തുര്‍ക്കിയുമായുള്ള അനുരഞ്ജന കരാര്‍ അബദ്ധമായിപ്പോയെന്ന് ഇസ്രായേല്‍ മന്ത്രി
തെല്‍ അവീവ്: 2016ല്‍ തുര്‍ക്കിയുമായി ഇസ്രായേല്‍ ഉണ്ടാക്കിയ അനുരഞ്ജന കരാര്‍ അബദ്ധമായിപ്പോയെന്നും അത് വേണ്ടിയിരുന്നില്ലെന്നും മുതിര്‍ന്ന ഇസ്രായേല്‍ മന്ത്രി ഗിലാദ് എര്‍ദാന്‍. ഗസ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന ആരോപണ പ്രത്യാരോപണങ്ങളുടെ വെളിച്ചത്തിലാണ് ഇസ്രായേല്‍ പൊതുസുരക്ഷാ മന്ത്രിയുടെ പ്രതികരണം. നെതന്യാഹു ഭീകരവാദിയെന്നും അധിനിവേശകനെന്നും ഉര്‍ദുഗാനും ഉര്ദുഗാന് കശാപ്പുകാരനെന്ന് നെതന്യാഹുവും ആരോപിച്ചിരുന്നു.

ഉര്ദുഗാന് സെമിറ്റിക് വിരോധിയും ഹമാസിനെ പിന്തുണയ്ക്കുന്നയാളുമാണെന്നും അത്തരമൊരു ആളുമായി അനുരഞ്ജന കരാര്‍ ഉണ്ടാക്കിയത് ശരിയായില്ലെന്നാണ് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നതെന്നും ആര്‍മി റേഡിയോയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ ഗിലാദ് എര്‍ദാന്‍ പറഞ്ഞു. തുര്‍ക്കിയുടെ സെമിറ്റിക് വിരോധത്തിനും ശത്രുതാമനോഭാവത്തിനുമെതിരേ ഉറച്ച നിലപാടായിരുന്നു ഇസ്രായേല്‍ സ്വീകരിക്കേണ്ടിയിരുന്നത്. കുര്‍ദുകളെ കൂട്ടക്കൊല ചെയ്യുകയും കിഴക്കന്‍ സൈപ്രസ് പ്രദേശത്ത് അധിനിവേശം നടത്തുകയും ചെയ്യുന്ന തുര്‍ക്കിയെ പോലുള്ള ഒരു രാജ്യത്തെ നിയമാനുസൃത രാജ്യമായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അംഗീകരിക്കുന്നത് അദ്ഭുതകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഗസയ്ക്കെതിരായ ഉപരോധം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഭക്ഷണ സാധനങ്ങളുള്‍പ്പെടെയുള്ള സഹായ വസ്തുക്കളുമായി തുര്‍ക്കിയില്‍ നിന്ന് ഗസയിലേക്ക് പുറപ്പെട്ട മവി മര്‍മറ കപ്പല്‍ ഇസ്രായേല്‍ സൈന്യം ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു സൗദിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം തകര്‍ന്നത്. ആക്രമണത്തില്‍ 10 തുര്‍ക്കി ആക്ടിവിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ആറ് വര്‍ഷത്തിന് ശേഷം 2016ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്. അനുരഞ്ജന കരാറിന്റെ ഭാഗമായി കപ്പലിനെതിരായ ആക്രമണത്തില്‍ ഇസ്രായേല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications