കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കം

Google Oneindia Malayalam News

ടെല്‍ അവീവ്/വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയില്‍ ചില അശുഭ സൂചനകള്‍. അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയാല്‍ ആഴ്ചകള്‍ മാത്രമാണ് ഇനി ബാക്കി. ഈ വേളയില്‍ രണ്ടു മേഖലകളിലൂടെ ഇറാനെ ലക്ഷ്യമിട്ട് യുദ്ധക്കപ്പലുകള്‍ വരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും കപ്പലുകളാണ് ഗള്‍ഫിലേക്ക് എത്തുന്നത്. ഇറാനെ ഒതുക്കുക എന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും ചില ഗള്‍ഫ് രാജ്യങ്ങളുടെയും താല്‍പ്പര്യമാണ്. ജനുവരി മൂന്നിന് ഇറാന്റെ ഭാഗത്ത് നിന്ന് ചില നീക്കങ്ങള്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെയാണ്....

സൂയസ് കനാല്‍ വഴി ചെങ്കടലിലൂടെ

സൂയസ് കനാല്‍ വഴി ചെങ്കടലിലൂടെ

ഇസ്രായേല്‍ മുങ്ങക്കപ്പല്‍ സൂയസ് കനാല്‍ വഴി ചെങ്കടലിലൂടെ പേര്‍ഷ്യന്‍ കടലിലേക്ക് എത്തുകയാണ്. ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് സൂയസ് കനാലില്‍ കടന്നത്. ഇറാന്‍ സൈന്യം ചില നീക്കങ്ങള്‍ നടത്താനിടയുണ്ടെന്നും ഇതിനുള്ള താക്കീതാണ് ഇസ്രായേല്‍ നല്‍കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൂയിസ് മിസൈലുകളുമായി അമേരിക്ക

ക്രൂയിസ് മിസൈലുകളുമായി അമേരിക്ക

അതേസമയം, അമേരിക്കയുടെ യുഎസ്എസ് ജോര്‍ജിയ മുങ്ങിക്കപ്പല്‍ മറ്റൊരു ഭാഗത്ത് കൂടെ പേര്‍ഷ്യന്‍ കടലിലേക്ക് എത്തുന്നുണ്ട്. 154 ടോമഹോക്ക് ക്രൂയിസ് മിസൈലുകളുമായിച്ചാണ് ഈ കപ്പലിന്റെ വരവ്. എട്ട് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഈ മിസൈലുകള്‍ ഘടിപ്പിച്ച് അമേരിക്കന്‍ കപ്പല്‍ പുറത്തുവരുന്നത്.

യുദ്ധ വിമാനങ്ങള്‍ ഗള്‍ഫിലേക്ക്

യുദ്ധ വിമാനങ്ങള്‍ ഗള്‍ഫിലേക്ക്

അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെയും ഇറാന്റെയും ഇടയിലെ ജലമേഖലയിലാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും മുങ്ങക്കപ്പലുകള്‍ വിന്യസിക്കുക എന്നാണ് വിവരം. ഡിസംബര്‍ ഒമ്പതിന് അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ ഗള്‍ഫിലേക്ക് എത്തിയിരുന്നു. സൗദി യുദ്ധവിമാനങ്ങളും ഇവയ്‌ക്കൊപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രായേല്‍ ബന്ധം ശക്തമാക്കി

ഇസ്രായേല്‍ ബന്ധം ശക്തമാക്കി

ഇസ്രായേല്‍ ഗള്‍ഫിലെ അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചത് അടുത്തിടെയാണ്. യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായിട്ടാണ് ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇവര്‍ വ്യാപാര, പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍ എന്നതും എടുത്തുപറയേണ്ടതാണ്.

ഇറാന്‍ ഏത് സമയവും തിരിച്ചടിക്കാം

ഇറാന്‍ ഏത് സമയവും തിരിച്ചടിക്കാം

കഴിഞ്ഞമാസം ഇറാന്റെ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്രിസാദയെ ഇസ്രായേല്‍ ചാരന്‍മാര്‍ ടെഹ്‌റാന് സമീപം വച്ച് വധിച്ചിരുന്നു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് അന്ന് തന്നെ ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കാര്യമായ തിരിച്ചടി ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍ ഇസ്രായേലും അമേരിക്കയും കനത്ത ജാഗ്രതയിലാണ്.

ഇസ്രായേല്‍ സേനാ മേധാവി പറയുന്നു

ഇസ്രായേല്‍ സേനാ മേധാവി പറയുന്നു

ഇസ്രായേല്‍ കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലഫ്. ജനറല്‍ അവീവ് കൊച്ചാവി പറഞ്ഞു. ഇറാന്‍ ഏത് രീതിയിലാണ് പ്രതികരിക്കുക എന്ന് ഇതുവരെ വ്യക്തമല്ല. ഇറാന്‍ ഏത് രീതിയില്‍ പ്രതികരിച്ചാലും ശക്തമായ തിരിച്ചടി നല്‍കാനാണ് ഇസ്രായേല്‍-യുഎസ് സഖ്യത്തിന്റെ നീക്കങ്ങള്‍.

ജനുവരി മൂന്നിന്

ജനുവരി മൂന്നിന്

ഈ വര്‍ഷം ജനുവരി മൂന്നിനാണ് ഇറാന്റെ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ വച്ച് മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയത്. ഇതിന്റെ വാര്‍ഷികം അടുത്തു വരികയാണ്. ഈ ഘട്ടത്തില്‍ ഇറാന്‍ ശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്ക ഭയക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ സേനാ നീക്കങ്ങള്‍.

ദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കുംദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കും

Recommended Video

cmsvideo
UAE Stops Issuing Visas To Pakistan, 12 Other Countries Over Security Concerns

English summary
Israel-US Submarine coming to Gulf as Strong Message to Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X