കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം; പശ്ചിമേഷ്യയില്‍ യുദ്ധഭീതി, തിരിച്ചടിക്കൊരുങ്ങി ഇറാന്‍

Google Oneindia Malayalam News

Recommended Video

cmsvideo
ആക്രമണ പരമ്പരകളുമായി ഇറാനും ഇസ്രേയേലും | #Israel | Oneindia Malayalam

ദമസ്‌കസ്: പശ്ചിമേഷ്യയില്‍ ചിരവൈരികളായ ഇറാനും ഇസ്രായേലും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. ഇറാന്റെ ആയുധപുരകളും രഹസ്യാന്വേഷണ കേന്ദ്രവും ഇസ്രായേല്‍ സൈന്യം ബോംബിട്ടു തകര്‍ത്തു. ഇറാന്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ പശ്ചിമേഷ്യ വീണ്ടും കുരുതിക്കളമാകുമോ എന്ന ആശങ്കയുണ്ട്.

സിറിയയിലെ ഇറാന്റെ കേന്ദ്രങ്ങളാണ് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ഇറാന് ഒട്ടേറെ ഓഫീസുകളും രഹസ്യാന്വേഷണ കേന്ദ്രങ്ങളും ആയുധപുരകളുമുണ്ട്. ഇവ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ നീക്കം. ഇസ്രായേല്‍ സൈന്യത്തിനെതിരെ ഗൊലാന്‍ കുന്നുകളില്‍ ഇറാന്‍ സൈന്യം ആക്രമണം തുടങ്ങിയെന്നാണ് വിവരം. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

 യുദ്ധ മുന്നണിയിലെ കക്ഷികള്‍

യുദ്ധ മുന്നണിയിലെ കക്ഷികള്‍

സിറിയന്‍ ഭരണകൂടത്തെ സഹായിക്കുന്ന രാജ്യമാണ് ഇറാന്‍. സിറിയയിലെ വിമതരെ സഹായിക്കുന്ന ഒട്ടേറെ രാജ്യങ്ങളുണ്ട്. സൗദി സഖ്യവും അമേരിക്കന്‍ സഖ്യരാജ്യങ്ങളും വിമതര്‍ക്കൊപ്പമാണ്. എന്നാല്‍ റഷ്യ, ഇറാന്‍, ലബ്‌നാനിലെ ഹിസ്ബുല്ല എന്നിവരാണ് സിറിയന്‍ ഭരണകൂടത്തിനൊപ്പം.

 ഇസ്രായേല്‍ ലക്ഷ്യം

ഇസ്രായേല്‍ ലക്ഷ്യം

സിറിയയുടെ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നിരുന്നത്. ഇവിടെ സൈനിക ക്യാംപുകള്‍, ആയുധ പുരകള്‍, രഹസ്യാന്വേഷണ സംഘത്തിന്റെ ഓഫീസുകള്‍ എന്നിവ ഇറാനുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കേന്ദ്രങ്ങളാണ് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണത്തിലൂടെ ഭാഗികമായി തകര്‍ത്തത്.

സംഭരണ കേന്ദ്രവും ആക്രമിച്ചു

സംഭരണ കേന്ദ്രവും ആക്രമിച്ചു

ദമസ്‌കസിലെ വിമാനത്താവളം, ആയുധ പുര, രഹസ്യാന്വേഷണ വിഭാഗം ഓഫീസ്, പരിശീലന കേന്ദ്രം തുടങ്ങി ഒട്ടേറെ സ്ഥലത്ത് ബോംബാക്രമണം നടത്തിയെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ദമസ്‌കസിലെ വിമാനത്താവളത്തില്‍ ഇറാന് സംഭരണ കേന്ദ്രമുണ്ടത്രെ. ഈ കേന്ദ്രവും ഇസ്രായേല്‍ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരിച്ചടി ശക്തം

തിരിച്ചടി ശക്തം

ഇസ്രായേല്‍ സൈന്യത്തിന്റെ യുദ്ധവിമാനങ്ങള്‍ക്ക് നേരെ സിറിയന്‍ സൈന്യം മിസൈല്‍ തൊടുത്തുവിട്ടു. 12 ലധികം മിസൈലുകളാണ് ഇസ്രായേല്‍ വിമാനങ്ങളെ ലക്ഷ്യമിട്ടെത്തിയത്. വിമാന വേധ ബാറ്ററികള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം ബാറ്ററികള്‍ ലക്ഷ്യമിട്ട് ബോംബുകള്‍ വര്‍ഷിച്ചു.

തുടക്കം ഞായറാഴ്ച

തുടക്കം ഞായറാഴ്ച

ഇക്കഴിഞ്ഞ ഞായറാഴ്ച മുതലാണ് പരസ്പരം ആക്രമണം ശക്തമായത്. ഗൊലാന്‍ കുന്നുകളിലെ ഇസ്രായേല്‍ സൈന്യത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്നാണ് ആരോപണം. ഇതിന് തിരിച്ചടിയായി ദമസ്‌കസ് ആക്രമിക്കപ്പെട്ടു. വീണ്ടും ഗൊലാന്‍ കുന്നുകളില്‍ ആക്രമണമുണ്ടായിട്ടുണ്ട്. ഇറാന്‍ ആക്രമണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതിന്റെ രേഖകള്‍ ലഭിച്ചുവെന്ന് ഇസ്രായേല്‍ പറയുന്നു.

സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍ ആക്രമണത്തില്‍ നാല് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒട്ടേറെ സൈനികര്‍ക്ക് പരിക്കുണ്ട്. റഷ്യന്‍ സൈനികരാണ് ഈ വിവരം പുറത്തുവിട്ടത്. 11 പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ സംഘടന അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ സൈനികരാണെന്നും അവര്‍ പറയുന്നു.

 എട്ട് മാസത്തിനിടെ ആദ്യം

എട്ട് മാസത്തിനിടെ ആദ്യം

2018 മേയ് മാസത്തിന് ശേഷം ആദ്യമായിട്ടാണ് ഇസ്രായേല്‍ സൈന്യം സിറിയയില്‍ ഇത്രയും ശക്തമായ ആക്രമണം നടത്തുന്നതത്രെ. കഴിഞ്ഞ മേയില്‍ ഇസ്രായേലിന് വ്യാപകമായ ബോംബിങ് ഇസ്രായേല്‍ നടത്തിയിരുന്നു. ഇസ്രായേലിന് നേര്‍ക്ക് ഇറാനും സിറിയയും ചേര്‍ന്ന് റോക്കറ്റാക്രമണവും നടത്തി. ആഭ്യന്തര യുദ്ധത്തിനിടെ ഇസ്രായേല്‍ ആക്രമണം ശക്തമാകുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇറാന്റെ വാദം ഇങ്ങനെ

ഇറാന്റെ വാദം ഇങ്ങനെ

എന്നാല്‍ ഇപ്പോള്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ഇറാന്‍ അറിയിക്കുന്നത്. സിറിയന്‍ വ്യോമസേന ഇസ്രായേല്‍ മിസൈലുകളെ പ്രതിരോധിച്ചുവെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്.

 30 മിസൈലുകള്‍ വെടിവച്ചിട്ടു

30 മിസൈലുകള്‍ വെടിവച്ചിട്ടു

ഇസ്രായേല്‍ സൈന്യത്തിന്റെ 30 മിസൈലുകള്‍ സിറിയന്‍ വ്യോമ സേന വെടിവച്ചിട്ടുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായി തിരിച്ചടിയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാണ് ആ രാജ്യത്തെ നശിപ്പിക്കുമെന്ന് ഇറാന്‍ സൈനിക കമാന്റ് അസീസ് നസീര്‍ സാദി ഭീഷണിപ്പെടുത്തി.

കണക്കുപറയേണ്ടി വരുമെന്ന് ഇറാന്‍

കണക്കുപറയേണ്ടി വരുമെന്ന് ഇറാന്‍

സിറിയന്‍ വ്യോമസേനയിലെ യുവാക്കള്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. സയണിസ്റ്റ് രാജ്യത്തെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുമെന്ന് നസീര്‍സാദി പറയുന്നു. സിറിയക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ഓരോ ആക്രമണത്തിന് കണക്കുപറയേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇസ്രായേല്‍ ജാഗ്രതാ നിര്‍ദേശം

ഇസ്രായേല്‍ ജാഗ്രതാ നിര്‍ദേശം

വടക്കന്‍ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമന്ന് പൗരന്‍മാര്‍ക്ക് ഇസ്രായേല്‍ നിര്‍ദേശം നല്‍കി. ഗൊലാന്‍ കുന്നുകളിലെ പ്രശ്‌നമേഖലയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. പൗരന്‍മാരെ സംരക്ഷിക്കാനുള്ള എല്ലാ നീക്കവും സൈന്യം നടത്തിവരികയാണെന്നും ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു.

നടന്‍ അജിത്ത് ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്; ആരാധകര്‍ അംഗത്വമെടുത്തു, താരത്തിന്റെ പ്രതികരണംനടന്‍ അജിത്ത് ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്; ആരാധകര്‍ അംഗത്വമെടുത്തു, താരത്തിന്റെ പ്രതികരണം

English summary
Israel strikes Iranian targets in Damascus after missile fired at Golan Heights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X