കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ യുഎഇ കരാറിനെതിരെ പൊട്ടിത്തെറിച്ച് ഇറാന്‍; സ്വാഗതം ചെയ്ത് മുസ്ലിം രാജ്യങ്ങള്‍, ബഹ്‌റൈനും

Google Oneindia Malayalam News

ദുബായ്: ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് അറബ് രാജ്യമാണ് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയതും സമാധാര കരാറിലെത്തിയതും. സഹകരണം ശക്തമാക്കാനാണ് ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ തീരുമാനം. അതേസമയം, സംഭവത്തില്‍ വിവിധ തരത്തിലാണ് ലോക നേതാക്കള്‍ പ്രതികരിച്ചത്.

Recommended Video

cmsvideo
Iran responds to deal between UAE and Israel | Oneindia Malayalam

പലസ്തീന്‍ സംഘടനകളും ഇറാനുമെല്ലാം കരാറിനെ എതിര്‍ത്ത് രംഗത്തുവന്നപ്പോള്‍ ചില അറബ്-മുസ്ലിം രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളും കരാറിനെ അനുകൂലിച്ച് രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ആശ്ചര്യപ്പെടുത്തുന്ന കരാര്‍

ആശ്ചര്യപ്പെടുത്തുന്ന കരാര്‍

ഇസ്രായേലും യുഎഇയും തമ്മിലുണ്ടാക്കിയ കരാറിനെ വിമര്‍ശിച്ചാണ് പലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ് രംഗത്തുവന്നത്. കരാറിനെ പലസ്തീന്‍ നേതാക്കള്‍ തള്ളുന്നു. ആശ്ചര്യപ്പെടുത്തുന്ന കരാറാണിതെന്ന് അബ്ബാസിന്റെ വക്താവ് നബീന്‍ അബു റുദൈനി പ്രസ്താവനയില്‍ പറഞ്ഞു.

പലസ്തീന്‍കാരെ വഞ്ചിച്ചു

പലസ്തീന്‍കാരെ വഞ്ചിച്ചു

ജറുസലേമിനെയും അല്‍ അഖ്‌സയെയും പലസ്തീന്റെ അവകാശങ്ങളെയും വഞ്ചിക്കുകയാണ് കരാറിലൂടെ ചെയ്തിരിക്കുന്നതെന്ന് അബ്ബാസ് പറഞ്ഞു. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനാന്‍ അഷ്‌റവിയും കരാറിനെ വിമര്‍ശിച്ചു.

ലക്ഷ്യങ്ങള്‍ നശിപ്പിക്കുന്ന കരാര്‍ എന്ന് ഹമാസ്

ലക്ഷ്യങ്ങള്‍ നശിപ്പിക്കുന്ന കരാര്‍ എന്ന് ഹമാസ്

യുഎഇ ഇസ്രായേല്‍ കരാറിനെ അംഗീകരിക്കില്ലെന്ന് ഹമാസ് പ്രതികരിച്ചു. പലസ്തീന്‍ ജനങ്ങളുടെ ലക്ഷ്യങ്ങള്‍ നശിപ്പിക്കുന്ന കരാറാണിത്. സിയോണിസ്റ്റ് താല്‍പ്പര്യങ്ങളാണ് കരാര്‍ സംരക്ഷിക്കുന്നത്. ഇസ്രായേലിന്റെ അധിനിവേശം ശക്തിപ്പെടുത്താന്‍ മാത്രമേ കരാര്‍ ഉപകരിക്കൂ എന്നും ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു.

കരാറിനെ അനുകൂലിച്ച് ജോര്‍ദാന്‍

കരാറിനെ അനുകൂലിച്ച് ജോര്‍ദാന്‍

കരാറിനെ ജോര്‍ദാന്‍ അനുകൂലിച്ചു. നിലച്ചുപോയ സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ ഇതുവഴി സാധിക്കും. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിച്ചാല്‍ മേഖല സമാധാനത്തിലേക്ക് നീങ്ങുമെന്നും അല്ലെങ്കില്‍ മേഖല നശിക്കുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി ഐമന്‍ സഫാദി പറഞ്ഞു. ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള അറബ് രാജ്യമാണ് ജോര്‍ദാന്‍.

കരാറിനെ എതിര്‍ത്ത് ജൂത സംഘടന

കരാറിനെ എതിര്‍ത്ത് ജൂത സംഘടന

കരാറിനെ എതിര്‍ത്ത് തീവ്ര ജൂത സംഘടനകള്‍ രംഗത്തുവന്നു. വെസ്റ്റ് ബാങ്കിനെ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. നെതന്യാഹുവിനെതിരെ ഇവര്‍ രംഗത്തുവന്നു. കുടിയേറ്റ മേഖലയില്‍ താമസിക്കുന്ന ജൂതരെ അദ്ദേഹം പരിഗണിച്ചില്ലെന്ന് കുടിയേറ്റക്കാരുടെ യേശ കൗണ്‍സില്‍ നേതാവ് ഡേവിഡ് ഇല്‍ഹയാനി പറഞ്ഞു.

സ്വാഗതം ചെയ്ത് ഈജിപ്ത്

സ്വാഗതം ചെയ്ത് ഈജിപ്ത്

കരാറിനെ സ്വാഗതം ചെയ്ത് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സിസി രംഗത്തുനന്നു. യുഎഇയുടെ അടുത്ത സൗഹൃദ് രാജ്യമാണ് ഈജിപ്ത്. മാത്രമല്ല, ഇസ്രായേലുമായി ബന്ധമുള്ള രണ്ട് അറബ് രാജ്യങ്ങിലൊന്നാണ് ഈജിപ്ത്. കരാര്‍ പ്രകാരമായിരിക്കും ഈജിപ്ത് ഇനി മുന്നോട്ടുപോകുക എന്ന് സിസി പറഞ്ഞു.

ബഹ്‌റൈന്റെ പ്രതികരണം

ബഹ്‌റൈന്റെ പ്രതികരണം

കരാറിലെ ഗള്‍ഫ് രാജ്യമായ ബഹ്‌റൈന്‍ സ്വാഗതം ചെയ്തു. സൗദി അറേബ്യയുമായും യുഎഇയുമായും അടുത്ത ബന്ധമുള്ള രാജ്യമാണ് ബഹ്‌റൈന്‍. പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാക്കാന്‍ അമേരിക്ക നടത്തുന്ന പരിശ്രമങ്ങളെ ബഹ്‌റൈന്‍ അഭിനന്ദിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടനും ഫ്രാന്‍സും പറയുന്നത്

ബ്രിട്ടനും ഫ്രാന്‍സും പറയുന്നത്

ബ്രിട്ടനും ഫ്രാന്‍സും കരാറിനെ സ്വാഗതം ചെയ്തു. നല്ല വാര്‍ത്തയാണ് വന്നിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ കൈയ്യേറ്റം ഇസ്രായേല്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈയ്യേറ്റ മേഖലയിലെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് സമാധാനത്തിന്റെ സൂചനയാണെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി പറഞ്ഞു.

 നാണക്കേട് എന്ന് ഇറാന്‍

നാണക്കേട് എന്ന് ഇറാന്‍

ഇസ്രായേലും യുഎഇയും തമ്മിലുണ്ടാക്കിയ കരാറിനെ നാണക്കേട് എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. ഇറാനിലെ മതനേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ കരാര്‍ സമാധാനം പുനസ്ഥാപിക്കാന്‍ പര്യാപ്തമല്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ വക്താവ് പ്രതികരിച്ചു. പലസ്തീനികളുടെ ആവശ്യത്തോട് മുഖം തിരിച്ചിരിക്കുകയാണ് യുഎഇ ചെയ്തതെന്ന് വിദേശകാര്യ സഹമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ല ഹയ്ന്‍ പറഞ്ഞു.

നല്ല തുടക്കമെന്ന് ജോ ബൈഡന്‍

നല്ല തുടക്കമെന്ന് ജോ ബൈഡന്‍

ഇസ്രായേലിന്റെ കൈയ്യേറ്റത്തെയും കുടിയേറ്റ നിര്‍മാണങ്ങളെയും എതിര്‍ത്ത ജോ ബൈഡന്‍ കരാര്‍ നല്ല തുടക്കമാണെന്ന് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് ബൈഡന്‍. യുഎഇയുടെ നീക്കം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

യുഎന്‍ സെക്രട്ടറി ജനറല്‍ പറയുന്നു

യുഎന്‍ സെക്രട്ടറി ജനറല്‍ പറയുന്നു

പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നടപ്പാകുന്നതിന് സഹായിക്കുന്ന നീക്കമാണിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള സമാധാന ശ്രമങ്ങള്‍ തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ചര്‍ച്ചയുടെ വഴികള്‍ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന് മുസ്ലിം ലോകത്തേക്ക് വാതില്‍ തുറന്ന് യുഎഇ; പുതിയ കരാറിലെ പ്രധാന കാര്യങ്ങള്‍ഇസ്രായേലിന് മുസ്ലിം ലോകത്തേക്ക് വാതില്‍ തുറന്ന് യുഎഇ; പുതിയ കരാറിലെ പ്രധാന കാര്യങ്ങള്‍

English summary
Israel UAE Peace deal: World Leaders reaction including Britain, Iran and Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X