കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍ നീക്കം; ഭരണസിരാകേന്ദ്രത്തിന് മുമ്പില്‍ ഇരട്ട കൊല, രണ്ടാമന്‍ ഇനിയില്ല

Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും തന്ത്രശാലികളായ ചാരന്‍മാര്‍ ഇസ്രായേലിന്റേതാണ് എന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ നിരീക്ഷണം ശരിവച്ച് കൊണ്ടാണ് ഇറാനില്‍ ഒരു ഇരട്ട കൊലപാതകം നടന്നിരിക്കുന്നത്. ഇസ്രായേലും ഇറാനും പരസ്പരം കൊമ്പുകോര്‍ക്കുന്നതിനിടെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തി ഇസ്രായേല്‍ ചാരന്മാര്‍ കൊലപാതകം നടത്തി ആരുമറിയാതെ രക്ഷപ്പെട്ടത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ രഹസ്യം പരസ്യമാക്കിയത്.

അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പത്ര റിപ്പോര്‍ട്ട്. എന്നാല്‍ ഇസ്രായേലിന്റേയോ അമേരിക്കയുടേയോ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. അല്‍ ഖാഇദയിലെ രണ്ടാമനെയാണ് ഇസ്രായേല്‍ വകവരുത്തിയത്. ആ സംഭവം ഇങ്ങനെ...

ആരാണ് കൊല്ലപ്പെട്ട രണ്ടുപേര്‍

ആരാണ് കൊല്ലപ്പെട്ട രണ്ടുപേര്‍

ഒസാമ ബിന്‍ ലാദന് ശേഷം അല്‍ ഖാഇദയുടെ നേതാവായി കരുതുന്ന വ്യക്തിയാണ് ഐമന്‍ അല്‍ സവാഹിരി. ഇദ്ദേഹത്തിന്റെ അടുത്തയാളും സംഘടനയിലെ രണ്ടാമനുമാണ് അബ്ദുല്ല അഹമ്മദ് അബ്ദുല്ല എന്ന അബു മുഹമ്മദ് അല്‍ മിസ്രി. ഈജിപ്ഷ്യന്‍ വംശജനായ ഇദ്ദേഹത്തിന്റെ മകളെയും ഇസ്രായേല്‍ ചാരന്‍മാര്‍ കൊലപ്പെടുത്തി.

കൊല്ലപ്പെട്ടവര്‍ ഒസാമയുടെ ബന്ധുക്കള്‍

കൊല്ലപ്പെട്ടവര്‍ ഒസാമയുടെ ബന്ധുക്കള്‍

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് ഇരട്ട കൊലപാതകം നടന്നത്. അല്‍ മിസ്രിയുടെ മകള്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസയുടെ ഭാര്യയാണ്. ആഗസ്റ്റ് ഏഴിനാണ് രണ്ടു പേരെയും മോട്ടോര്‍ സൈക്കിളിലെത്തിയവര്‍ വെടിവച്ച് കൊന്നത്. ഉടനെ സംഘം രക്ഷപ്പെടുകയും ചെയ്തു.

സംഭവം പുറത്തായത് ഇങ്ങനെ

സംഭവം പുറത്തായത് ഇങ്ങനെ

അല്‍ മിസ്രിയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ചാരന്‍മാരാണ് എന്ന് വാര്‍ത്ത നല്‍കിയത് ന്യൂയോര്‍ക്ക് ടൈംസ് ആണ്. അമേരിക്കക്ക് വേണ്ടിയാണ് ഈ കൊലപാതകം ഇസ്രായേല്‍ ചാരന്‍മാര്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ നാല് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

പഴയ പ്രതികാരം

പഴയ പ്രതികാരം

ആഫ്രിക്കന്‍ രാജ്യമായ താന്‍സാനിയയിലും കെനിയയിലും അമേരിക്കന്‍ കാര്യാലയങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. 1998ല്‍ നടന്ന സ്‌ഫോടനം നടത്തിയത് അല്‍ ഖാഇദയാണ് എന്നാണ് അമേരിക്ക ആരോപിക്കുന്നത്. 224 പേര്‍ രണ്ട് സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമാണ് ടെഹ്‌റാനില്‍ നടന്നത് എന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം തിരിച്ചടി

രണ്ടാം തിരിച്ചടി

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നീക്കം നടത്തുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമനിയെ ഇറാഖില്‍ വച്ച് അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഇതിന് ശക്തമായ പ്രതികരണം ഇറാന്റെ ഭാഗത്ത് നിന്നുണ്ടായി. അധികം വൈകാതെയാണ് ഇറാന്റെ മണ്ണില്‍ കയറി ഇസ്രായേല്‍ ചാരന്‍മാര്‍ കൊലപാതകം നടത്തിയത്.

തുടര്‍ച്ചയായ വിവാദങ്ങള്‍

തുടര്‍ച്ചയായ വിവാദങ്ങള്‍

ഈ വര്‍ഷം ആദ്യത്തില്‍ ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ നടന്നിരുന്നു. അതിനിടെയാണ് ഖാസിം സുലൈമാനി വധം. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെയാണ് ഇറാനില്‍ കൊറോണ വ്യാപനമുണ്ടായതും ശക്തമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതും. ഈ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച ആഗസ്റ്റിലാണ് ടെഹ്‌റാനില്‍ കൊലപാതകങ്ങള്‍ നടന്നത്.

അല്‍ ഖാഇദ എന്നാല്‍...

അല്‍ ഖാഇദ എന്നാല്‍...

1988ല്‍ പാകിസ്താനിലാണ് അല്‍ ഖാഇദ രൂപം കൊണ്ടത്. ഒസാമ ബിന്‍ ലാദന്‍, ഐമന്‍ അല്‍ സവാഹിരി, അബ്ദുല്ല അസം, വിവിധ അറബ് രാജ്യങ്ങളിലുള്ളവര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘടനയ്ക്ക് രൂപം കൊടുത്തത്. അഫ്ഗാനിലെ സോവിയറ്റ് അധിവേശ കാലത്തായിരുന്നു ഇത്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇവരാണ് എന്നാണ് അമേരിക്കയുടെ ആരോപണം.

ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ ചര്‍ച്ച; കോട്ടയം യുഡിഎഫില്‍ പരിഹാരം, കുഞ്ഞാലിക്കുട്ടി ഇടപെട്ടു...

English summary
Israeli agents killed al-Qaeda’s leader and daughter for US in Iran: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X