിയിച്ചു. മേഖലയിലെ ഭീകരരെ തുടച്ച് നീക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സൈന്യം പറഞ്ഞു.
കഴിഞ്ഞ മാസം ബലൂചിസ്ഥാനിൽ 10 ഭീകരരെ പാക് സൈന്യം കൊലപ്പെടുത്തിയിരുന്നു. ഭീകരർക്കെതിരായ നടപടി പുരോഗമിക്കുന്നതിനിടെയാണ് ഭീകരർ ആക്രമിച്ചത്. സമാനരീതിയിൽ സൈന്യത്തിന് നേർക്ക് മുൻപും ഭീകരരുടെ ആക്രമണം ഉണ്ടായിരുന്നു.












Click it and Unblock the Notifications