കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം; അൽ ജസീറ ഉൾപ്പെടെയുള്ള മാധ്യമ ഓഫീസുകൾ തകർന്നു

Google Oneindia Malayalam News

ഗാസ സിറ്റി; ഗാസയിലെ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രവർത്തിക്കുന്ന ബഹുനില വ്യോമാക്രമണത്തിലൂടെ തകർത്ത് ഇസ്രായേൽ.അൽജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ജല ടവര്‍ എന്ന 13 നില തകർത്തത്. കെട്ടിടങ്ങൾ ആക്രമണത്തിൽ നാമാവശേഷമായതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം ആക്രമണത്തിൽ ആളപായം ഉണ്ടായോ എന്ന് വ്യക്തമല്ല.

gasa

കെട്ടിടം ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടതിന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ശനിയാഴ്ച വ്യോമാക്രമണം ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. .മുന്നറിയിപ്പിനെ തുടർന്ന് ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാൽ കെട്ടിടം എന്തിനാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല.

അതേസമയം ഇന്ന് വൈകീട്ടോടെ ഗാസയിൽ പ്രവർത്തിക്കുന്ന യുഎൻ അഭയാർത്ഥി ക്യാമ്പിന് നേരേയും ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇതിൽ എട്ട് കുട്ടികളും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. അഞ്ച് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗാസയിലെ ശഅതി അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്കാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.

അതേസമയം ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 140 പേരാണ് കൊല്ലപ്പെട്ടത്. 39 കുട്ടികളും 22 സ്ത്രീകളും ഉൾപ്പെടെയാണിത്.അതേസമയം ഹമാസ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ 8 പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ-പലസ്തീൻ സംഘർഷം തുടങ്ങിയതിന് പിന്നാലെ ഗാസയിൽ നിന്ന് പതിനായിരത്തിലധികം കുടുംബങ്ങളാണ് ഇതുവരെ പലായനം ചെയ്തത്. സംഘർഷത്തിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വൻ പുതുമുഖ നിര; എംഎം മണിയെ ഒഴിവാക്കും..കാനത്തിൽ ജമീല ഉൾപ്പെടെ 4 വനിതാ മന്ത്രിമാർ?..മന്ത്രിസഭ സാധ്യതവൻ പുതുമുഖ നിര; എംഎം മണിയെ ഒഴിവാക്കും..കാനത്തിൽ ജമീല ഉൾപ്പെടെ 4 വനിതാ മന്ത്രിമാർ?..മന്ത്രിസഭ സാധ്യത

Recommended Video

cmsvideo
With the help of iran hamas develop mi$$iles to destroy Israel | Oneindia Malayalam

സർക്കാർ അലംഭാവം കാണിച്ചു; കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിനെതിരെ മോഹൻ ഭാഗവത്സർക്കാർ അലംഭാവം കാണിച്ചു; കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിനെതിരെ മോഹൻ ഭാഗവത്

English summary
Israeli airstrikes on Gaza; Media offices, including Al Jazeera, were destroyed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X