കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഇസ്രായേല്‍ മന്ത്രിയുടെ ക്ഷണം

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ രഹസ്യാന്വേഷണ മന്ത്രി യിസ്രായേല്‍ കട്‌സിന്റെ ക്ഷണം. സൗദി വെബ്‌സൈറ്റായ ഇലാഫിന് നല്‍കിയ അഭിമുഖത്തിലാണ് സൗദി കിരീടാവകാശിയെ മന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കാനായി ക്ഷണിച്ചതെന്ന് ഇസ്രായേല്‍ ദിനപ്പത്രമായ ഹാരെറ്റ്‌സ് അറിയിച്ചു. ഇക്കാര്യം മന്ത്രി സമ്മതിച്ചതായും പത്രം വ്യക്തമാക്കി. അഭിമുഖത്തില്‍ സൗദി അറേബ്യയെ അറബ് ലോകത്തിന്റെ നായകനെന്ന് വിശേഷിപ്പിച്ച മന്ത്രി ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ സൗദി അറേബ്യക്ക് സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.

ഇസ്രായേല്‍ സുന്ദരിക്കൊപ്പം സെല്‍ഫിയെടുത്തു; മിസ് ഇറാഖിന്റെ കുടുംബത്തിന് രാജ്യം വിടേണ്ടിവന്നു
തന്റെ ഉപദേശകന്‍ ജാരെദ് കുഷ്‌നെറുമായി നല്ല സൗഹൃദമുള്ള സൗദി കിരീടാവകാശിയിലൂടെ ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ അമേരിക്കന്‍ നയം നടപ്പിലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ശ്രമിക്കുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ തീരുമാനത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് എതിര്‍ത്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇസ്രായേല്‍ അനുകൂല നിലപാടാണ് കിരീടാവകാശിക്കെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജെറൂസലേം ഒഴിവാക്കി ഗസയും വെസ്റ്റ്ബാങ്കിന്റെ ചില പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയെന്ന അമേരിക്കന്‍ നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് സൗദി കിരീടാവകാശി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് ആവശ്യപ്പെട്ടിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുകയുണ്ടായി.

yisraelkatz

ഇത്തരമൊരു സാഹചര്യത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് കൊണ്ട് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഇസ്രായേലുമായി സൗദി നല്ല ബന്ധം സ്ഥാപിച്ചുകഴിഞ്ഞതായി അടുത്തകാലത്തായി വാര്‍ത്തകളുണ്ടായിരുന്നു. ഇറാന്റെ മേഖലയിലെ സ്വാധീനശക്തി കുറയക്കാന്‍ ഇറാനെ കൂട്ടുപിടിക്കുകയാണ് സൗദിയുടെ തന്ത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനെതിരായ ഇന്റലിജന്‍സ് വിവരങ്ങള്‍ സൗദി അറേബ്യയുമായി പങ്കുവയ്ക്കാന്‍ ഇസ്രായേല്‍ തയ്യാറാണെന്ന് കഴിഞ്ഞ മാസം ഇസ്രായേല്‍ സൈനികത്തലവന്‍ ഗാദി എയ്‌സെന്‍കോട്ട് ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു.
English summary
Israel's Intelligence Minister Yisrael Katz has invited Saudi Arabia's crown prince to visit Israel in an interview with a Saudi news outlet, according to Haaretz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X