കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയുമായുള്ള അനുരഞ്ജന കരാര്‍ അബദ്ധമായിപ്പോയെന്ന് ഇസ്രായേല്‍ മന്ത്രി

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: 2016ല്‍ തുര്‍ക്കിയുമായി ഇസ്രായേല്‍ ഉണ്ടാക്കിയ അനുരഞ്ജന കരാര്‍ അബദ്ധമായിപ്പോയെന്നും അത് വേണ്ടിയിരുന്നില്ലെന്നും മുതിര്‍ന്ന ഇസ്രായേല്‍ മന്ത്രി ഗിലാദ് എര്‍ദാന്‍. ഗസ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന ആരോപണ പ്രത്യാരോപണങ്ങളുടെ വെളിച്ചത്തിലാണ് ഇസ്രായേല്‍ പൊതുസുരക്ഷാ മന്ത്രിയുടെ പ്രതികരണം. നെതന്യാഹു ഭീകരവാദിയെന്നും അധിനിവേശകനെന്നും ഉര്‍ദുഗാനും ഉര്‍ദുഗാന്‍ കശാപ്പുകാരനെന്ന് നെതന്യാഹുവും ആരോപിച്ചിരുന്നു.

 israelminister

ഉര്‍ദുഗാന്‍ സെമിറ്റിക് വിരോധിയും ഹമാസിനെ പിന്തുണയ്ക്കുന്നയാളുമാണെന്നും അത്തരമൊരു ആളുമായി അനുരഞ്ജന കരാര്‍ ഉണ്ടാക്കിയത് ശരിയായില്ലെന്നാണ് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നതെന്നും ആര്‍മി റേഡിയോയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ ഗിലാദ് എര്‍ദാന്‍ പറഞ്ഞു. തുര്‍ക്കിയുടെ സെമിറ്റിക് വിരോധത്തിനും ശത്രുതാമനോഭാവത്തിനുമെതിരേ ഉറച്ച നിലപാടായിരുന്നു ഇസ്രായേല്‍ സ്വീകരിക്കേണ്ടിയിരുന്നത്. കുര്‍ദുകളെ കൂട്ടക്കൊല ചെയ്യുകയും കിഴക്കന്‍ സൈപ്രസ് പ്രദേശത്ത് അധിനിവേശം നടത്തുകയും ചെയ്യുന്ന തുര്‍ക്കിയെ പോലുള്ള ഒരു രാജ്യത്തെ നിയമാനുസൃത രാജ്യമായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അംഗീകരിക്കുന്നത് അദ്ഭുതകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഗസയ്‌ക്കെതിരായ ഉപരോധം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഭക്ഷണ സാധനങ്ങളുള്‍പ്പെടെയുള്ള സഹായ വസ്തുക്കളുമായി തുര്‍ക്കിയില്‍ നിന്ന് ഗസയിലേക്ക് പുറപ്പെട്ട മവി മര്‍മറ കപ്പല്‍ ഇസ്രായേല്‍ സൈന്യം ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു സൗദിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം തകര്‍ന്നത്. ആക്രമണത്തില്‍ 10 തുര്‍ക്കി ആക്ടിവിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ആറ് വര്‍ഷത്തിന് ശേഷം 2016ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്. അനുരഞ്ജന കരാറിന്റെ ഭാഗമായി കപ്പലിനെതിരായ ആക്രമണത്തില്‍ ഇസ്രായേല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

English summary
A top Israeli minister has said a 2016 reconciliation agreement with Turkey was a mistake as a war of words is escalating between the Turkish president and the Israeli prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X