കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണിയുമായി വീണ്ടും ഇസ്രായേല്‍: സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും

  • By Lekhaka
Google Oneindia Malayalam News

തെല്‍അവീവ്: സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. സിറിയയും ഇറാനും പുതിയ സുരക്ഷാ സഹകരണ കരാറില്‍ ഒപ്പുവച്ച പശ്ചാത്തലത്തിലാണ് ഈ ഭീഷണി. സിറയയില്‍ സൈന്യത്തെ വിന്യസിക്കാനും ആധുനിക ആയുധങ്ങള്‍ സ്ഥാപിക്കാനുമുള്ള ഇറാന്റെ ഏത് നീക്കത്തെയും ഇസ്രായേല്‍ ശക്തമായി ചെറുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സിറിയയും ഇറാനും തമ്മിലുള്ള ഒരു കരാറും ഇതില്‍ നിന്ന് ഞങ്ങളെ തടയില്ല. ഒരു ഭീഷണിയും ഞങ്ങള്‍ക്ക് ഇക്കാര്യം തടസ്സമാവില്ല- നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ പേര് നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു.

pic

സിറിയയുമായി ഉണ്ടാക്കിയ സുരക്ഷാ സഹകരണ കരാറിന്റെ അടിസ്ഥാനത്തില്‍ ഇറാന്‍ സൈന്യം സിറിയയില്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം ദമസ്‌ക്കസിലെ ഇറാന്‍ സൈനിക സ്ഥാനപതി പറഞ്ഞിരുന്നു.സിറിയയുടെ അഖണ്ഡതയും സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിന് അവരെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ സുരക്ഷാ കരാറില്‍ ഒപ്പുവച്ചിരിക്കുന്നതെന്നും ബ്രിഗേഡിയര്‍ ജനറല്‍ അബുല്‍ഖാസിം അലിനെജാദ് പറയുകയുണ്ടായി.

ഏഴുവര്‍ഷത്തിലേറെയായി തുടരുന്ന സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ വിമത സൈനികര്‍ക്കെതിരായ പോരാട്ടത്തില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ പിന്തുണ ഇറാന്‍ നല്‍കിവരുന്നുണ്ട്. സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരേ നേരത്തെ ഇസ്രായേല്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ലബനാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയ്ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.

ശക്തിയുള്ളവരുടെ കൂടെയാണ് എപ്പോഴും ലോകമെന്നും ശക്തിയില്ലാത്തവര്‍ എപ്പോഴും ആക്രമിക്കപ്പെടുമെന്നുമുള്ള തത്വം ലോകത്തെവിടെയുമെന്ന പോലെ മിഡിലീസ്റ്റിലും നിലനില്‍ക്കുമെന്നും നെതന്യാഹു തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

English summary
Israel renewed its threat to attack Iranian military targets in Syria after Damascus and Tehran reached a new accord on security cooperation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X