കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനു വേണ്ടി ചാരപ്പണി; മുന്‍ ഇസ്രായേലി കാബിനറ്റ് മന്ത്രിക്കെതിരേ കുറ്റം ചുമത്തി

Google Oneindia Malayalam News

തെല്‍ അവീവ്: ശത്രുരാജ്യമായ ഇറാനു വേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് മുന്‍ ഇസ്രായേലി കാബിനറ്റ് മന്ത്രിക്കെതിരേ കുറ്റം ചുമത്തിയതായി ഇസ്രായേലി സുരക്ഷാ വക്താവ് വ്യക്തമാക്കി. നൈജീരിയയില്‍ കഴിയുന്ന മുന്‍ ഊര്‍ജ മന്ത്രി ഗോനെന്‍ സെഗെവിനെതിരേയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

iran

കഴിഞ്ഞ മെയില്‍ നൈജീരിയയില്‍ നിന്ന് ഇക്വറ്റോറിയല്‍ ഗിനിയയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ ഇദ്ദേഹത്തെ ഇസ്രായേലിലേക്ക് കൊണ്ടുവന്നിരുന്നു. ഇസ്രായേല്‍ രാഷ്ട്രത്തിനെതിരേ ചാരപ്പണി നടത്തി, ശത്രുരാഷ്ട്രത്തെ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നതെന്ന് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് അറിയിച്ചു.

1990കളില്‍ ഇസ്രായേല്‍ മന്ത്രിയായിരുന്ന സെഗെവ് ഇസ്രായേലിലെ രാഷ്ട്രീയക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, തന്ത്രപ്രധാനമായ കെട്ടിടങ്ങള്‍, സുരക്ഷാ കേന്ദ്രങ്ങള്‍, ഊര്‍ജ മാര്‍ക്കറ്റ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയതായാണ് ആരോപണം. 62കാരനായ ഇദ്ദേഹം, ഇറാനിയന്‍ ബിസിനസുകാരാണെന്ന് പരിചയപ്പെടുത്തി ഏതാനും ഇറാനിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഇസ്രായേലി സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടുത്തുകയുണ്ടായി.

അതേസമയം, കുറ്റപത്രത്തിലെ പല രഹസ്യ വിവരങ്ങളും ഭരണകൂടത്തിന്റെ അപേക്ഷ മുന്‍നിര്‍ത്തി രഹസ്യമാക്കി വച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ഗുരുതരമായ ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

30,000ത്തോളം ലഹരിയുണ്ടാക്കുന്ന ഗുളികകള്‍ ഇസ്രായേലില്‍ നിന്ന് നെതര്‍ലാന്റ്‌സിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിനിടെ 2004ല്‍ ഇദ്ദേഹം പിടിക്കപ്പെട്ടിരുന്നു. ഡോക്ടര്‍ കൂടിയായ ഇദ്ദേഹം കാലാവധി കഴിഞ്ഞ നയനന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജയിലിലായ ഇദ്ദേഹം 2007ല്‍ മോചിതനായ ഉടനെ ഇസ്രായേല്‍ വിടുകയായിരുന്നു.

English summary
israeli ex minister charged with spying for iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X