കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുന്നു: ഇസ്രായേല്‍ വെടിവയ്പ്പില്‍ നാലുപേര്‍ കൂടി കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

ഗാസ: ആട്ടിയോടിക്കപ്പെട്ട സ്വന്തം ഭൂമിയിലേക്ക് തിരികെയെത്താനുള്ള അവകാശത്തിനായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ പലസ്തീനികളുടെ പ്രതിഷേധം തുടരുന്നു. ഗസയുമായി ചേര്‍ന്നു കിടക്കുന്ന ഇസ്രായേലി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച പലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ 15കാരന്‍ ഉള്‍പ്പെടെ ആറു പേര്‍ കൂടി കൊല്ലപ്പെട്ടു.

ഇതോടെ ഫലസ്തീനികള്‍ ഭൂമി ദിനമായി ആചരിച്ച മാര്‍ച്ച് 30ന് ആരംഭിച്ച പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. സമരം തുടങ്ങിയ ശേഷമുള്ള നാലാമത്തെ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പ്പിലും സംഘര്‍ഷത്തിലുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റു.

gaza protest

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നു പേരിട്ടിട്ടുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ ഇസ്രായേല്‍ അതിക്രമങ്ങള്‍ വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരത്തിലേറെ പേരാണ് ഗസയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്നലെയും ഒഴുകിയെത്തിയത്. ഇസ്രായേലി വെടവിയ്പ്പില്‍ 15കാരനായ മുഹമ്മദ് ഇബ്രാഹീം അയ്യൂബ് കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. അഹ്മദ് റഷാദ് (24), അഹ്മദ് അബൂ അഖീല്‍ (25) അബ്ദുല്‍ മാജിദ് അബ്ദുല്‍ ആല്‍ അബൂ താഹ 29 എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മൂന്നു പേര്‍. ഇതിനകം ആക്രമണങ്ങളില്‍ നാലായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക കണക്കുകള്‍.

1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ഫലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ പ്രതിഷേധ സമരം തുടരും. പ്രതിഷേധകര്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 300 മീറ്റര്‍ അടുത്തെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരം അവസാനിക്കുന്ന മെയ് 15 ആകുമ്പോഴും ഇസ്രായേല്‍ അതിര്‍ത്തിയിലെത്താനാണ് സമരക്കാര്‍ ലക്ഷ്യമിടുന്നത്.
ഇസ്രായേല്‍ ഗസ പ്രദേശങ്ങള്‍ക്കെതിരേ തുടരുന്ന ഉപരോധവും ഭൂമി ദിനപ്രതിഷേധങ്ങള്‍ക്ക് ശക്തി പകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

English summary
Death toll rises to 39 in Gaza border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X