കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ ഇറാനെതിരേ യുദ്ധത്തിനൊരുങ്ങുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ആജന്‍മ ശത്രുവായ ഇറാനെതിരേ ഇസ്രായേല്‍ യുദ്ധത്തിന് തയ്യാറെടുക്കുന്നതായി മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കന്‍ ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താതെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. കഴിഞ്ഞ ദിവസം സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്കെതിരേ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കു ശേഷമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനും സിറിയയ്ക്കുമെതിരേയാണ് ഇറാന്‍ തങ്ങളുടെ ആയുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ സൈന്യവും കോപ്പുകൂട്ടുന്നതായി എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളില്‍ ഇറാനില്‍ നിന്ന് സിറിയയിലേക്ക് നിരവധി സൈനിക കാര്‍ഗോ വിമാനങ്ങള്‍ പറന്നതായും ചാനല്‍ വ്യക്തമാക്കി. മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ ആയുധങ്ങളായിരുന്നു വിമാനങ്ങളില്‍. സിറിയന്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം ഇസ്രായേലിനെ സിറിയയില്‍ വച്ച് ആക്രമിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗം കൂടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

world

ഇറാന്റെ സിറിയയിലേക്കുള്ള ആയുധക്കടത്ത് ഇസ്രായേലിനെ ലക്ഷ്യം വച്ചുള്ളതാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇറാന്‍ സിറിയക്ക് ആയുധം നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സിറിയന്‍ നഗരമായ ഹമായിലെ സൈനിക കേന്ദ്രത്തിനെതിരേ ഇസ്രായേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. എഫ് 15 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇറാന്‍ സൈനികരുള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.
English summary
Israel and Iran are heading towards open warfare according to a senior US official. Speaking to NBC news, the unnamed official, who made his remarks after last Sunday’s Israeli air strike on Syria, said Tel Aviv was preparing for war with Tehran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X