കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ ഗോത്രവര്‍ഗ ഗ്രാമം ഇടിച്ചു നിരത്താന്‍ ഇസ്രായേല്‍ സൈന്യം: റോഡുകള്‍ തടസ്സപ്പെടുത്തി!

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: ഫലസ്തീനിലെ ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമം ഇടിച്ചു നിരത്തി ഇവിടെയുള്ള ഫലസ്തീനി കുടംബങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറെടുക്കുന്നു. 180ലേറെ പേര്‍ താമസിക്കുന്ന ഗോത്രവര്‍ഗ ഗ്രാമം ഒഴിപ്പിച്ച് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ കഴിഞ്ഞയാഴ്ച ഇസ്രായേല്‍ കോടതി സൈന്യത്തിന് അനുവാദം നല്‍കിയിരുന്നു. ഗ്രാമം ഇടിച്ചുനിരത്തുന്നതിന് കോടതി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് കാലാവധി അവസാനിച്ചതോടെയാണ് ഗ്രാമം ഇല്ലാതാക്കാനുള്ള നടപടികള്‍ സൈന്യം തുടങ്ങിയത്.

റോഡുകളെല്ലാം സൈന്യം അടച്ചു

റോഡുകളെല്ലാം സൈന്യം അടച്ചു


ഫലസ്തീന്‍ ഗ്രാമം തകര്‍ക്കുന്നതിന്റെ ആദ്യപടിയായി ഖാന്‍ അല്‍ അഹ്മറിലേക്കുള്ള മുഴുവന്‍ റോഡുകളും ഇസ്രായേല്‍ സൈന്യം അടച്ചിരിക്കുകയാണ്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് റോഡുകളെല്ലാം അടച്ചിരിക്കുന്നതെന്ന് പ്രദേശവാസിയായ അബ്ദുല്ല അബൂ റഹ്മ പറഞ്ഞു. കിഴക്കന്‍ ജെറൂസലേമിന് സമീപത്തുള്ള പ്രദേശമാണ് ഖാന്‍ അല്‍ അഹ്മര്‍. പ്രദേശവാസികളും ഗ്രാമവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയവരും റോഡുകളിലെ തടസ്സം നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

താല്‍ക്കാലിക ഗേറ്റുകള്‍ സ്ഥാപിച്ചു

താല്‍ക്കാലിക ഗേറ്റുകള്‍ സ്ഥാപിച്ചു


ഇവിടേക്കുള്ള പ്രവേശനം തടയുന്നതിനായി ഗ്രാമ കവാടത്തില്‍ വലിയ ഗേറ്റുകള്‍ ഇസ്രായേല്‍ സൈന്യം സ്ഥാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമം പൊളിക്കുന്നത് തടയാന്‍ പ്രദേശവാസികള്‍ ഉയര്‍ത്തിയ തടസ്സങ്ങള്‍ സൈന്യം നീക്കിക്കൊണ്ടിരിക്കുകയാണെന്ന് അല്‍ ജസീറ വ്യക്തമാക്കി.

ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

ഗ്രാമം തകര്‍ക്കുന്നതിനുള്ള അന്തിമഘട്ട ഒരുക്കങ്ങളാണ് ഇസ്രായേല്‍ സൈന്യം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അല്‍ജസീറ ലേഖകന്‍ ഹാരി ഫോസെറ്റ് പറഞ്ഞു. വെള്ളിയാഴ്ചയോടെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ക്കായി സൈന്യം ഗ്രാമത്തിലെത്തിയത്. കോടതിയുടെ താല്‍ക്കാലിക വിലക്ക് അവസാനിച്ച സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഗ്രാമം തകര്‍ക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നാണ് വിവരം.

40 കുടുംബങ്ങളെ അബൂദിസിലേക്ക് മാറ്റും

40 കുടുംബങ്ങളെ അബൂദിസിലേക്ക് മാറ്റും

ഇവിടെ താമസിക്കുന്ന ഫലസ്തീനിലെ ഗോത്രവര്‍ഗ വിഭാഗത്തില്‍ പെട്ട നാല്‍പതിലേറെ കുടുംബങ്ങളെ ഖാന്‍ അല്‍ അഹ്മറിന് 12 കിലോമീറ്റര്‍ അകലെയുള്ള ഫലസ്തീന്‍ ഗ്രാമമായ അബൂദിസിലേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രദേശവാസികള്‍ തയ്യാറായിട്ടില്ല. മാത്രമല്ല, മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപമാണ് ഈ പ്രദേശമെന്നാണ് നാട്ടുകാരുടെയും ആക്ടിവിസ്റ്റുകളുടെയും ആരോപണം.

വെസ്റ്റ് ബാങ്കിനെ വിഭജിക്കും

വെസ്റ്റ് ബാങ്കിനെ വിഭജിക്കും


വെസ്റ്റ്ബാങ്ക് രണ്ടായി വിഭജിക്കുക എന്നതാണ് ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമം കയ്യടക്കുന്നതിലൂടെ ഇസ്റായേല്‍ ലക്ഷ്യമിടുന്നത്. ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വെസ്റ്റ്ബാങ്കില്‍ നിന്ന് കിഴക്കന്‍ ജറുസലേമിനെ പൂര്‍ണമായും മുറിച്ചുമാറ്റാനാണ് നീക്കമെന്നും ഫലസ്തീന്‍ അതോറിറ്റി പ്രതികരിച്ചു. നിയമവിരുദ്ധമായ ഈ തീരുമാനം ഇസ്റാഈലിന്റെ അധിനിവേശ ഡി.എന്‍.എ തുറന്നുകാട്ടുന്നതാണ്. ഫലസ്തീന്‍ എന്നൊരു ആശയെ പൂര്‍ണമായും ഇല്ലാതാക്കാനാണ് അവരുടെ ശ്രമമെന്നും അതോറിറ്റി കുറ്റപ്പെടുത്തി.

ഇസ്രായേലില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍

ഇസ്രായേലില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍

ജഹാലിന്‍ എന്ന പേരുള്ള അറബ് ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന വെസ്റ്റ്ബാങ്കിലെ ഗ്രാമമാണ് ഖാന്‍ അല്‍ അഹ്മര്‍. 1950ല്‍ നെഗെവ് പ്രദേശത്തു നിന്ന് ആട്ടിയോടിക്കപ്പെട്ട ഇവര്‍ ഖാന്‍ അല്‍അഹ്മറില്‍ കുടിയേറിപ്പാര്‍ക്കുകയായിരുന്നു. 40ലേറെ കുടുംബങ്ങളാണ് ഇേേപ്പാള്‍ ഇവിടെയുള്ളത്. ജെറൂസലേമിന് കിലോമീറ്ററുകള്‍ മാത്രം അകലെ ഇസ്രായേല്‍ അനധികൃതമായി പണിത രണ്ട് കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് നടുവിലാണ് അല്‍ അഹ്മര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മാലെ അദുമിം, കഫാര്‍ അദുമിം എന്നീ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇസ്രായേലിന്റെ ഈ നീക്കം.

English summary
The Israeli military has shut down all roads leading to a Bedouin village in the occupied West Bank that is threatened with demolition,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X