ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുന്നു: ഇസ്രായേല്‍ വെടിവയ്പ്പില്‍ നാലുപേര്‍ കൂടി കൊല്ലപ്പെട്ടു
ഗാസ: ആട്ടിയോടിക്കപ്പെട്ട സ്വന്തം ഭൂമിയിലേക്ക് തിരികെയെത്താനുള്ള അവകാശത്തിനായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ പലസ്തീനികളുടെ പ്രതിഷേധം തുടരുന്നു. ഗസയുമായി ചേര്‍ന്നു കിടക്കുന്ന ഇസ്രായേലി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച പലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ 15കാരന് ഉള്‍പ്പെടെ ആറു പേര് കൂടി കൊല്ലപ്പെട്ടു.
ഇതോടെ ഫലസ്തീനികള്‍ ഭൂമി ദിനമായി ആചരിച്ച മാര്‍ച്ച് 30ന് ആരംഭിച്ച പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. സമരം തുടങ്ങിയ ശേഷമുള്ള നാലാമത്തെ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പ്പിലും സംഘര്‍ഷത്തിലുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റു.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നു പേരിട്ടിട്ടുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ ഇസ്രായേല്‍ അതിക്രമങ്ങള്‍ വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരത്തിലേറെ പേരാണ് ഗസയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്നലെയും ഒഴുകിയെത്തിയത്. ഇസ്രായേലി വെടവിയ്പ്പില്‍ 15കാരനായ മുഹമ്മദ് ഇബ്രാഹീം അയ്യൂബ് കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. അഹ്മദ് റഷാദ് (24), അഹ്മദ് അബൂ അഖീല്‍ (25) അബ്ദുല്‍ മാജിദ് അബ്ദുല്‍ ആല് അബൂ താഹ 29 എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മൂന്നു പേര്. ഇതിനകം ആക്രമണങ്ങളില്‍ നാലായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക കണക്കുകള്‍.
1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ഫലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ പ്രതിഷേധ സമരം തുടരും. പ്രതിഷേധകര്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 300 മീറ്റര്‍ അടുത്തെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരം അവസാനിക്കുന്ന മെയ് 15 ആകുമ്പോഴും ഇസ്രായേല്‍ അതിര്‍ത്തിയിലെത്താനാണ് സമരക്കാര്‍ ലക്ഷ്യമിടുന്നത്.
ഇസ്രായേല്‍ ഗസ പ്രദേശങ്ങള്‍ക്കെതിരേ തുടരുന്ന ഉപരോധവും ഭൂമി ദിനപ്രതിഷേധങ്ങള്ക്ക് ശക്തി പകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
-
ഇസ്രയേൽ ആക്രമണത്തിൽ 300 ലേറെ ബസീജ് പടയാളികൾ കൊല്ലപ്പെട്ടു; ഇറാന് കനത്ത പ്രഹരം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും












Click it and Unblock the Notifications