ഗാസയില്‍ ഇസ്രായേല്‍ ആക്രമണം; പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 30ലേറെ മരണം, വീടുകളും ടെന്റുകളും തകര്‍ന്നു
ഗാസ സിറ്റി: പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അതിശക്തമായ ആക്രമണം. 30ലേറെ പേര് കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഗാസ സിറ്റി, ഖാന് യൂനുസ് തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലായിരുന്നു ആക്രമണം. വീടുകള്‍, ടെന്റുകള്‍, പോലീസ് സ്റ്റേഷന് എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ മിസൈലുകള്‍ എത്തിയത്.
ഒക്ടോബര്‍ 11ന് ഇസ്രായേലും ഹമാസം തമ്മിലുണ്ടാക്കിയ സമാധാന കരാറിന്റെ ലംഘനമാണ് ആക്രമണം. കരാര്‍ ഉണ്ടാക്കിയ ശേഷം നടക്കുന്ന ശക്തമായ ആക്രമണമാണിത്. അതേസമയം, ഹമാസിനെതിരെയായിരുന്നു ആക്രമണം എന്നാണ് ഇസ്രായേലിന്റെ വാദം. റഫയിലെ തുരങ്കത്തിലൂടെ എട്ട് ആയുധ ധാരികള്‍ എത്തിയതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും ഇസ്രായേല്‍ പറയുന്നു.

ഹമാസും ഇസ്ലാമിക് ജിഹാദും ആയുധങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത് എന്ന് ഇസ്രായേല്‍ വാദിക്കുന്നു. ആയുധ കേന്ദ്രങ്ങള്‍, കമാന്റര്‍മാര്‍ എന്നിവരെയാണ് ആക്രമിച്ചത് എന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. ഗാസയില്‍ 20 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്. വീടുകളും താമസ കേന്ദ്രങ്ങളും തകര്‍പ്പെട്ടതിനെ തുടര്‍ന്ന് മിക്കവരും ടെന്റുകളിലാണ് താമസം.
ഇവിടെയാണ് ഇസ്രായേല്‍ വീണ്ടും ആക്രമിക്കുന്നത്. ഗാസയുടെ നിയന്ത്രണം ഹമാസിനാണ്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ് എന്ന് ഹമാസ് ആരോപിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടോ, സൈനിക കേന്ദ്രങ്ങള്‍ നശിപ്പിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ ഹമാസ് പ്രതികരണം വന്നിട്ടില്ല. ഖത്തറും ഈജിപ്തും ഇസ്രായേല്‍ ആക്രമണത്തിനെതിരെ രംഗത്തുവന്നു.
ഒക്ടോബറില്‍ ഒപ്പുവച്ച സമാധാന കരാര്‍ ഘട്ടങ്ങളായിട്ടാണ് നടപ്പാക്കുന്നത്. ഈജിപ്തും ഗാസയും അതിര്‍ത്തി പങ്കിടുന്ന റഫാ അതിര്‍ത്തി തുറക്കുന്നത് കരാറിന്റെ ഭാഗമായുള്ള പ്രധാന നടപടിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് കരാര്‍ മുന്നോട്ട് വച്ചത്. ഇതുപ്രകാരം ഞായറാഴ്ച റഫാ അതിര്‍ത്തി ഇസ്രായേല്‍ സൈന്യം തുറക്കാനിരിക്കെയാണ് ഗാസ സിറ്റിയിലും ഖാന് യൂനുസിലും മിസൈല്‍ ആക്രമണം നടത്തിയത്.
ഗാസ സിറ്റിയിലെ ശൈഖ് റദ്വാന് പോലീസ് സ്റ്റേഷനില്‍ ബോംബിട്ടതില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് ഓഫീസര്‍മാരും ഇതില്‍പ്പെടും. കൂടുതല്‍ പേര് കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് എന്ന് ഹമാസ് അറിയിച്ചു. ഗാസ സിറ്റിയിലെ രണ്ട് താല്‍ക്കാലിക വീടുകള്‍ക്ക് മുകളിലായിരുന്നു മറ്റു ആക്രമണം. ഖാന് യൂനുസില്‍ വീട് നഷ്ടമായവര്‍ താമസിക്കുന്ന കേന്ദ്രങ്ങളായിരുന്നു ഇത്. ഇവിടെയാണ് മൂന്ന് സഹോദരിമാര്‍ കൊല്ലപ്പെട്ടത്. 32 പേര് കൊല്ലപ്പെട്ടു എന്നാണ് ഗാസയിലെ ആരോഗ്യ വകുപ്പ് അറിയിച്ചത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications