കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 മിനിറ്റിനുള്ളില്‍ ഇറാന്‍റെ മിസൈലുകള്‍ക്ക് യുഎഇയിലെത്താം; ഭീഷണി ഗൗരവപരമായി കാണണമെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

ദുബായ്: നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിന് പിന്നാലെ ടെലഫോണ്‍ ബന്ധം സ്ഥാപിച്ചിരിക്കുകയാണ് യുഎഇയും ഇസ്രായേലും. ഇറാന്‍, തുര്‍ക്കി, പാലസ്തീന്‍ അടക്കമുള്ള രാജ്യങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ കരാറുമായി മുന്നോട്ട് പോവുകയാണ് യുഎഇ. ഇതില്‍ സുപ്രധാനമായ ചുവടുവെയ്പ്പാണ് ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചത്. നേരത്തെ യുഎഇക്കും ഇസ്രയേലിനുമിടയില്‍ ടെലിഫോണ്‍ ബന്ധം സാധ്യമായിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിലേക്കുള്ള സുപ്രധാന നടപടിയാണിതെന്നാണ് ഇസ്രയേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Israel-UAE Deal: Iran Threatens To Launch Attack Against Emirates | Oneindia Malayalam
ടെലിഫോണ്‍ ലൈന്‍

ടെലിഫോണ്‍ ലൈന്‍

രണ്ട് രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ പരസ്പരം ഫോണില്‍ സംസാരിച്ചാണ് ടെലിഫോണ്‍ ലൈനിന്‍റെ ഉദ്ഘേടനം നിര്‍വഹിച്ചതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ഹെന്ദ് അല്‍ ഉതൈബ ട്വിറ്ററിലൂടെ വ്യക്തമാക്കി. എന്നാല്‍ യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയും യുഎഇയിലെ ടെലികോം കമ്പനികളും ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.

ഇസ്രായേലി വെബ്സൈറ്റുകള്‍

ഇസ്രായേലി വെബ്സൈറ്റുകള്‍

നയതന്ത്ര ബന്ധത്തിലേര്‍പ്പെടാനുള്ള തീരുമാനം പുറത്തു വന്നതിന് പിന്നാലെ നിരവധി ഇസ്രായേലി വെബ്സൈറ്റുകള്‍ ഇപ്പോള്‍ യുഎഇയില്‍ ലഭ്യമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ പല ഇസ്രായേലി വെബ്സൈറ്റുകളും യുഎഇയില്‍ ലഭ്യമായിരുന്നില്ല. അതേസമയം യുഎഇ-ഇസ്രായേലി കരാറിനോടുള്ള ഇറന്‍റെ എതിര്‍പ്പ് ഇപ്പോഴും ശക്തമായി തുടരുകയാണ്.

വഞ്ചന

വഞ്ചന

ഇസ്രായേലുമായി കരാറിലേര്‍പ്പെടാനുള്ള യുഎഇയുടെ നീക്കം പാലസ്തീന്‍ ജനതയോടുള്ള വഞ്ചനയാണെന്നായിരുന്നു ഇറാന്‍റെ പ്രതികരണം. പാലസ്തിന്‍ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാത്ത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലുമായി നയതന്ത്രം സ്ഥാപിക്കാന്‍ ഒരു ഗള്‍ഫ് രാജ്യവും ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ അമേരിക്കന്‍ മധ്യസ്ഥതയില് നടന്ന നീക്കത്തിലൂടെ ഈ ചരിത്രം മാറ്റിക്കുറിക്കുകയായിരുന്നു ഇറാന്‍.

പുതിയ ഭീഷണി

പുതിയ ഭീഷണി

സംഭവത്തില്‍ ഇറാന്‍റെ ഏത് രീതിയില്‍ പ്രതികരിക്കുമെന്നതിനെ കുറിച്ച് നിരവധി അഭിപ്രായങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. യെമനിലെയും ഇറാഖിലെയും പ്രതിനിധി സേന തയ്യാറാക്കിയ മിസൈലുകള്‍ സൗദി പൗരന്മാരെ ലക്ഷ്യം വച്ചിട്ടുണ്ടെന്നും പുതിയ ഭീഷണി ഗൗരവമായി കാണണമെന്നുമാണ് സുരക്ഷാ അനലിസ്റ്റ് ഡോ. തിയോഡോർ കരാസിക്നെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എട്ട് മിനിറ്റിനുള്ളില്‍

എട്ട് മിനിറ്റിനുള്ളില്‍

ഇറാന്‍ മിസൈലുകള്‍ക്ക് എട്ട് മിനിറ്റിനുള്ളില്‍ യുഎഇയില്‍ എത്താന്‍ കഴിയുമെന്നും ഡോ. തിയോഡോര്‍ കരാസിക് അഭിപ്രായപ്പെടുന്നു. കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ യുഎഇക്കെതിരെ നീക്കമുണ്ടാവുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അവര്‍ക്ക് നിര്‍ണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുകയോ മനശാസ്ത്രപരമായോ യുഎഇയെ ലക്ഷ്യമിടാമെന്നും അദ്ദേഹം പറയുന്നു.

ഇറാന്റെ വര്‍ധിച്ചു വരുന്ന സ്വാധീനം

ഇറാന്റെ വര്‍ധിച്ചു വരുന്ന സ്വാധീനം

ഇറാന്‍റെ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ദുബായിയും മറ്റ് നഗര കേന്ദ്രങ്ങളും ഇപ്പോഴും സുരക്ഷിത മേഖലകളായി തന്നെയാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ ഇറാന്റെ വര്‍ധിച്ചു വരുന്ന സ്വാധീനം അറബ് രാജ്യങ്ങൾക്കും ഇസ്രയേലിനും ഭീഷണിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇസ്രായേലും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കം ഇറാന് കനത്ത തിരിച്ചടിയാണ്.

പിന്നില്‍ നിന്നും കുത്തി

പിന്നില്‍ നിന്നും കുത്തി

യുഎഇ മുംസ്ലിങ്ങളെ പിന്നില്‍ നിന്നും കുത്തിയെന്നായിരുന്നു കാരാര്‍ സംബന്ധിച്ച് ഇറാന്‍ നടത്തിയ ആദ്യ പ്രതികരണങ്ങളിലൊന്നും. യുഎഇയും ഇസ്രയേലും തമ്മിലുളള ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനെ നാണക്കേടെന്നും അപകടം പിടിച്ചതെന്നും ഇറാന്‍ വിദേശ കാര്യമന്ത്രാലയം വിശേഷിപ്പിച്ചു. ഗള്‍ഫ് മേഖലയുടെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഇസ്രായേലിനെ ഇടപെടാന്‍ അനുവദിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ഇറാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

വലിയ പിഴവ്

വലിയ പിഴവ്

ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധിത്തിന് ധാരണയായതിലൂടെ യുഎഇ ചെയ്തത് വലിയ പിഴവാണെന്നായിരുന്നു ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയുടെ പ്രതികരണം. യുഎഇ കരുതലോടെയിരിക്കുന്നതാണ് നല്ലത്. വലിയൊരു തെറ്റാണ് അവര്‍ ചെയ്തിരിക്കുന്നത്. തികച്ചു വഞ്ചനാപരമായ പ്രവൃത്തി. അവരത് മനസ്സിലാക്കുകയും ഈ തെറ്റായ മാര്‍ഗ്ഗം ഉപേക്ഷിക്കുകയും ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പ്രതിഷേധം

പ്രതിഷേധം

ഹസന്‍ റുഹാനി നടത്തിയ പ്രസംഗത്തില്‍ വിദേശകാര്യ പ്രതിനിധിയെ വിളിച്ചുവരുത്തിയായിരുന്നു യുഎഇ പ്രതിഷേധം അറിയിച്ചത്. ഇറാന്‍ പ്രസിഡന്‍റിന്‍റെ പ്രസംഗം അസ്വീകാര്യവും പ്രകോപനപരവുമാണെന്നും അറേബ്യന്‍-ഗള്‍ഫ് മേഖലയുടെ സുരക്ഷയ്ക്ക് ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ആഭ്യന്തര കാര്യങ്ങള്‍

ആഭ്യന്തര കാര്യങ്ങള്‍

യുഎഇയുടെ ആഭ്യന്തര കാര്യങ്ങളെ കുറിച്ചാണ് ഹസന്‍ റൂഹാനി സംസാരിച്ചതെന്നും ഇത് രാജ്യത്തിന്‍റെ പരമാധികരാത്തെ ചോദ്യം ചെയ്യുന്നതിന് സമമാണെന്നും യുഎഇ വ്യക്തമാക്കുകയും ചെയ്തു. അതിനിടെ യുഎഇ-ഇസ്രായേല്‍ കരാറിനെതിരെ ടെഹ്‌റാനിലെ യുഎഇ എംബസിക്കു മുന്നില്‍ പ്രതിഷേധമുണ്ടാവുകയും ചെയ്തു.

 മണിപ്പൂരില്‍ ട്വിസ്റ്റ്, വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദില്ലിയിലേക്ക്, ബിജെപിയില്‍ ചേര്‍ന്നേക്കും!! മണിപ്പൂരില്‍ ട്വിസ്റ്റ്, വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദില്ലിയിലേക്ക്, ബിജെപിയില്‍ ചേര്‍ന്നേക്കും!!

English summary
israel-uae deal: iran threatens to launch attack against emirates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X