കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ ഗോത്രവര്‍ഗ ഗ്രാമം ഇടിച്ചു നിരത്താന്‍ ഇസ്രായേലിന് കോടതിയുടെ പച്ചക്കൊടി

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: ഫലസ്തീനിലെ ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമം ഇടിച്ചു നിരത്തി ഇവിടെയുള്ള ഫലസ്തീനി കുടംബങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് കോടതി ഉത്തരവ്. ഗോത്രവര്‍ഗ ഗ്രാമം ഒഴിപ്പിക്കാനുള്ള വിധിക്കെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി റദ്ദാക്കിയതോടെയാണ് 180ലേറെ പേര്‍ കുടിയിറക്കപ്പെടലിന്റെ വക്കിലെത്തിയത്.

ഒരാഴ്ചത്തേക്ക് ഗ്രാമം ഇടിച്ചുനിരത്തുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്ക് ശേഷം സൈന്യം ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമം ഇടിച്ചു നിരത്തും. ഖാന്‍ അല്‍ അഹ്മറിന് 12 കിലോമീറ്റര്‍ അകലെയുള്ള ഫലസ്തീന്‍ ഗ്രാമമായ അബു ദിസിലേക്ക് ഗ്രാമവാസികളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപമാണ് ഈ പ്രദേശമെന്നാണ് ആരോപണം.

ahmarvillag

വെസ്റ്റ്ബാങ്ക് രണ്ടായി വിഭജിക്കുക എന്നതാണ് ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമം കയ്യടക്കുന്നതിലൂടെ ഇസ്റായേല്‍ ലക്ഷ്യമിടുന്നത്. ജഹാലിന്‍ എന്ന പേരുള്ള അറബ് ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന വെസ്റ്റ്ബാങ്കിലെ ഗ്രാമമാണ് ഖാന്‍ അല്‍ അഹ്മര്‍. 1950ല്‍ നെഗെവ് പ്രദേശത്തു നിന്ന് ആട്ടിയോടിക്കപ്പെട്ട ഇവര്‍ ഖാന്‍ അല്‍അഹ്മറില്‍ കുടിയേറിപ്പാര്‍ക്കുകയായിരുന്നു. 40ലേറെ കുടുംബങ്ങളാണ് ഇേേപ്പാള്‍ ഇവിടെയുള്ളത്.

ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വെസ്റ്റ്ബാങ്കില്‍ നിന്ന് കിഴക്കന്‍ ജറുസലേമിനെ പൂര്‍ണമായും മുറിച്ചുമാറ്റാനാണ് നീക്കമെന്നും ഫലസ്തീന്‍ അതോറിറ്റി പ്രതികരിച്ചു. നിയമവിരുദ്ധമായ ഈ തീരുമാനം ഇസ്റാഈലിന്റെ അധിനിവേശ ഡി.എന്‍.എ തുറന്നുകാട്ടുന്നതാണ്. ഫലസ്തീന്‍ എന്നൊരു ആശയെ പൂര്‍ണമായും ഇല്ലാതാക്കാനാണ് അവരുടെ ശ്രമമെന്നും അതോറിറ്റി കുറ്റപ്പെടുത്തി.

ജെറൂസലേമിന് കിലോമീറ്ററുകള്‍ മാത്രം അകലെ ഇസ്രായേല്‍ അനധികൃതമായി പണിത രണ്ട് കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് നടുവിലാണ് അല്‍ അഹ്മര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മാലെ അദുമിം, കഫാര്‍ അദുമിം എന്നീ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇസ്രായേലിന്റെ ഈ നീക്കം.

യുദ്ധക്കുറ്റമാണ് ഇസ്റാഈല്‍ ചെയ്യുന്നതെന്നായിരുന്നു ഗ്രമവാസികളുടെ പ്രതികരണം. അതേസമയം, കോടതിയുടേത് ധീരമായ തീരുമാനമാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍ പറഞ്ഞു.
ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമം ഇല്ലാതാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ഇസ്രായേലിനോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Israeli court giving the green light for the military to demolish a Bedouin village.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X