കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് ഇറാന്‍... 20 റോക്കറ്റുകള്‍; ഗോലാന്‍ മലനിരകള്‍ പ്രകമ്പനം കൊണ്ടു, തിരിച്ചടി

  • By Desk
Google Oneindia Malayalam News

ദമാസ്‌കസ്: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കിയതിന് തൊട്ടുപിറകേ ആയിരുന്നു ഇസ്രായേല്‍ സിറിയയിലെ ഇറാന്‍ സൈനിക താവളത്തിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തിയത്. സിറിയയിലെ ഇറാന്റെ നീക്കങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ ആവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍ ഇസ്രായേലിന്റെ ഭീഷണിയെ കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് തയ്യാറായിരുന്നില്ല. ഗോലാന്‍ മലനിരകളില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയത്.

അതേ ഗോലാന്‍ മലനിരകളെ ലക്ഷ്യം വച്ചായിരുന്നു സിറിയയില്‍ നിന്ന് ഇറാന്‍ സൈന്യം തിരിച്ചടി നടത്തി. തുടര്‍ച്ചയായ റോക്കറ്റ് ആക്രമണം ആയിരുന്നു ഇറാന്‍ നടത്തിയത്. ഇതിന് സിറിയന്‍ സൈന്യത്തിന്റെ പിന്തുണ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

 ഗോലാന്‍ മലനിരകള്‍

ഗോലാന്‍ മലനിരകള്‍

ഇസ്രായേല്‍- സിറിയന്‍ അതിര്‍ത്തിയില്‍ ആണ് ഗോലാന്‍ മലനിരകള്‍. ഏറെ തന്ത്രപ്രധാനമായ സ്ഥലം ആണിത്. ഇസ്രായേലിന് സംബന്ധിച്ച് സിറിയക്ക് നേര്‍ക്ക് ആക്രമണം നടത്താന്‍ ഏറ്റവും ഉചിതമായ സ്ഥലം. അവിടെ നിന്ന് തന്നെ ആയിരുന്നു കഴിഞ്ഞ ദിവസം സിറിയയിലെ ഇറാന്‍ സൈനിക താവളത്തിന് നേര്‍ക്ക് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയത്.

തിരിച്ചടി, 20 റോക്കറ്റുകള്‍

തിരിച്ചടി, 20 റോക്കറ്റുകള്‍

ഈ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ 20 റോക്കറ്റുകള്‍ ആയിരുന്നു ഗോലാന്‍ മലനിരകളിലേക്ക് തൊടുത്തുവിട്ടത്. കഴിഞ്ഞ രാത്രിയില്‍ ആയിരുന്നു ഇറാന്റെ പ്രത്യാക്രമണം. ഇസ്രായേല്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഗോലാനില്‍ ഇസ്രായേലിന് എന്തൊക്കെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഇസ്രായേല്‍ ആക്രമണം

ഇസ്രായേല്‍ ആക്രമണം

ഇറാന്റെ പ്രത്യാക്രമണത്തിന് ശേഷം ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായിട്ടുണ്ട്. സിറിയയില്‍ ഇറാന്‍ സൈനിതകര്‍ തമ്പടിച്ചിരിക്കുന്ന മേഖലയില്‍ ആയിരുന്നു ആക്രമണം. ഇതില്‍ ഇറാന്റെ എയര്‍ ഡിഫന്‍സ് ബറ്റാലിയനും റഡാഖറുകള്‍ക്കും ആയുധപ്പുരയ്ക്കും കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

വെടിവച്ചിട്ടുവെന്ന്

വെടിവച്ചിട്ടുവെന്ന്

ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ശക്തമായ മിസൈല്‍ ആക്രമണം ഉണ്ടായ കാര്യം സിറിയന്‍ അധികൃതര്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഈ മിസൈലുകള്‍ എല്ലാം തന്നെ തങ്ങള്‍ വെടിവച്ചിട്ടു എന്നാണ് സിറിയയുടെ അവകാശവാദം. ഇറാന്‍ ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാനെ പേടിച്ച് ഇസ്രായേല്‍

ഇറാനെ പേടിച്ച് ഇസ്രായേല്‍

സിറിയയില്‍ ഇറാന്‍ റെവല്യൂഷണി ഗാര്‍ഡ്‌സിന്റെ സാന്നിധ്യം ഏറെ ഭയപ്പെടുത്തുന്നത് ഐസിസിനേയോ മറ്റ് വിമതരേയോ അല്ല. അത് ഇസ്രായേലിനെ ആണ്. ബദ്ധവൈരികളായ ഇറാന്‍ സിറിയയിന്‍ സൈനിക താവളം ഉറപ്പിക്കുമ്പോള്‍ അത് തങ്ങളുടെ സുരക്ഷയെ ബാധിക്കും എന്ന ഭയമാണ് ഇസ്രായേലിന്. അതുകൊണ്ട് തന്നെയാണ് അവര്‍ സിറിയയിലെ ഇനാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതും.

തിരിച്ചടി ഭയന്ന് ഇസ്രായേല്‍

തിരിച്ചടി ഭയന്ന് ഇസ്രായേല്‍

കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആണ് ഇസ്രായേല്‍ സിറിയയിലെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്. ഏപ്രിലില്‍ നടന്ന ആക്രമണത്തില്‍ ഏഴ് ഇറാന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് ഇറാന്‍ പ്രതികാരം ചോദിക്കും എന്ന് ഇസ്രായേല്‍ വലിയ തോതില്‍ ഭയക്കുന്നുണ്ട്. പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടും ഉണ്ട്. എന്നാല്‍ ഇതുവരെ ഇറാന്റെ ഭാഗത്ത് നിന്ന് ശക്തമായ ഒരു ആക്രമണം ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.

കൊല്ലപ്പെട്ടത് 15 പേര്‍

കൊല്ലപ്പെട്ടത് 15 പേര്‍

അമേരിക്ക കരാര്‍ റദ്ദാക്കിയതിന് തൊട്ടുപിറകെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ദമ്പതിമാര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ 15 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആ 15 പേരില്‍ എട്ട് പേര്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ആണെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു.

യുദ്ധത്തിന് പോലും

യുദ്ധത്തിന് പോലും

ഇറാനുമായി യുദ്ധത്തിന് പോലും തയ്യാറാണെന്ന് പ്രഖ്യാപിച്ചവരാണ് ഇസ്രായേല്‍. എന്നാല്‍ ആ യുദ്ധം സിറിയന്‍ മണ്ണിലാണോ നടക്കുക എന്നതാണ് ഇപ്പോഴത്തെ സംശയം. അങ്ങനെയെങ്കില്‍ ശിഥിലമാവുക സിറിയ എന്ന രാജ്യം തന്നെ ആയിരിക്കും. ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയും സഖ്യ കക്ഷികളും എത്തുമെന്നും ഉറപ്പാണ്.

ഇസ്രായേലില്‍ മഴ പെയ്താല്‍

ഇസ്രായേലില്‍ മഴ പെയ്താല്‍

ഇറാനെതിരെയുള്ള ഇസ്രായേലിന്റെ ഭീഷണികള്‍ അവസാനിച്ചിട്ടില്ല. ഇസ്രായേലില്‍ മഴ പെയ്താല്‍, ഇറാനില്‍ വെള്ളപ്പൊക്കം ഉണ്ടാകും എന്നായിരുന്നു അടുത്തിടെ ഒരു ഇസ്രായേല്‍ മന്ത്രി മുഴക്കിയ ഭീഷണി. ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇറാനെ നശിപ്പിച്ചുകളയും എന്ന് തന്നെയാണ് അവര്‍ ഭീഷണി മുഴക്കുന്നത്.

കൈയ്യേറിയ സ്ഥലം

കൈയ്യേറിയ സ്ഥലം

ഇപ്പോള്‍ ഇസ്രായേല്‍ സമ്പൂര്‍ണ സൈനിക ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഗോലാന്‍ മലനിരകള്‍ അവര്‍ക്ക് സ്വന്തമായിരുന്നില്ല. 1967 ലെ യുദ്ധത്തില്‍ അവര്‍ സിറിയയില്‍ നിന്ന് പിടിച്ചെടുത്തതാണ് ആ മേഖല. അന്താരാഷ്ട്ര സമൂഹം ഇപ്പോഴും ഇത് അംഗീകരിച്ചിട്ടില്ല എന്നത് വേറെ കാര്യം.

അമേരിക്ക അടിച്ചത് ഇറാനെ... പക്ഷേ, കൊള്ളുന്നത് ഇന്ത്യക്ക്? അടിമുടി തിരിച്ചടി; മോദിയുടെ കൂറ് ആരോട്? അമേരിക്ക അടിച്ചത് ഇറാനെ... പക്ഷേ, കൊള്ളുന്നത് ഇന്ത്യക്ക്? അടിമുടി തിരിച്ചടി; മോദിയുടെ കൂറ് ആരോട്?

ട്രംപ് നിശ്ചയിച്ചു, ഇസ്രായേൽ തൊടുത്തു... സിറിയയിലേക്ക് 2 മിസൈലുകൾ; കൊല്ലപ്പെട്ടത് ഇറാന്റെ സൈനികർ?ട്രംപ് നിശ്ചയിച്ചു, ഇസ്രായേൽ തൊടുത്തു... സിറിയയിലേക്ക് 2 മിസൈലുകൾ; കൊല്ലപ്പെട്ടത് ഇറാന്റെ സൈനികർ?

English summary
The Israeli military said 20 rockets were fired by Iranian Revolutionary Guards at its positions overnight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X