അല്‍ അഖ്‌സയില്‍ ജൂതരുടെ മൗന പ്രാര്‍ത്ഥനയ്ക്ക് ഇസ്രയേല്‍ കോടതി അനുമതി; അപലപിച്ച് പലസ്തീന്‍
ജെറുസലേം: കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ മസ്ജിദ് സമുച്ചയത്തില്‍ ജൂതന്മാരുടെ മൗന പ്രാര്‍ത്ഥന ക്രിമിനല്‍ നടപടിയല്ലെന്ന് വിധിച്ച് ഇസ്രയേല്‍ കോടതി രംഗത്തെത്തിയിരുന്നു. അല്‍ അക്‌സ സമുച്ചയത്തിലെ നിശബ്ദ പ്രാര്‍ത്ഥനയെ ക്രിമിനല്‍ നടപടിയായി കണക്കാക്കാനാവില്ലെന്നാണ് ജറുസലേം മജിസ്‌ട്രേറ്റ് കോടതി പറഞ്ഞതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍-അഖ്സയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍ക്കാലിക നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ ഒരു ഇസ്രായേലി കുടിയേറ്റക്കാരനായ കോടതിയെ സമീപിച്ചതിന്് ശേഷമാണ് ജുഡീഷ്യല്‍ തീരുമാനം പുറത്തുവന്നത്.

എന്നാല്‍ ഇപ്പോഴിതാ ഇസ്രയേല്‍ കോടതി ഉത്തരവിനെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പലസ്തീനികള്‍. പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇബ്രാഹിം ഷ്ടായേഹ് സംയുക്തമായി നിലകൊള്ളുന്ന പ്രതിബദ്ധത പാലിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു, അറബ് രാഷ്ട്രങ്ങള്‍ പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശുദ്ധ അല്‍ അഖ്സ പള്ളിയില്‍ ഒരു പുതിയ യാഥാര്‍ത്ഥ്യം അടിച്ചേല്‍പ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ക്കെതിരെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അല്‍-അഖ്സ പള്ളി പരിസരം ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലവും ജൂതന്മാരുടെ ഏറ്റവും വിശുദ്ധമായ സ്ഥലവുമാണ്, പുരാതന ജൂത ക്ഷേത്രങ്ങളുടെ സ്ഥാനമായതിനാല്‍ അതിനെ ടെമ്പിള്‍ മൗണ്ട് എന്നാണ് വിളിക്കുന്നത്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ വൈകാരിക പ്രഭവകേന്ദ്രമാണിത്. അനൗപചാരിക ധാരണകള്‍ അനുസരിച്ച്, ജൂതന്മാര്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ലായിരുന്നു.
അതേസമയം, അല്‍ അഖ്സ പള്ളി പരിസരത്തെ ജൂത പ്രാര്‍ത്ഥനയെ പിന്തുണയ്ക്കുന്ന ഇസ്രയേല്‍ കോടതിയുടെ ആദ്യത്തെ തീരുമാനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഈ അടുത്ത കാലത്താണ് ഇസ്രയേലി കുടിയേറ്റക്കാര്‍ പള്ളി പരിസരത്ത് എത്തുമ്പോള്‍ മൗന പ്രാര്‍ത്ഥനകള്‍ നടത്താന്‍ ആരംഭിച്ചത്. ഇപ്പോഴത്തെ കോടതി വിധിയെ വലതുപക്ഷ ഇസ്രയേല്‍ അഭിഭാഷകന്‍ മോഷെ പോള്‍സ്‌കി സ്വാഗതം ചെയ്തിരുന്നു.












Click it and Unblock the Notifications