Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘര്‍ഷത്തിനിടെ ഗാസയ്‌ക്കെതിരേ ഇസ്രായേലിന്റെ വ്യോമാക്രമണം; 25 പേര്‍ക്ക് പരിക്ക്

ഗാസ: ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയില്‍ ഫലസ്തീനില്‍ പ്രതിഷേധം ശക്തിപ്രാപിച്ചിരിക്കെ, ഗസയ്‌ക്കെതിരായി ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ 25 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസയില്‍ നിന്ന് ഇസ്രായേല്‍ പ്രദേശത്തേക്ക് റോക്കറ്റാക്രമണമുണ്ടായി എന്നാരോപിച്ചാണ് ഇസ്രായേലിന്റെ വ്യോമാക്രമണം.

ഒരു റോക്കറ്റ് തെക്കന്‍ ഇസ്രായേല്‍ നഗരമായ സെദ്‌റോത്തിന് മുകളില്‍ വച്ച് യു.എസ് നിര്‍മിത അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. മറ്റൊരു റോക്കറ്റ് ഇസ്രായേലില്‍ എത്തുന്നതിന് മുമ്പേ തകര്‍ന്നതായും സൈന്യം അറിയിച്ചു. മറ്റൊരു റോക്കറ്റ് സെദ്‌റോത്തില്‍ പതിച്ചതായും ആളപായമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഫലസ്തീനികളുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമില്ല

gaza

വടക്കന്‍ ഗസയ്‌ക്കെതിരേയാണ് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായതെന്ന് ഹമാസ് പാര്‍ട്ടി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഹമാസിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജെറൂസലേം, ഗസ തുടങ്ങി ഫലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കയുടെ ജെറൂസലേം തീരുമാനത്തിനെതിരേ പ്രതിഷേം ശക്തമായ സാഹചര്യത്തിലാണ് ഗസയ്‌ക്കെതിരേ ഇസ്രായേല്‍ സേനയുടെ വ്യോമാക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടും. ഇവരില്‍ ഒരു കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധപ്രകടനത്തിനു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഗസാ നിവാസികള്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ എഴുന്നൂറിലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+