കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ല

Google Oneindia Malayalam News

അങ്കാറ: ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള യുഎഇയുടെ കരാറിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് തുര്‍ക്കി. യുഎഇയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ആലോചന തുടങ്ങി. ഇറാനും യുഎഇക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് യുഎഇ പ്രതികരിച്ചു.

പിന്നില്‍ നിന്ന് കുത്തുകയാണ് യുഎഇ ചെയ്തതെന്ന് പലസ്തീന്‍ നേതാക്കള്‍ പറഞ്ഞു. അതേസമയം, യുഎഇക്ക് പിന്തുണയുമായി ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. തുര്‍ക്കിയുടെ പ്രതികരണത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

ബന്ധം മരവിപ്പിക്കും

ബന്ധം മരവിപ്പിക്കും

യുഎഇയുമായുള്ള നയതന്ത്ര ബന്ധം മരവിപ്പിക്കാനാണ് തുര്‍ക്കി ആലോചിക്കുന്നത്. മാത്രമല്ല, തുര്‍ക്കിയുടെ അംബാസഡറെ യുഎഇയില്‍ നിന്ന് തിരിച്ചുവിളിക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞു. പലസ്തീന്‍ പക്ഷത്ത് നിന്ന് യുഎഇ ചുവടു മാറിയതാണ് തുര്‍ക്കി ചോദ്യം ചെയ്യുന്നത്.

യുഎഇയുടെ കപടനാട്യം

യുഎഇയുടെ കപടനാട്യം

ഇസ്രായേലുമായി കരാര്‍ ഒപ്പുവച്ച യുഎഇയുടെ കപടനാട്യത്തിന് ചരിത്രം ഒരിക്കലും മാപ്പ് തരില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യുഎഇയും ഇസ്രായേലും കരാര്‍ ഒപ്പുവച്ചതോടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയം മാറിമറിയുമെന്നാണ് കരുതുന്നത്. മറ്റു ചില ഗള്‍ഫ് രാജ്യങ്ങളും ഇസ്രായേല്‍ ബന്ധത്തിന് തുടക്കമിട്ടേക്കും.

പിന്നില്‍ നിന്ന് കുത്തി

പിന്നില്‍ നിന്ന് കുത്തി

യുഎഇ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തതെന്ന് പലസ്തീന്‍ നേതാക്കള്‍ പ്രതികരിച്ചു. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് യുഎഇ. ആദ്യത്തെ ഗള്‍ഫ് രാജ്യവും. ഇനിയും ചില മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്നാണ് സൂചനകള്‍.

ആ രണ്ട് രാജ്യങ്ങള്‍ ഇവയാണ്

ആ രണ്ട് രാജ്യങ്ങള്‍ ഇവയാണ്

യുഎഇക്ക് മുമ്പ് രണ്ട് മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 1979ലാണ് ഈജിപ്ത് നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ജോര്‍ദാന്‍ 1994ലും ഇസ്രായേലുമായി ബന്ധം തുടങ്ങി. മറ്റു മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലുമായി കടുത്ത ഭിന്നത തുടരവെയാണ് യുഎഇ കരാര്‍ ഒപ്പുവച്ചത്.

തുര്‍ക്കിക്കും ബന്ധമുണ്ടായിരുന്നു

തുര്‍ക്കിക്കും ബന്ധമുണ്ടായിരുന്നു

2002ല്‍ അറബ് ലീഗ് പ്രത്യേക അറബ് സമാധാന പദ്ധതി തയ്യാറാക്കിയിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് യുഎഇ മാത്രം ഇപ്പോള്‍ ഇസ്രായേലുമായി കരാറുണ്ടാക്കിയത്. തുര്‍ക്കിക്ക് ഇസ്രായേലുമായി ബന്ധമുണ്ടായിരുന്നു. 2010ല്‍ തുര്‍ക്കി സാമൂഹിക പ്രവര്‍ത്തകരെ ഇസ്രായേല്‍ സൈനികര്‍ കൊലപ്പെടുത്തിയതോടെയാണ് ബന്ധം അവസാനിപ്പിച്ചത്.

ഇറാന്‍ പ്രസിഡന്റ് പറയുന്നു

ഇറാന്‍ പ്രസിഡന്റ് പറയുന്നു

ഇസ്രായേലുമായി കരാര്‍ ഒപ്പുവച്ച യുഎഇ ചെയ്തത് വലിയ തെറ്റാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഗള്‍ഫ് രാജ്യം ചെയ്തത് ചതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെറ്റായ വഴി യുഎഇ ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ഹസന്‍ റൂഹാനി പറഞ്ഞു. കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിലുള്ള സംശയവും റൂഹാനി പ്രകടിപ്പിച്ചു.

കര്‍ണാടകയിലെ ആ സംഭവത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗ്ദളും; ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍കര്‍ണാടകയിലെ ആ സംഭവത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗ്ദളും; ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍

English summary
Israel UAE agreement: Turkey may suspend ties with UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X