കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുലൈമാനി വധത്തിന് കാരണം ട്രംപിന്റെ തെറ്റിദ്ധാരണ.... സഹായിച്ചത് ഇസ്രയേല്‍, പുതിയ വഴിത്തിരിവ്!!

Google Oneindia Malayalam News

ദില്ലി: ഖാസിം സുലൈമാനി വധത്തില്‍ വീണ്ടും വഴിത്തിരിവ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെറ്റിദ്ധാരണ കാരണമാണ് അദ്ദേഹത്തെ വധിക്കേണ്ടി വന്നതെന്നാണ് സൂചന. ദേശീയ പ്രതിരോധ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളും ഇത് ഉറപ്പിക്കുന്ന തരത്തിലാണ്. ഇറാഖ്, സിറിയന്‍ ചാരന്‍മാര്‍ സുലൈമാനിയെ വധിക്കാന്‍ സഹായിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ പട്ടികയിലേക്ക് ഇസ്രയേലിന്റെ പേരും എത്തിയിരിക്കുകയാണ്.

സുലൈമാനിയെ വധിക്കാന്‍ മാസ്റ്റര്‍ പ്ലാനൊരുക്കിയത് ഇസ്രയേല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇറാന്‍ പ്രോക്‌സികളെ വെച്ച് ഇസ്രയേലിലും സൗദി അറേബ്യയിലും തിരിച്ചടിക്ക് സജ്ജമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇറാന്റെ തിരിച്ചടിയില്‍ യുഎസ് സൈനികര്‍ക്ക് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഈ ആക്രമണത്തെ കുറിച്ചും യുഎസ് നേരത്തെ തന്നെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു.

മൊത്തം ആശയക്കുഴപ്പം

മൊത്തം ആശയക്കുഴപ്പം

യുഎസ്സിന്റെ നാല് എംബസികള്‍ക്ക് നേരെ ഇറാന്‍ ആക്രമണത്തിന് പദ്ധതിയിട്ടത് കൊണ്ടാണ് സുലൈമാനിയെ വധിക്കാന്‍ താന്‍ അനുമതി നല്‍കിയതെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. ഇതോടെ ട്രംപ് കുടുങ്ങിയിരിക്കുകയാണ്. വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്താണ് ട്രംപ് സുലൈമാനിയെ വധിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. ട്രംപിനെതിരെ റിപബ്ലിക്ക്, ഡെമോക്രാറ്റ് പാര്‍ട്ടികള്‍ ഒന്നിച്ച് രംഗത്തെത്തിയിരിക്കുകയാണ്. യുദ്ധത്തിന് യാതൊരു പ്രകോപനവും ഇല്ലാതെ ട്രംപ് മുന്‍കൈയ്യെടുത്തു എന്നാണ് ആരോപണം.

ഇസ്രയേലിന്റെ പങ്ക്

ഇസ്രയേലിന്റെ പങ്ക്

സുലൈമാനിയെ വധിക്കാനായി യുഎസ് നടത്തിയ മിസൈലാക്രമണത്തിന് പിന്നിലെ പ്രധാന ശക്തി ഇസ്രയേലാണ്. യുഎസ്സിന് ആവശ്യമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ഇസ്രയേലാണ് ചോര്‍ത്തി നല്‍കിയത്. സിറിയന്‍ വിമാനത്താവളത്തിലെ ചാരന്‍മാര്‍ സിഐഎയെ കൃത്യമായി എല്ലാ വിവരങ്ങളും അറിയിച്ചിരുന്നു. സുലൈമാനി ഏത് വിമാനത്താവളത്തിലാണ് വരുന്നതെന്നും ഇവിടെ നിന്നാണ് പുറത്തുപോയത്. ഇസ്രയേലി ഇന്റലിജന്‍സാണ് വരുന്നത് സുലൈമാനിയാണെന്ന് തിരിച്ചറിഞ്ഞ് യുഎസ്സിന് ആക്രമണത്തിന് നിര്‍ദേശം നല്‍കിയത്.

പിന്നീട് നടന്നത്

പിന്നീട് നടന്നത്

സുലൈമാനിയുടെ വിമാനം ബാഗ്ദാദില്‍ എത്തിയ ഉടനെ യുഎസ്സിന്റെ ഡ്രോണുകള്‍ അദ്ദേഹത്തെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. സുലൈമാനി വിമാനത്തില്‍ നിന്നിറങ്ങി കാറിലേക്ക് കയറുന്നത് വരെയാണ് ഇവര്‍ നിരീക്ഷിച്ചത്. അതേസമയം അതിലും വലിയ ട്വിസ്റ്റ് ഇക്കാര്യത്തിലുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മാത്രമേ സുലൈമാനിയെ യുഎസ് വധിക്കാന്‍ പോവുകയാണെന്ന് അറിയുമായിരുന്നുള്ളൂ. ഇക്കാര്യം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചോര്‍ച്ചയില്ലാത്ത പ്ലാന്‍

ചോര്‍ച്ചയില്ലാത്ത പ്ലാന്‍

ഇസ്രയേലില്‍ നിന്ന് ഒരു വിവരങ്ങളും അതുകൊണ്ട് തന്നെ പുറത്തുപോയിരുന്നില്ല. നെതന്യാഹു, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയുമായി ആലോചിച്ചാണ് ഈ പദ്ധതി തയ്യാറാക്കിയത്. ജനുവരി ഒന്നിന് പോമ്പിയോ ഇറാനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇസ്രയേല്‍ നല്‍കുന്ന പിന്തുണയില്‍ നന്ദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഏതന്‍സിലേക്കുള്ള സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് പശ്ചിമേഷ്യയില്‍ വളരെ നാടകീയമായ കാര്യങ്ങള്‍ നടക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടു

മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടു

നെതന്യാഹു ഇക്കാര്യം പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് സുലൈമാനിയെ യുഎസ് സൈന്യം വധിച്ചത്. അതേസമയം സുലൈമാനി വധത്തില്‍ പ്രതികാരത്തിന് ആഹ്വാനം ചെയ്ത് ഹിസ്ബുള്ള രംഗത്തെത്തി. യുഎസ് സൈന്യത്തെ തുരത്താന്‍ തിരിച്ചടിയാണ് ഏറ്റവും നല്ല മാര്‍ഗമെന്നും ഹിസ്ബുല്ല പറഞ്ഞു. അതേസമയം യുഎസ് എംബസികളെ ആക്രമിക്കാന്‍ സുലൈമാനി ഒരിക്കലും ആലോചിച്ചിരുന്നില്ലെന്ന് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്‌റല്ല പറഞ്ഞു. നേരത്തെ സിറിയന്‍ സര്‍ക്കാരും മറ്റ് അര്‍ധ സൈനിക വിഭാഗങ്ങളും ചേര്‍ന്ന് സുലൈമാനിയെ വധിച്ചവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇറാന്‍ പ്രതിരോധത്തില്‍

ഇറാന്‍ പ്രതിരോധത്തില്‍

ഉക്രൈന്‍ വിമാനം വെടിവെച്ചിട്ട സംഭവത്തിന് പിന്നാലെ ഇറാനില്‍ പ്രതിഷേധം കനത്തിരിക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് ഇത്. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് വെടിവെച്ചു എന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം പോലീസ് തള്ളി. അവര്‍ അമേരിക്കയാണ് ശത്രുവെന്ന് നമ്മളോട് കള്ളം പറയുകയാണ്. എന്നാല്‍ ഈ രാജ്യത്ത് തന്നെയാണ് നമ്മുടെ ശത്രുക്കള്‍ ഉള്ളതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അതേസമയം യുക്രൈന്‍ വിമാനത്തിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേരും ഇറാനിയന്‍ വംശജരാണ്. ഇവര്‍ ഇരട്ട പൗരത്വമുള്ളവരാണ്. ഇതാണ് പ്രതിഷേധത്തിന് പ്രധാന കാരണം.

ഇറാന്റെ മിന്നലാക്രമണവും യുഎസ് ചോര്‍ത്തി, 2 മണിക്കൂര്‍ മുമ്പേ സൈനികരെ മാറ്റി, എല്ലാവരും സുരക്ഷിതര്‍!!ഇറാന്റെ മിന്നലാക്രമണവും യുഎസ് ചോര്‍ത്തി, 2 മണിക്കൂര്‍ മുമ്പേ സൈനികരെ മാറ്റി, എല്ലാവരും സുരക്ഷിതര്‍!!

English summary
israeli intelligence involved in us airstrike that killed qasim soleimani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X