കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ പ്രതിഷേധം; ഗാന്ധിജിയുടെ ചിത്രത്തിനൊപ്പമുള്ള മദ്യക്കുപ്പികളുടെ ഉല്‍പാദനം ഇസ്രായേല്‍ നിര്‍ത്തി

  • By Desk
Google Oneindia Malayalam News

ദില്ലി: മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പമുള്ള മദ്യക്കുപ്പികളുടെ ഉല്‍പാദനവും വിതരണവും ഇസ്രായേല്‍ കമ്പനി നിര്‍ത്തി വെച്ചു. ഇന്ത്യ ഈ വിഷയം ഏറ്റെടുത്ത ശേഷം വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു.
ചൊവ്വാഴ്ച സീറോ അവറില്‍ രാജ്യസഭയില്‍ വിഷയം ഉന്നയിച്ച ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ഇസ്രായേല്‍ കമ്പനി 'രാജ്യത്തിന്റെ പിതാവിനെ' അപമാനിച്ചതായി ആരോപിച്ചു.

നിയന്ത്രണം വിട്ട ആംബുലന്‍സ് തട്ടുകടയില്‍ പാഞ്ഞുകയറി: റോഡരികില്‍ നില്‍ക്കുകയായിരുന്ന രണ്ടുപേര്‍ മരിച്ചുനിയന്ത്രണം വിട്ട ആംബുലന്‍സ് തട്ടുകടയില്‍ പാഞ്ഞുകയറി: റോഡരികില്‍ നില്‍ക്കുകയായിരുന്ന രണ്ടുപേര്‍ മരിച്ചു

കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും ചിത്രങ്ങളുള്ള കുപ്പികള്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിങ്ങിന് അയച്ച കത്തില്‍ ജയ്ശങ്കര്‍ ഇക്കാര്യത്തില്‍ നിങ്ങളുടെ പ്രതിഷേധം പങ്കുവെക്കുന്നുണ്ട്. ''ഞങ്ങളുടെ എംബസി ഇതിനകം ഇസ്രായേല്‍ കമ്പനിയുമായി പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. കുപ്പികളുടെ ഉല്‍പാദനവും വിതരണവും കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണെന്നും വിപണിയില്‍ നിന്ന് ഉല്‍പ്പന്നം പിന്‍വലിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

israleflag-1562500321

ജനങ്ങളോടും ഇന്ത്യാ സര്‍ക്കാരിനോടും കമ്പനി ഹൃദയംഗമമായ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും നടപടിയില്‍ ഖേദിക്കുന്നുവെന്ന് അവര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് അടിയന്തരവും ഉചിതമായ നടപടിയും സ്വീകരിക്കാന്‍ രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു ജയ്ശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു.

ഇസ്രയേലിന്റെ 71ാം സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി മാല്‍ക്ക കമ്പനിയാണ് ഗാന്ധിജിയോടുള്ള ആദരസൂചകമായി ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ച മദ്യക്കുപ്പികള്‍ പുറത്തിറക്കിയത്. സംഭവം വിവാദമായതോടെ ചിത്രം പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഇന്ത്യന്‍ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും വികാരം മനസിലാക്കി മാപ്പു പറയുന്നുവെന്നും മഹാത്മാഗാന്ധിയെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ബ്രാന്‍ഡ് മാനേജര്‍ ഗിലാദ് ദ്രോദ് വ്യക്തമാക്കി. ലിമിറ്റഡ് എഡിഷനില്‍ പുറത്തിറക്കിയ മദ്യക്കുപ്പികളില്‍ മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിമാരായ ഡേവിഡ് ബെന്‍ ഗുറിയോണ്‍, ഗോള്‍ഡ് മേയര്‍ എന്നിവരുടെ ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. അതേസമയം മദ്യക്കുപ്പികളില്‍ ചിത്രം പതിപ്പിച്ചവരില്‍ ഇസ്രയേലുകാരനല്ലാത്ത ഒരേയൊരു വ്യക്തി മഹാത്മാ ഗാന്ധിയാണ്.

English summary
Israel stops liquor production engraved Gandhiji's picture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X