പലസ്തീനികള്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ ക്രൂരത, പരിക്കേറ്റ 14കാരിയെ ഉള്‍പ്പടെ തട്ടിക്കൊണ്ട് പോയി
വെസ്റ്റ് ബാങ്ക്: പാലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു . വെസ്റ്റ് ബാങ്കില്‍ പ്രതിഷേധക്കാരായ പലസ്തീനികളെ ഇസ്രയേല്‍ പൊലീസ് തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട് . പൊലീസിന്റെ അക്രമത്തില്‍ പരിക്കേറ്റ പതിനാലുകാരി ഉള്‍പ്പടെയുള്ളവരെയാണ് തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ടുള്ളത് . പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് .
വെസ്റ്റ് ബാങ്കിലെ നാബ്ലൂസിലാണ് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ഇതുവരെയുള്ള സംഘര്‍ഷത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പടെ 51 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം . പലസ്തീന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം പറയുന്നത് .

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് 14കാരിയായ ഇസ്താബ്രാക്ക് അഹമ്മദ് നൂര്‍ എന്ന പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മദാമ ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് പൊലീസിന്റെ പിടിയിലായത് . വെസ്റ്റ് ബാങ്കിലെ ഇസ്റ്റ്-അല്‍- ഖുദ്‌സില്‍ പ്രതിഷേധം നടത്തിയ 34പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .
അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ സൈന്യം കര്‍ശമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് വെസ്റ്റ് ബാങ്കില്‍ വീണ്ടും സംഘര്‍ഷം ആരംഭിയ്ക്കുന്നത്. ഓഗസ്റ്റില്‍ ആണ് പള്ളിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് .












Click it and Unblock the Notifications