കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ അഖ്‌സ പള്ളിയില്‍ ഇരച്ചുകയറി ഇസ്രയേല്‍ സൈന്യം.... വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡാക്രമണം!!

Google Oneindia Malayalam News

ഗാസ: മുസ്ലീം വിശ്വാസികളുടെ പുണ്യ പവിത്ര ആരാധനാലയമായ അല്‍ അഖ്‌സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ സൈന്യം. നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. കടുത്ത ആരോപണങ്ങളാണ് ഇസ്രയേല്‍ പോലീസ് വിശ്വാസികള്‍ക്ക് നേരെ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള ഇസ്രയേലിന്റെ നീക്കമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. സൈന്യത്തിന് നേരെ കലാപകാരികള്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞെന്നാണ് സൈനിക നീക്കത്തെ ന്യായീകരിച്ച് ഇസ്രയേല്‍ പറഞ്ഞത്.

അതേസമയം ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം ഇതില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ജനാധിപത്യ ലംഘനമാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഇവരുടെ വിമര്‍ശനം. ആക്രമണത്തെ തുടര്‍ന്ന് അല്‍ അഖ്‌സ പള്ളി അടച്ച് പൂട്ടിയിരുന്നു. എന്നാല്‍ പിന്നീട് ഇത് സൈന്യത്തിന്റെ നേതൃത്വത്തില്‍ തുറന്നിട്ടുണ്ട്. എന്നാല്‍ സൈന്യത്തിനെതിരെ വമ്പന്‍ പ്രക്ഷോഭമാണ് അല്‍ അഖ്‌സയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഇരച്ചുകയറി സൈന്യം

ഇരച്ചുകയറി സൈന്യം

ഇസ്ലാം വിശ്വാസികളുടെ മൂന്നാമത്തെ പവിത്രമായ ആരാധനാലയമായി കണക്കാക്കുന്ന സ്ഥലമാണ് അല്‍ അഖ്‌സ പള്ളി. ഇവിടേക്കാണ് സൈന്യം ഇരച്ചുകയറിയത്. തീവ്രവാദികളെ പോലെയാണ് സൈന്യം ഇവരോട് പെരുമാറിയത്. പള്ളിയുടെ കോംമ്പൗണ്ടില്‍ കൂടി നിന്നിരുന്ന വിശ്വാസികള്‍ക്ക് പോലീസ് ഗ്രനേഡാക്രമണം നടത്തുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ മുസ്ലീങ്ങള്‍ ഞെട്ടിവിറയ്ക്കുകയും ചെയ്തു. പലര്‍ക്കും സൈന്യം പ്രയോഗിച്ച കണ്ണീര്‍വാതകത്തില്‍ പരിക്കേറ്റിട്ടുണ്ട്.

യുവാക്കളെ അറസ്റ്റ് ചെയ്തു

യുവാക്കളെ അറസ്റ്റ് ചെയ്തു

തീവ്രവാദികള്‍ പള്ളിയുടെ പരിസരത്ത് ഉണ്ടെന്നായിരുന്നു സൈന്യത്തിന്റെ വാദം. മുഖംമൂടി ധരിച്ച ഇവര്‍ പോലീസിന് നേരെ സ്‌ഫോടക വസ്തുക്കള്‍ വലിച്ചെറിയുകയും ഇതിന് പിന്നാലെ കല്ലെറിയുകയും ചെയ്‌തെന്ന് സൈന്യം പറഞ്ഞു. ഇരുപതിലധികം യുവാക്കളെ സൈന്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം ആക്രമണത്തെ തുടര്‍ന്ന് പള്ളിയിലെ നിസ്‌കാരം തടസപ്പെടുകയും ചെയ്തു. 24 പേരെ മൊത്തത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തങ്ങളുടെ നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇസ്രയേല്‍ പറഞ്ഞു.

പള്ളി അടച്ചുപൂട്ടി

പള്ളി അടച്ചുപൂട്ടി

അറസ്റ്റ് നടപടികള്‍ക്ക് ശേഷം ഇസ്രയേല്‍ അല്‍ അഖ്‌സ പള്ളി അടച്ച് പൂട്ടുകയും ചെയ്തു. വിശ്വാസികള്‍ക്ക് പള്ളിയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും പള്ളി അടച്ചുപൂട്ടുകയുമായിരുന്നു. തുടര്‍ന്നാണ് പള്ളിയില്‍ റെയ്ഡ് നടത്തിയത്. ആക്രമണത്തില്‍ പള്ളിയിലെ മൂന്ന് ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 15 പലസ്തീനുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുമ്പ് ചങ്ങല ഉപയോഗിച്ചാണ് പള്ളി സൈന്യം പൂട്ടിയിരിക്കുന്നതെന്ന് വിശ്വാസികള്‍ പറഞ്ഞു. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഭീകരാന്തരീക്ഷം....

ഭീകരാന്തരീക്ഷം....

സൈന്യം ഇവിടെ ഭീകരാന്തരീക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം ഏത് സമയവും പ്രശ്‌നങ്ങളുണ്ടായേക്കാവുന്ന അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. കല്ലും സ്‌ഫോടകവസ്തുക്കളും എറിഞ്ഞവര്‍ കലാപകാരികളും ഭീകരരുമാണ് എന്നാണ് സൈന്യത്തിന്റെ വാദം. അതേസമയം സൈന്യം പലരോടും ഒഴിഞ്ഞ് പോകാന്‍ പറഞ്ഞെങ്കിലും ആരും അനുസരിക്കാന്‍ തയ്യാറായില്ല. അതേസമയം വിശ്വാസികള്‍ക്കെതിരെ യാതൊരു പ്രകോപനവും കൂടാതെ ഗ്രനേഡ് ഉപയോഗിച്ച് എന്തിനാണെന്ന് സൈന്യം ഇപ്പോഴും വിശദീകരിച്ചിട്ടില്ല.

പള്ളി തുറന്നു

പള്ളി തുറന്നു

വിശ്വാസികളുടെ സമ്മര്‍ദം രൂക്ഷമായതോടെ സൈന്യം അല്‍ അഖ്‌സ പള്ളി തുറന്നിട്ടുണ്ട്. നിരവധി പേരാണ് പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. നേരത്തെ വഖ്ഫ് അതോറിറ്റി സൈന്യം പള്ളിയിലേക്ക് ഇരച്ചു കയറുന്നതിന്റെയും വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡ് ഉപയോഗിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ സൈന്യം സമ്മര്‍ദത്തിലാവുകയായിരുന്നു. ജോര്‍ദാനെ പോലുള്ള രാജ്യങ്ങളും ഇസ്രയേലിനെ വിമര്‍ശിച്ചിരുന്നു.

അഭിമന്യു വധത്തില്‍ പുതിയ വെളിപ്പെടുത്തല്‍... ആയുധങ്ങളെത്തിച്ചത് സനീഷ്... കേസിലെ ആറാം പ്രതി!!അഭിമന്യു വധത്തില്‍ പുതിയ വെളിപ്പെടുത്തല്‍... ആയുധങ്ങളെത്തിച്ചത് സനീഷ്... കേസിലെ ആറാം പ്രതി!!

ഇറാനുമായി നേരിട്ട് യുദ്ധമില്ല.... സൈന്യത്തെ ഇറക്കുക സൗദി.... ആണവ കേന്ദ്രങ്ങളില്‍ ബോംബിടും!!ഇറാനുമായി നേരിട്ട് യുദ്ധമില്ല.... സൈന്യത്തെ ഇറക്കുക സൗദി.... ആണവ കേന്ദ്രങ്ങളില്‍ ബോംബിടും!!

English summary
Israeli forces raid al-Aqsa mosque after clashse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X