ഇസ്രായേലിനെ താങ്ങുന്നത് അമേരിക്ക മാത്രമല്ല, ഈ മുസ്ലിം രാജ്യങ്ങളും; കോടികളുടെ ഇടപാട്
ടെല്‍ അവീവ്: ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാജ്യമാണ് ഇസ്രായേല്‍. പലസ്തീനിലും പശ്ചിമേഷ്യയിലെ മറ്റു മുസ്ലിം രാജ്യങ്ങളിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് മാധ്യമ തലക്കെട്ടുകളില്‍ ഈ രാജ്യത്തെ നിലനിര്‍ത്തുന്നത്. പരസ്യമായി ഇസ്രായേലുമായി കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പല രാജ്യങ്ങളും പരസ്പരം മികച്ച വ്യാപാര ഇടപാടുകള്‍ നടത്തുന്നുണ്ട്.
ഇസ്രായേലിന്റെ അയല്‍രാജ്യമാണ് ഈജിപ്ത്. ഈ മുസ്ലിം രാജ്യം കഴിഞ്ഞ വര്‍ഷം 3500 കോടി ഡോളറിന്റെ വാതക കരാറാണ് ഇസ്രായേലുമായി ഒപ്പുവച്ചത്. ഇസ്രായേലിലെ ലെവിയാത്തന്‍ മേഖലയില്‍ നിന്ന് ഈജിപ്തിലേക്ക് വാതകം കയറ്റുമതി ചെയ്യുന്നതാണ് കരാര്‍. ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വാതക കരാര്‍ ആണിത്. 1979ല്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ഈജിപ്ത് വാണിജ്യ ബന്ധം മാത്രമാണ് നിലനിര്‍ത്തുന്നത് എന്നാണ് പറയുന്നത്.

സാങ്കേതിക-ആയുധ മേഖലയില്‍ കോടികളുടെ കരാറാണ് ഇസ്രായേല്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവച്ചത്. 2025ല്‍ ഇസ്രായേലുമായി ഏറ്റവും വലിയ കരാര്‍ ഒപ്പുവച്ചത് ഗൂഗിള്‍ ആണ്. ഇസ്രായേലിലെ സൈബര്‍ സുരക്ഷാ കമ്പനിയായ വിസ് 3200 കോടി ഡോളര്‍ കൊടുത്താണ് ഗൂഗിള്‍ സ്വന്തമാക്കിയത്. അമേരിക്കയിലെ മറ്റൊരു കമ്പനിയായ എന്‍വിഡിയ ഇസ്രായേലില്‍ ഏറ്റവും വലിയ എഐ ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിന് 150 കോടിയുടെ കരാര്‍ ഒപ്പുവച്ചു.
ഇസ്രായേലി സൈബര്‍ സുരക്ഷാ കമ്പനിയായ സൈബര്‍ ആര്‍ക്കിനെ അമേരിക്കയിലെ പാലോ ആള്‍ട്ടോ നെറ്റ് വര്‍ക്ക് സ്വന്തമാക്കിയത് 2500 കോടിക്കാണ്. ഈ കരാര്‍ പൂര്‍ത്തിയാകുന്നതിന് ചില നടപടിക്രമങ്ങള്‍ ബാക്കിയാണ്. ന്യൂസിലാന്റിലെ സെറോ കമ്പനി ഇസ്രായേലിലെ ധനകാര്യ സ്ഥാപനമായ മെലിയോ സ്വന്തമാക്കിയത് 300 കോടിക്കാണ്. ന്യൂസിലാന്റിന് പുറത്ത് ഈ കമ്പനി നടത്തുന്ന ഏറ്റവും വലിയ കരാറാണിത്.
തുര്ക്കയുമായി 3570 കോടിയുടെ വ്യാപാരം
ജര്‍മനി 650 കോടി ഡോളര്‍ ചെലവിട്ടാണ് മിസൈല്‍ പ്രതിരോധ കവചമായ ആരോ 3 വാങ്ങാന്‍ കരാറിലെത്തിയത്. ഇസ്രാേയല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കയറ്റുമതി കരാറാണിത്. ജര്‍മനിയുടെ മ്യൂണിക് റി എന്ന ഇന്‍ഷുറന്‍സ് കമ്പനി 260 കോടിക്ക് ഇസ്രായേലിലെ ഇന്‍ഷുറന്‍സ് കമ്പനിയായ നെക്സ്റ്റ് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയതും കഴിഞ്ഞ വര്‍ഷമാണ് എന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 മുതല്‍ 2023 വരെ ഇസ്രായേല്‍ നടത്തിയ വ്യാപാരത്തില്‍ പ്രധാന പങ്ക് വഹിച്ചത് അമേരിക്കയാണ്. 18.9 ശതമാനം ഇടപാട് അമേരിക്കയുമായിട്ടായിരുന്നു. ചൈനയുമായി 11.6 ശതമാനം, ജര്‍മനിയുമായി 5.5 ശതമാനം, തുര്‍ക്കിയുമായി 4.8 ശതമാനം, സ്വിറ്റ്സര്‍ലാന്റും നെതര്‍ലാന്റ്സുമായി 3.1 ശതമാനം വീതം വ്യാപാരമാണ് ഇസ്രായേല്‍ നടത്തിയത്.
ഇസ്രായേലിനെ പലപ്പോഴും രൂക്ഷമായി വിമര്‍ശിക്കുന്ന രാജ്യമാണ് തുര്‍ക്കി. ഈ കാലയളവില്‍ 3570 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയുമായി 590 കോടിയുടെ വ്യാപരവും അസര്ബൈജാനനുമായി 630 കോടിയുടെ വ്യാപാരവും ഇസ്രായേല്‍ നടത്തി. ഇന്ത്യയുമായി 2270 കോടിയുടെ വ്യാപാരമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപര നയവും വിദേശനയവും തമ്മില്‍ ബന്ധമില്ല എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം










Click it and Unblock the Notifications