കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ചുകുട്ടികളെ ബോംബിട്ടു കൊന്ന് ഇസ്രായേല്‍; അന്വേഷിക്കുമെന്ന് സൈന്യം, ഗാസയില്‍ ബോംബ് വര്‍ഷം

Google Oneindia Malayalam News

Recommended Video

cmsvideo
ഗാസയില്‍ ബോംബ് വര്‍ഷം, യുദ്ധഭീതി

ഗാസ സിറ്റി/ടെല്‍ അവീവ്: പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളും ഇതില്‍പ്പെടും. എട്ട് പേരടങ്ങുന്ന കുടുംബം താമസിച്ചിരുന്ന വീടിന് മുകളില്‍ മിസൈല്‍ പതിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷിക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രായേല്‍ ഭാഗത്ത് ഇതുവരെ ആരും കൊല്ലപ്പെട്ടിട്ടില്ല.

അതേസമയം, ഹമാസിന്റെ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ സൈന്യം ആക്രമിച്ചു. അഞ്ച് ദിവസമായി തുടരുന്ന ആക്രമണത്തിനിടെ ആദ്യമായിട്ടാണ് ഹമാസ് കേന്ദ്രത്തില്‍ ഇസ്രായേല്‍ ബോംബിടുന്നത്. അതുകൊണ്ടുതന്നെ യുദ്ധം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും വ്യാപകമായി ആക്രമണം നടക്കുന്നുണ്ട്. ഗാസയിലെ സാഹചര്യം വളരെ സങ്കീര്‍ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍....

 ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചു

ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചു

ഗാസയില്‍ നിന്ന് ഇസ്രായേല്‍ ലക്ഷ്യമാക്കി റോക്കറ്റാക്രമണം തുടരുന്നുണ്ട്. ഇസ്രായേല്‍ സൈന്യം ഗാസയിലേക്ക് മിസൈലുകളും അയക്കുന്നു. വെടിനിര്‍ത്തലിന് ധാരണയായിട്ടുണ്ടെങ്കിലും ആക്രമണം തുടരുകയാണ്. ഇതിനിടെയാണ് രണ്ട് ഹമാസ് കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചിരിക്കുന്നത്.

 യുദ്ധം ശക്തിപ്പെട്ടേക്കും

യുദ്ധം ശക്തിപ്പെട്ടേക്കും

ഗാസ ഭരിക്കുന്നത് ഹമാസ് ആണ്. ഇസ്ലാമിക് ജിഹാദും ഇസ്രായേലും തമ്മിലായിരുന്നു ഇതുവരെയുള്ള ആക്രമണ പ്രത്യാക്രമണങ്ങള്‍. ഇതില്‍ ഹമാസ് ഇടപെട്ടിരുന്നില്ല. ഹമാസ് കേന്ദ്രം ആക്രമിച്ച സാഹചര്യത്തില്‍ ഇവരും യുദ്ധത്തില്‍ പങ്കാളികളായേക്കും. ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.

യുദ്ധം തുടങ്ങാന്‍ കാരണം

യുദ്ധം തുടങ്ങാന്‍ കാരണം

ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണം ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇസ്ലാമിക് ജിഹാദ് കമാന്റര്‍ ബഹ അബുല്‍ അത്തയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതാണ് സാഹചര്യം വഷളാക്കിയത്. തുടര്‍ന്നാണ് ശക്തമായ ആക്രമണം ഇരുഭാഗവും നടത്തിയത്.

കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു

കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഒരു കുടുംബത്തിലെ എട്ട് പേരടക്കം 34 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇതുസംബന്ധിച്ച് ഇസ്രായേല്‍ സൈന്യം അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇസ്രായേലില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. 63 പേര്‍ക്ക് പരിക്കുണ്ട്.

ജനനിബിഡമാണ് ഗാസ

ജനനിബിഡമാണ് ഗാസ

പലസ്തീന്‍കാര്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ഗാസ. ഇവിടെ ജനവാസമില്ലാത്ത സ്ഥലങ്ങള്‍ കുറവാണ്. അതുകൊണ്ടുതന്നെ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടം ഉയര്‍ന്ന അളവിലായിരിക്കും. 20 ലക്ഷം പേര്‍ ഗാസയിലുണ്ടെന്നാണ് കണക്ക്. ഈ പ്രദേശം ഇസ്രായേലും ഈജ്പിതും 10 വര്‍ഷമായി ഉപരോധിക്കുകയാണ്.

അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില്‍ തര്‍ക്കം, 5 ഏക്കര്‍ വേണ്ടെന്ന് മുസ്ലിങ്ങള്‍അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില്‍ തര്‍ക്കം, 5 ഏക്കര്‍ വേണ്ടെന്ന് മുസ്ലിങ്ങള്‍

ഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നുഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നു

English summary
Israeli army launches fresh air raids on Gaza; will investigate civilian death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X