കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക തുടക്കമിട്ടു; ഇസ്രായേല്‍ കൂട്ടക്കുരുതി തുടങ്ങി, പിടഞ്ഞുവീണത് 55 പേര്‍, പശ്ചിമേഷ്യ കത്തുന്നു

Google Oneindia Malayalam News

ഗസ/തെല്‍അവീവ്: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ ആക്രമണം ശക്തിപ്പെട്ടു. അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റിയ ട്രംപിന്റെ നടപടിയാണ്് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇസ്രായേല്‍ സൈന്യം ഗസയില്‍ നടത്തിയ ആക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. 3000ത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച തുടങ്ങിയ ആക്രമണം ചൊവ്വാഴ്ചയും തുടരുകയാണ്.
പശ്ചിമേഷ്യ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് വിവരങ്ങള്‍. ഇതുസംബന്ധിച്ച് സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിക്കേറ്റ പലരും മരണത്തോട് മല്ലിട്ടാണ് കഴിയുന്നതെന്ന് ഗസാ ആരോഗ്യവൃത്തങ്ങള്‍ പറഞ്ഞു. അറബ് ലോകത്ത് പ്രതിഷേധം അലയടിക്കുകയാണ്. ഐക്യരാഷ്ട്ര സഭയും ഇസ്രായേലിനെതിരെ രംഗത്തുവന്നു. മേഖലയില്‍ നിന്നുള്ള വിവരങ്ങള്‍ ഇങ്ങനെ...

തിരിച്ചുവരവിന്റെ കൂറ്റന്‍ മാര്‍ച്ച്

തിരിച്ചുവരവിന്റെ കൂറ്റന്‍ മാര്‍ച്ച്

ആറാഴ്ച നീണ്ട പ്രക്ഷോഭത്തിന് ഗസയില്‍ ഹമാസ് ആഹ്വാനം ചെയ്തിരുന്നു. തിരിച്ചുവരവിന്റെ കൂറ്റന്‍ മാര്‍ച്ച് എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. ഇതിനിടെയാണ് അമേരിക്ക തങ്ങളുടെ ഇസ്രായേല്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റിയത്. ഇതോടെ ഹമാസ് ആഹ്വാനം ചെയ്ത മാര്‍ച്ചിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടു.

റോക്കറ്റും മിസൈലും

റോക്കറ്റും മിസൈലും

ഈ പ്രതിഷേധങ്ങള്‍ക്ക് നേരെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആയുധപ്രയോഗമുണ്ടായത്. 40000ത്തോളം ഫലസ്തീന്‍കാരാണ് ഇസ്രായേല്‍ അതിര്‍ത്തിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം റോക്കറ്റാക്രമണം നടത്തുകയായിരുന്നു. മിസൈലുകളും ജനവാസ മേഖലയില്‍ പതിച്ചു.

അക്രമികളായ കലാപകാരികള്‍

അക്രമികളായ കലാപകാരികള്‍

അതിര്‍ത്തിയോട് ചേര്‍ന്ന 13 കേന്ദ്രങ്ങളില്‍ ഫലസ്തീന്‍കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവര്‍ അക്രമികളായ കലാപകാരികളാണെന്നാണ് ഇസ്രായേല്‍ വാദം. ഇസ്രായേല്‍ സൈന്യത്തിന് നേരെ പ്രക്ഷോഭകര്‍ കല്ലേറ് നടത്തി. എന്നാല്‍ സമരക്കാര്‍ക്ക് നേരെ വെടിവച്ചുകൊണ്ടാണ് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചത്.

തങ്ങള്‍ എന്തു ചെയ്യണം

തങ്ങള്‍ എന്തു ചെയ്യണം

തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുക മാത്രമാണ് സൈന്യം ചെയ്തതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേലിനെ തകര്‍ക്കാനും അതിര്‍ത്തി വേലികള്‍ നശിപ്പിക്കാനുമായി ആയിരങ്ങള്‍ എത്തിയാല്‍ എന്താണ് ചെയ്യുക. തങ്ങളുടെ പൗരന്‍മാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സൈന്യം പ്രതിരോധം തീര്‍ത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാല് വര്‍ഷത്തിനിടെ ആദ്യം

നാല് വര്‍ഷത്തിനിടെ ആദ്യം

2014ല്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഒറ്റദിവസം ഇത്രയും പേരെ ഗസയില്‍ കൊലപ്പെടുത്തുന്നത് ആദ്യമാണ്. ഇസ്രായേല്‍ കൂട്ടക്കൊലയാണ് നടത്തുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ പിന്തിരിപ്പിക്കണമെന്നും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.

അമേരിക്കയുടെ കളി

അമേരിക്കയുടെ കളി

മനുഷ്യാവകാശ ലംഘനങ്ങളാണ് പശ്ചിമേഷ്യയില്‍ നടക്കുന്നതെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് പ്രതികരിച്ചു. അമേരിക്കയുടെ ഇസ്രായേല്‍ എംബസി മാറ്റമാണ് പശ്ചിമേഷ്യയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പൊട്ടിത്തെറിക്ക് കാരണം. ജറുസലേം ഫലസ്തീന്‍ രാജ്യത്തിന്റെ തലസ്ഥാനമായി അറബികള്‍ കാണുന്ന നഗരമാണ്. ഇതാണിപ്പോള്‍ അമേരിക്ക പിന്തുണയോടെ ഇസ്രായേല്‍ നഗരമായി മാറുന്നത്.

പ്രതിഷേധം അലയടിക്കുന്നു

പ്രതിഷേധം അലയടിക്കുന്നു

കൂട്ടക്കൊല വീണ്ടും തുടരുകയാണ്. ലോകം ഇക്കാര്യം ശ്രദ്ധിക്കണം. മൂന്ന് ദിവസത്തെ മൗനാചരണം നടത്താന്‍ എല്ലാവരും തയ്യാറാകണമെന്നും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ആഗോളതലത്തില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും ക്രൂരതകള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

കുവൈത്തിന്റെ പ്രമേയം അമേരിക്ക തടഞ്ഞു

കുവൈത്തിന്റെ പ്രമേയം അമേരിക്ക തടഞ്ഞു

അക്രമം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ കുവൈത്ത് ഇതുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന പ്രമേയം അമേരിക്ക ഇടപെട്ട് തടഞ്ഞു. ഇതോടെ പ്രമേയം തള്ളി. ഹമാസിനെ കുറ്റപ്പെടുത്തിയാണ് അമേരിക്ക പ്രതികരിച്ചത്. ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം ഹമാസ് ആണെന്ന് വൈറ്റ് ഹൗസ് വക്താവ് രാജ്ഷാ കുറ്റപ്പെടുത്തി.

യൂറോപ്പ് പറയുന്നത്

യൂറോപ്പ് പറയുന്നത്

എല്ലാവിഭാഗങ്ങളും അക്രമത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ആവശ്യപ്പെട്ടു. ഇസ്രായേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെങ്കിലും അക്രമത്തിലേക്ക് നീങ്ങരുതെന്ന് ജര്‍മനി അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍് പ്രതികരിച്ചത്.

തുര്‍ക്കിയുടെ ശക്തമായ പ്രതിഷേധം

തുര്‍ക്കിയുടെ ശക്തമായ പ്രതിഷേധം

കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇസ്രായേലിന് മാത്രമല്ലെന്നും അമേരിക്കക്ക് കൂടിയാണെന്നും തുര്‍ക്കി കുറ്റപ്പെടുത്തി. അമേരിക്കയിലേയും ഇസ്രായേലിലെയും അംബാസഡര്‍മാരെ പ്രതിഷേധ സൂചകമായി തുര്‍ക്കി തിരിച്ചുവിളിച്ചു. ഇസ്രായേല്‍ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി മേധാവി സൈദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു

ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു

ഇസ്രായേല്‍ ക്രൂരത അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന് പ്രതികരിച്ച ദക്ഷിണാഫ്രിക്ക ഇസ്രായേല്‍ അംബാസഡറെ തിരിച്ചുവിളിച്ചു. പ്രതിഷേധം ശക്തമാക്കുമെന്ന് ഹമാസ് അറിയിച്ചു. ചൊവ്വാഴ്ച അതിര്‍ത്തിയിലെ സമരം ശക്തിപ്പെടുത്താനാണ് ഹമാസിന്റെ തീരുമാനം. അമേരിക്ക കുടിയേറ്റ നിര്‍മാണം നടത്തിയിരിക്കുകയാണെന്നും എംബസിയല്ല അതെന്നും ഫലസ്തീന്‍ അതോറിറ്റി കുറ്റപ്പെടുത്തി.

ട്രംപ് പറയുന്നത്

ട്രംപ് പറയുന്നത്

ജറുസലേമില്‍ അമേരിക്ക ഇപ്പോള്‍ തുറന്നിരിക്കുന്ന എംബസക്ക് പുറത്ത് ഫലസ്തീന്‍കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഫലസ്തീന്‍ പതാക വീശിയെത്തിയ പ്രതിഷേധക്കാരെ ഇസ്രായേല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രായേലിന് അവരുടെ തലസ്ഥാനം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ മകളും മരുമകനുമാണ് എംബസി തുറക്കുന്ന ചടങ്ങിനെത്തിയ അമേരിക്കന്‍ പ്രതിനിധികള്‍.

English summary
Israel Kills Dozens at Gaza Border as U.S. Embassy Opens in Jerusalem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X