കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കിരീടവകാശിക്ക് ഇസ്രായേലില്‍ നിന്ന് 'വിവാഹാലോചന'; അറബ് ലോകത്ത് വന്‍ ചര്‍ച്ച, സംഭവം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി രാജകുമാരനെ വിവാഹം കഴിക്കണമെന്നു ഇസ്രായേലി പെൺകുട്ടി

റിയാദ്/തെല്‍ അവീവ്: ഒരു താമശയ്ക്ക് ഇത്രയും ഗൗരവമുണ്ടാകുമോ? അഭിമുഖത്തിനിടെ യുവതി പറഞ്ഞ ഏതാനും വാക്കുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രധാന തലക്കെട്ടായി മാറിയിരിക്കുന്നു. ആര് പറഞ്ഞു, ആരെ സംബന്ധിച്ച് പറഞ്ഞു, എന്തു പറഞ്ഞു എന്നതെല്ലാമാണ് ഈ തമാശയെ വിവാദമാക്കിയത്. ഇവിടെ തമാശ പറഞ്ഞത് ഇസ്രായേലിലെ ഹാസ്യകഥാപാത്രമായ നുആം ഷസ്തര്‍ ഇല്യാസിയാണ്.

അവര്‍ പറഞ്ഞതാകട്ടെ സൗദി അറേബ്യയിലെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കുറിച്ചും. മുഹമ്മദ് രാജകുമാരനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഷസ്തര്‍ ഇല്യാസി പറഞ്ഞത്. അഭിമുഖത്തിനിടെ നിസാരമായി പറഞ്ഞ കാര്യം പ്രധാന മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ ചര്‍ച്ചയാകുകയായിരുന്നു....

 ഐ24ലെ അഭിമുഖത്തില്‍

ഐ24ലെ അഭിമുഖത്തില്‍

അറബി ചാനലായ ഐ24ലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇസ്രായേല്‍ ഹാസ്യതാരമായ ഷസ്തര്‍ ഇല്യാസി. ഉയരമുള്ള വ്യക്തിയാണ് ഷസ്തര്‍. അതുകൊണ്ടുതന്നെ തനിപ്പ് വരനെ കിട്ടാന്‍ പ്രയാസമാണെന്ന് അവര്‍ പറഞ്ഞു.

32 വയസായിട്ടും

32 വയസായിട്ടും

32 വയസായിട്ടും എന്താണ് വിവാഹത്തെ കുറിച്ച് ആലോചിക്കാത്തതെന്നായിരുന്നു അവതാരകന്റെ ചോദ്യം. ശക്തയായ ഉയരമുള്ള പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമല്ല എന്ന് അവര്‍ മറുപടി നല്‍കി. എന്നാല്‍ കുടുംബം തന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടെന്നും ഷസ്തര്‍ പറഞ്ഞു.

ഒരു രാജകുമാരനെ തേടുന്നു

ഒരു രാജകുമാരനെ തേടുന്നു

ഭര്‍ത്താവിനെ സ്വയം കണ്ടെത്താനാണ് കുടുംബം തന്നോട് ആവശ്യപ്പെടുന്നതെന്ന് ഷസ്തര്‍ പറഞ്ഞു. ആരെയും വിവാഹം കഴിക്കാമെന്നും ജൂതനാകണമെന്ന് നിര്‍ബന്ധമില്ലെന്നും കുടുംബം പറഞ്ഞുവത്രെ. ഒരു രാജകുമാരനെയാണ് താന്‍ തേടുന്നതെന്നും ഷസ്തര്‍ പറഞ്ഞു.

ബശ്ശാര്‍ വേണ്ട, ശരിയാകില്ല

ബശ്ശാര്‍ വേണ്ട, ശരിയാകില്ല

ഏതെങ്കിലും ഒരു വ്യക്തിയെ വിവാഹം ചെയ്യാന്‍ താന്‍ തയ്യാറല്ല. ഏറ്റവും പ്രമുഖനെ വിവാഹം ചെയ്യണം. ഉയരമുള്ള വ്യക്തികളില്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുണ്ട്. എന്നാല്‍ അദ്ദേഹം വേണ്ട, ബശ്ശാര്‍ ശരിയാകില്ല. മുഹമ്മദ് ബിന്‍ സല്‍മാനാണ് നല്ലതെന്നും ഷസ്തര്‍ പറഞ്ഞു. ഇതോടൊപ്പം ചില കാര്യങ്ങള്‍ കൂടി ഷസ്തര്‍ പറഞ്ഞതാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

 സൗദിയും ഇസ്രായേലും

സൗദിയും ഇസ്രായേലും

മുഹമ്മദ് ബിന്‍ സല്‍മാനാണ് നല്ലത്. അദ്ദേഹം നല്ല ഉയരമുണ്ട്. മാത്രമല്ല, ഇപ്പോള്‍ സൗദിയും ഇസ്രായേലും ബന്ധം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് അറിയാമെന്നും ഷസ്തര്‍ പറഞ്ഞു. ഇസ്രായേലിനെ അംഗീകരിക്കാത്ത രാജ്യമാണ് സൗദി. മാത്രമല്ല, ഇസ്രായേലിനെ ഔദ്യോഗികമായി ശത്രുരാജ്യങ്ങളുടെ പക്ഷത്ത് നിര്‍ത്തുകയും ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ.

ഇസ്രായേലില്‍ അത്ര ചര്‍ച്ചയായില്ല

ഇസ്രായേലില്‍ അത്ര ചര്‍ച്ചയായില്ല

എന്നാല്‍ ഷസ്തര്‍ ഇല്യാസിയുടെ വാക്കുകള്‍ ഇസ്രായേലില്‍ അത്ര ചര്‍ച്ചയായില്ല. പക്ഷേ, അറബ് ലോകത്ത് വന്‍ ചര്‍ച്ചയായി. അറബ് സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രധാന ചര്‍ച്ചകളിലൊന്ന് ഷസ്തര്‍ ഇല്യാസിയുടെ വാക്കുകളാണ്. ചില വാര്‍ത്താ വെബ്‌സൈറ്റുകള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തു.

 ചര്‍ച്ചയ്ക്ക് ചൂടേറാന്‍ കാരണം

ചര്‍ച്ചയ്ക്ക് ചൂടേറാന്‍ കാരണം

ഷസ്തര്‍ ഇല്യാസി മുഹമ്മദ് ബിന്‍ സല്‍മാനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മൊറോക്കോയില്‍ വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട ചെയ്തത്. അറബ് ലോകത്ത് അറിയപ്പെട്ട ഫൈസല്‍ അല്‍ ഖാസിം ഇതുമായി ബന്ധപ്പെട്ട ഒരു കമന്റ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെ ചര്‍ച്ചയ്ക്ക് ചൂടേറി.

പ്രമുഖ മാധ്യമങ്ങളും

പ്രമുഖ മാധ്യമങ്ങളും

പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസി അറബികും അല്‍ ജസീറയും വാര്‍ത്ത നല്‍കിയതോടെ വിഷയത്തിന് ഗൗരവമേറി. തന്റെ ഒരു തമാശയ്ക്ക് ഇത്രയും ജനശ്രദ്ധയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഷസ്തര്‍ പറയുന്നു. സ്‌ഫോടനാത്മകമായ രീതിയിലാണ് തന്റെ വാക്കുകള്‍ പ്രചരിച്ചതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 പിന്തുണ ഇങ്ങനെ

പിന്തുണ ഇങ്ങനെ

അറബ് ലോകത്ത് ഒരുരാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല. ഫലസ്തീന്‍ ഭൂമി കൈയ്യേറി രൂപീകരിച്ച രാജ്യമായതുകൊണ്ടുതന്നെ ഇസ്രായേലിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അറബ് രാജ്യങ്ങള്‍ പറയുന്നു. എന്നാല്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. അമേരിക്കയുടെ എംബസി ജറുസലേമിലേക്ക് മാറ്റിയത് ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചാണ്.

ഇന്ത്യ-ഇസ്രായേല്‍ ബന്ധം

ഇന്ത്യ-ഇസ്രായേല്‍ ബന്ധം

ഇസ്രായേല്‍ ഇന്ത്യയുമായും അടുത്ത ബന്ധമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായിട്ടുണ്ട്. മോദി അടുത്തിടെ ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അജേകമയം, അറബ് ലോകത്തെ ശക്തനായ നേതാവുമായി ബന്ധപ്പെടുത്തി ഷസ്തര്‍ വിവാഹ താല്‍പ്പര്യം പറഞ്ഞതാണ് വിവാദമായത്.

ബിന്‍ സല്‍മാന്റെ കുടുംബം

ബിന്‍ സല്‍മാന്റെ കുടുംബം

മുഹമ്മദ് ബിന്‍ സല്‍മാന്‍ വിവാഹിതനാണ്. 34കാരനായ അദ്ദേഹത്തിന്റെ വിവാഹം നടന്നത് 2008ലാണ്. രാജകുടുംബാഗമായ സാറ ബിന്‍ത് മഷ്ഊര്‍ ബിന്‍ അബ്ദുല്‍ അസീസാണ് ഭാര്യ. നാല് മക്കളുമുണ്ട്. രണ്ടു ആണും രണ്ടു പെണ്ണും. പ്രിന്‍സ് സല്‍മാന്‍, പ്രിന്‍സ് മഷ്ഊര്‍ എന്നിവരാണ് ആണ്‍മക്കള്‍. ഫഹ്ദയും നൂറയുമാണ് പെണ്‍മക്കള്‍.

എന്തുകൊണ്ട് ഇപ്പോള്‍ ഭീകരാക്രമണം? ദേവഗൗഡയുടെ ഭരണത്തില്‍ നടന്നില്ല- കുമാരസ്വാമി പറയുന്നുഎന്തുകൊണ്ട് ഇപ്പോള്‍ ഭീകരാക്രമണം? ദേവഗൗഡയുടെ ഭരണത്തില്‍ നടന്നില്ല- കുമാരസ്വാമി പറയുന്നു

English summary
Israeli comedian’s ‘marriage proposal’ to Saudi Crown Prince goes viral on Arab social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X