Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങി; ഗാസയില്‍ ബോംബാക്രമണം, യുദ്ധഭീതി

കഴിഞ്ഞ ദിവസം നബ്ലുസില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു

p

ടെല്‍അവീവ്: വെസ്റ്റ് ബാങ്കിലെ ആക്രമണത്തില്‍ 11 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ട പിന്നാലെ യുദ്ധ ഭീതിയില്‍ പശ്ചിമേഷ്യ. ഗാസയില്‍ നിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം നടന്നു. തൊട്ടുപിന്നാലെ ഇസ്രായേലിലെ പ്രധാന നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമാണിത്. ശേഷം ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ ബോംബാക്രമണം ആരംഭിച്ചു. ഇതോടെ തിരിച്ചടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്രായേല്‍ അതിര്‍ത്തിയിലും നഗരങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാസയില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. നബ്ലുസില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണവും പലസ്തീന്‍കാരുടെ കൊലപാതകവും വലിയ കുറ്റകൃത്യമാണ് എന്ന് പലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പ്രതികരിച്ചു. ഇതിന് പകരം ചോദിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

അധിനിവിഷ്ട പലസ്തീന്‍ പ്രദേശങ്ങളിലെ ജൂതര്‍ക്ക് ഇസ്രായേല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈസ്റ്റ് ജറുസലേമില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. പലസ്തീന്റെ ഭാഗത്ത് നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രതീക്ഷിക്കുന്നു. ഗാസയില്‍ നിന്നുള്ള അഞ്ച് റോക്കറ്റുകള്‍ ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. അതിര്‍ത്തിയില്‍ നിരവധി പ്രതിരോധ സംവിധാനങ്ങളാണ് ഇസ്രായേല്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് മറികടന്നും ചില റോക്കറ്റുകള്‍ ഇസ്രായേലിലെത്തുന്നുണ്ട്.

അതേസമയം, ഗാസയില്‍ ആക്രമണം ശക്തമാക്കാനാണ് ഇസ്രായേല്‍ സൈന്യത്തിന്റെ തീരുമാനം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസ വര്‍ഷങ്ങളായി ഇസ്രായേല്‍ ഉപരോധിക്കുകയാണ്. അതുകൊണ്ടുതന്നെ അവശ്യവസ്തുക്കള്‍ ഇവിടെ എത്താന്‍ വളരെ പ്രയാസമാണ്. ഐക്യരാഷ്ട്രസഭയുടെ ഇടപെടലാണ് പലപ്പോഴും മരുന്നുകള്‍ ഉള്‍പ്പെടെ ഗസയിലെത്താന്‍ സഹായിക്കുന്നത്.

ബെഞ്ചമിന്‍ നെതന്യാഹൂ വീണ്ടും ഇസ്രായേല്‍ പ്രധാനമന്ത്രിയായി രണ്ടു മാസം പിന്നിടവെയാണ് പുതിയ ആക്രമണം. പലസ്തീന്‍കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന നിലപാടുള്ളവരാണ് ഇസ്രായേലിലെ പുതിയ ഭരണസഖ്യം.

അതേസമയം, സമാധാന ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. യുഎന്‍ പ്രതിനിധികള്‍ ഗാസയിലെത്തി. ഈജിപ്തും സമാധാന ശ്രമങ്ങള്‍ക്ക് മുന്നിലുണ്ട്. യുഎന്നിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി ടോര്‍ വെന്നിസ്ലാന്റ് ഗാസയിലെത്തി. ഹമാസ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ ആരംഭിച്ചു. നിലവില്‍ ഇസ്രായേല്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ശക്തമായ യുദ്ധം തുടങ്ങുമെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും ഈജിപ്തിന്റെയും യുഎന്നിന്റെയും പ്രതിനിധികള്‍ക്ക് മുന്നഫിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+