കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ, ബഹ്‌റൈന്‍, ഇസ്രായേല്‍ സഹകരണ കരാര്‍ ഒപ്പുവച്ചു; ചരിത്രത്തിന്റെ തിരുത്ത് എന്ന് ട്രംപ്

Google Oneindia Malayalam News

വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങളായ യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി സഹകരണ കരാറില്‍ ഒപ്പുവച്ചു. അമേരിക്കന്‍ ഭരണസിരാ കേന്ദ്രമായ വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ട്രംപിന്റെ സാന്നിധ്യത്തിലായിരുന്നു ചരിത്ര കരാര്‍ ഒപ്പുവയ്ക്കല്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇയുടെയും ബഹ്‌റൈന്റെയും വിദേശകാര്യകാര്യമന്ത്രിമാര്‍ എന്നിവരാണ് പങ്കെടുത്തത്.

ഇംഗ്ലീഷിലും അറബിയിലും ഹീബ്രുവിലും കരാര്‍ എഴുതിയിരുന്നു. ചരിത്രത്തിന്റെ തിരുത്ത് എന്നാണ് ട്രംപ് കരാറിനെ വിശേഷിപ്പിച്ചത്. സമാധാനത്തിന്റെ പുതിയ പുലരി എന്ന് നെതന്യാഹു പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

അമേരിക്ക മുന്‍കൈ എടുത്തു

അമേരിക്ക മുന്‍കൈ എടുത്തു

അമേരിക്ക മുന്‍കൈ എടുത്ത് നടത്തിയ നീക്കങ്ങളുടെ വിജയമാണ് കരാര്‍. ഇസ്രായേല്‍ ഭാഗത്ത് നിന്ന് പ്രധാനമന്ത്രി നെതന്യാഹുവും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അന്‍ നഹ്യാനും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് അല്‍ സയാനിയുമാണ് കരാര്‍ ഒപ്പുവച്ചത്.

ആദ്യ രാജ്യങ്ങള്‍

ആദ്യ രാജ്യങ്ങള്‍

1979ല്‍ ഈജിപ്തും 1994ല്‍ ജോര്‍ദാനുമാണ് ഇതിന് മുമ്പ് ഇസ്രായേലുമായി സഹകരണ കരാര്‍ ഒപ്പുവച്ച മുസ്ലിം രാജ്യങ്ങള്‍. മാനസികമായി നിലനില്‍ക്കുന്ന തടസം ഇല്ലാതാക്കുകയും മേഖലയുടെ മുന്നോട്ടുള്ള കുതിപ്പിനെ സഹായിക്കുന്നതിനുമാണ് കരാര്‍ ഒപ്പുവച്ചതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

ഇറാന്‍ വിരുദ്ധ സഖ്യം

ഇറാന്‍ വിരുദ്ധ സഖ്യം

പശ്ചിമേഷ്യയില്‍ ഇറാനെതിരെ വ്യക്തമായ സഖ്യം രൂപീകരിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിന്റെ ആദ്യ പടിയാണ് ഗള്‍ഫ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള കരാര്‍ എന്ന് വിലയിരുത്തുന്നു. ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഭീഷണിയാണ് ഇറാന്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു.

നവംബര്‍ മൂന്നിന്

നവംബര്‍ മൂന്നിന്

ഇതോടെ നവംബര്‍ മൂന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരിടുന്ന ട്രംപിന് ഇസ്രായേല്‍ അനുകൂല ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളുടെ വോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. സൗദിയെ കരാറിന്റെ ഭാഗമാക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിട്ടില്ല. ഇസ്രായേലുമയി കരാറിലെത്തില്ലെന്ന് ഖത്തറും വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്തും വിസമ്മതം അറിയിച്ചിരുന്നു.

Recommended Video

cmsvideo
Donald Trump Announces Bahrain, Israel Agreed To Peace Deal | Oneindia Malayalam
ഒമാനും സുഡാനും

ഒമാനും സുഡാനും

അതേസമയം, ഒമാന്‍ ഇസ്രായേല്‍ ബന്ധം സ്ഥാപിക്കാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആഫ്രിക്കയിലെ ഇസ്ലാമിക രാജ്യമായ സുഡാന്‍ ഇസ്രായേലുമായി കരാറിലെത്തുമെന്നാണ് വിവരം. ഇറാനെ മേഖലയില്‍ ഒറ്റപ്പെടുത്താന്‍ സാധിക്കുന്നതിലൂടെ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുമെന്നാണ് ട്രംപ് കരുതുന്നത്.

ഇസ്രായേല്‍ ബന്ധം; നിലപാട് വ്യക്തമാക്കി ഖത്തര്‍, ഉപരോധത്തില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍ഇസ്രായേല്‍ ബന്ധം; നിലപാട് വ്യക്തമാക്കി ഖത്തര്‍, ഉപരോധത്തില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍

English summary
Israel-UAE-Bahrain deal signed at White House ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X