ഇസ്രായേല്‍ പലസ്തീന് 10 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ കൈമാറും: പക്ഷെ തിരികെ നല്‍കണമെന്ന് കരാര്‍
ജെറുസലേം: ഇസ്രായേല്‍ പലസ്തീന് 10 ലക്ഷത്തിലേറെ ഡോസ് കൊറോണ വൈറസ് വാക്സിൻ നല്‍കും. ഞായാറാഴ്ച പുതുതായ അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് നിര്‍ണ്ണായകമായ തീരുമാനം സ്വീകരിച്ചത്. കാലാവധി അവസാനിക്കാറായ വാക്സിനാണ് പലസ്തീന് നല്‍കുന്നത്. യുഎന്‍ പദ്ധതി പ്രകാരം പലസ്തീന് ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് തിരികെ നല്‍കണമെന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വാക്സിന്‍ കൈമാറ്റം.
1 മുതൽ 1.4 ദശലക്ഷം ഡോസ് വരെ ഫൈസർ-ബയോഎൻടെക് വാക്സിൻ ഇസ്രായേല്‍ പലസ്തീന് കൈമാറും. അല്ലെങ്കില്‍ അതിന്‍റെ കാലാവാധി അവസാനിക്കും. പലസ്തീന്‍ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബര്‍ മാസം ഈ സഹായം തിരികെ നൽകുമെന്നുമാണ് ഇസ്രായേലിലെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചത്. അതേ സമയം ഇത് സംബന്ധിച്ച് പലസ്തീന്‍ അധികൃതരില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.

അധിനിവേശം നടത്തിയ രാജ്യമെന്ന നിലയില്‍ പലസ്തീന് വാക്സിന്‍ നല്‍കാന്‍ ഇസ്രായേല്‍ ബാധ്യസ്ഥരാണെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ചില മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നെതന്യാഹുവിന്‍റെ കീഴിലുള്ള ഇസ്രായേല്‍ ഭരണകൂടം ഇതിനെ പൂര്‍ണ്ണമായും തള്ളി. പിന്നീട് നെതന്യാഹുവിനെ വീഴ്ത്തി ബെന്നറ്റിന്‍റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ നിലവില്‍ വന്നതോടെയാണ് പുതിയ തീരുമാനം ഉണ്ടാവുന്നത്.
ഇസ്രയേലിലില്‍ ഇതിനോടകം മുതിര്‍ന്ന ജനസംഖ്യയുടെ 85 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതേസമയം വെസ്റ്റ് ബാങ്കിലും ഗാസയിലുമായി നാല് ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് ഇതുവരെ വാക്സിന്‍ നല്‍കിയത് ഇരുപ്രദേശത്തുമായി ഇതുവരെ 3,00,000 പേർക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം ഇസ്രായേലില്‍ ജോലി ചെയ്യുന്ന വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ഒരു ലക്ഷത്തോളം പലസ്തീനികൾക്കും മുമ്പ് വാക്സിൻ നൽകിയിരുന്നു.
സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications