കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ ആ രഹസ്യവും പുറത്ത്!!! സൗദിയുമായി തങ്ങള്‍ക്ക് ഗുപ്ത ബന്ധങ്ങളെന്ന് ഇസ്രായേൽ... ഇറാന്‍ മാത്രമല്ല

  • By Desk
Google Oneindia Malayalam News

ടെല്‍ അവീവ്: സൗദി അറേബ്യയും ഇസ്രായേലും തമ്മില്‍ ചില രഹസ്യ ധാരണകള്‍ ഉണ്ട് എന്ന ആക്ഷേപം പണ്ട് മുതലേ നിലനില്‍ക്കുന്നതാണ്. ഇറാന്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും പലപ്പോഴായി പൊതു ആശങ്കകള്‍ വ്യക്താക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത പശ്ചിമേഷ്യയെ ശരിക്കും അമ്പരിപ്പിക്കുന്നതാണ്.

ഇറാന്‍ വിചാരിച്ചാല്‍ എല്ലാം തീര്‍ന്നു; അറബ് ലോകം ഭയത്തില്‍... മിസൈലുകള്‍ തലസ്ഥാനം വരെ തകര്‍ക്കുംഇറാന്‍ വിചാരിച്ചാല്‍ എല്ലാം തീര്‍ന്നു; അറബ് ലോകം ഭയത്തില്‍... മിസൈലുകള്‍ തലസ്ഥാനം വരെ തകര്‍ക്കും

സൗദി അറേബ്യയുമായി തങ്ങള്‍ക്ക് രഹസ്യ ബന്ധങള്‍ ഉണ്ട് എന്നാണ് ഇസ്രായേലിന്റെ വെളിപ്പെടുത്തല്‍. ഇസ്രായേല്‍ മന്ത്രിസഭയിലെ അംഗം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൗദിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത;സല്‍മാന്‍ രാജാവ് ഉടന്‍ സ്ഥാനമൊഴിയുമെന്ന് ഡെയ്‌ലി മെയില്‍സൗദിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത;സല്‍മാന്‍ രാജാവ് ഉടന്‍ സ്ഥാനമൊഴിയുമെന്ന് ഡെയ്‌ലി മെയില്‍

എന്നാല്‍ ഇതിനോട് ഔദ്യോദികമായി പ്രതികരിക്കാന്‍ ഇരുരാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. സൗദിയുടെ പ്രഖ്യാപിതി നിലപാടുകള്‍ ഇസ്രായേലുമായി ഇത്തരം ഒരു രഹസ്യ ബന്ധം അംഗീകരിക്കുന്നതല്ല എന്ന് കൂടി ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

ഇസ്രായേല്‍ മന്ത്രി

ഇസ്രായേല്‍ മന്ത്രി

ഇസ്രായേലിന്റെ ഊര്‍ജ്ജ മന്ത്രി യുവാല്‍ സ്റ്റീനിറ്റ്‌സ് ആണ് പശ്ചിമേഷ്യയെ തന്നെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സൗദി അറേബ്യയുമായി തങ്ങള്‍ക്ക് രഹസ്യ ബന്ധങ്ങള്‍ ഉണ്ട് എന്നായിരുന്നു അത്. ഇറാന്‍ വിഷയത്തില്‍ മാത്രമല്ല ഈ ബന്ധം എന്ന സൂചനയും നല്‍കുന്നുണ്ട് അദ്ദേഹം.

ഇറാനെ തോല്‍പിക്കാന്‍

ഇറാനെ തോല്‍പിക്കാന്‍

ഇറാന്റെ നിലപാടുകള്‍ സൗദിക്കും ഇസ്രായേലിനും ഒരുപോലെ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഇറാനെതിരെയുള്ള നീക്കങ്ങളില്‍ ഇസ്രായേലും സൗദിയും പങ്കാളികളായേക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ലെബനന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ ചില ചര്‍ച്ചകള്‍ നടന്നതായിപ്പോലും വാര്‍ത്തകള്‍ പുറത്ത് വന്നു.

ഇസ്രായേലുമായി

ഇസ്രായേലുമായി

ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ക്ക് അത്ര നല്ല ബന്ധമല്ല ഉള്ളത്. ഇസ്രായേല്‍ രൂപവത്കരണവും അതിനോടനുബന്ധിച്ച് നടന്ന 1967 ലെ പശ്ചിമേഷ്യന്‍ യുദ്ധവും പലസ്തീന്‍ വിഷയവും എല്ലാം ഇപ്പോഴും ചര്‍ച്ചകളില്‍ നിന്ന് മാഞ്ഞിട്ടില്ല. 1967 ലെ യുദ്ധത്തില്‍ ഇസ്രായേല്‍ അറബ് രാജ്യങ്ങളില്‍ നിന്ന് പിടിച്ചെടുത്ത സ്ഥലങ്ങള്‍ വിട്ടുകൊടുക്കാതെ അവരുമായി ഒരു ബന്ധവും വേണ്ട എന്നായിരുന്നു ഇത്രനാളും സൗദി അറേബ്യയുടെ നിലപാട്.

ട്രംപിന്റെ നേതൃത്വത്തില്‍

ട്രംപിന്റെ നേതൃത്വത്തില്‍

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ ഏറിയതിന് ശേഷം ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ഒരു ദൗത്യ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഈ ദൗത്യ സംഘം പലവുരു സൗദി അറേബ്യ സന്ദര്‍ശിച്ചിട്ടും ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തെറ്റുള്ളതായി ആരും കണക്കാക്കുന്നില്ല.

പലരുമായും ഇത്തരം ബന്ധങ്ങള്‍

പലരുമായും ഇത്തരം ബന്ധങ്ങള്‍

ഇസ്രായേല്‍ മന്ത്രി പറയുന്നത് തങ്ങള്‍ക്ക് സൗദി അറേബ്യയുമായി മാത്രമല്ല, പല രാജ്യങ്ങളുമായും ഇത്തരത്തിലുള്ള രഹസ്യ ബന്ധങ്ങള്‍ ഉണ്ട് എന്നാണ്. അതില്‍ മുസ്ലീം രാജ്യങ്ങളും അറബ് രാജ്യങ്ങളും ഉള്‍പ്പെടുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ആ രാജ്യങ്ങളുട താത്പര്യം പരിഗണിച്ചാണ് ബന്ധം വെളിപ്പെടുത്താത് എന്ന വിശദീകരണം ആണ് അദ്ദേഹം നല്‍കിയത്.

അത് വെറും സമാധാന ദൗത്യം

അത് വെറും സമാധാന ദൗത്യം

ഇത് സംബന്ധിച്ച് സൗദി അറേബ്യന്‍ വിദേശ കാര്യമന്ത്രി ആദേല്‍ ജുബൈര്‍ പ്രതികരിച്ചിട്ടുണ്ട്. ഇസ്രായേല്‍- പലസ്തീന്‍ പ്രശ്‌നം പരിഹരിച്ചത് ശേഷം മാത്രമേ ഇസ്രായേലുമായി ഏത് തരത്തിലുള്ള ബന്ധവും ഉണ്ടാക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇസ്രായേലുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു

രഹസ്യാന്വേഷണ വിവരങ്ങള്‍

രഹസ്യാന്വേഷണ വിവരങ്ങള്‍

എന്നാല്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ മറ്റ് വിധത്തിലാണെന്ന് പറയാതിരിക്കാന്‍ ആവില്ല. ഇറാനെതിരെയുള്ള രഹാസ്യാന്വേഷണ വിവരങ്ങള്‍ വേണമെങ്കില്‍ സൗദിക്ക് കൈമാറാമെന്ന് കഴിഞ്ഞ ആഴ്ചയില്‍ ആയിരുന്നു ഇസ്രായേല്‍ സൈകിന മേധാവി പറഞ്ഞത്.

English summary
An Israeli cabinet minister said on Sunday that Israel has had covert contacts with Saudi Arabia amid common concerns over Iran, a first disclosure by a senior official from either country of long-rumoured secret dealings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X