കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനൊപ്പമല്ല, ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഇന്ത്യക്കൊപ്പമെന്ന് ഇസ്രായേല്‍

ലഷ്‌കര്‍ ഇ ത്വയ്ബ ആയാലും ഹമാസ് ആയാലും, തീവ്രവാദം തീവ്രവാദം തന്നെയാണ്.

Google Oneindia Malayalam News

ജറുസലേം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലില്‍ എത്തുന്നതിനു മുന്നോടിയായി ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഇന്ത്യക്കൊപ്പമെന്ന നിലപാടു വെളിപ്പെടുത്തി ഇസ്രയേല്‍. ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മാര്‍ക്ക് സോഫര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

'പാകിസ്താനില്‍ നിന്നും നിരവധി തീവ്രവാദ ആക്രമണങ്ങളാണ് ഇന്ത്യക്ക് നേരിടേണ്ടി വരുന്നത്. ചെറുത്തു നില്‍ക്കുക എന്നത് ഇന്ത്യയുടെ അവകാശമുണ്ട്, ചെറുത്തു നില്‍ക്കാനുള്ള അവകാശം ഇസ്രയേലിന് ഉള്ളതുപോലെ. അത് ലഷ്‌കര്‍ ഇ ത്വയ്ബ ആയാലും ഹമാസ് ആയാലും, തീവ്രവാദം തീവ്രവാദം തന്നെയാണ്.

 മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം എന്തുകൊണ്ട് ഇന്ത്യക്ക് പ്രധാനപ്പെട്ടതാകുന്നു?5 കാര്യങ്ങള്‍.. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം എന്തുകൊണ്ട് ഇന്ത്യക്ക് പ്രധാനപ്പെട്ടതാകുന്നു?5 കാര്യങ്ങള്‍..

ജൂലൈ 4 നാണ് മോദിയുടെ മൂന്നു ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇസ്രയേല്‍ മാധ്യമങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് മോദിയുടെ സന്ദര്‍ശനത്തെ നോക്കിക്കാണുന്നത്. ഉണരൂ, ലോകത്തിലെ ഏറ്റവും പ്രമുഖനായ പ്രധാനമന്ത്രി വരുന്നു എന്നാണ് ഇസ്രയേല്‍ ദിനപ്പത്രമായ ദി മാര്‍ക്കറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിലെ മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രാദേശിക ദിനപ്പത്രങ്ങളുമെല്ലാം മോദിയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.

English summary
A day ahead on Prime Minister Narendra Modi's historic visit to Israel, a senior official from the Israeli foreign ministry has said that his country stands with India against the terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X