കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്‍റെ പദ്ധതി തകര്‍ത്തത് ഇസ്രായേല്‍ ചാരന്മാര്‍!!ലാപ്ടോപ്പ് ബോംബ് ഉപയോഗിക്കാന്‍ നീക്കം,സംഭവിച്ചത്

സിറിയ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ബോംബ് നിര്‍മാതാക്കളുടെ നീക്കവും ഇസ്രായേലി ഹാക്കര്‍മാര്‍ തടസ്സപ്പെടുത്തിയിരുന്നു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലാപ്ടോപ്പ് ബോംബുപയോഗിച്ച് സ്ഫോടനം നടത്താനുള്ള ഐസിസ് പദ്ധതി പൊളിച്ചത് ഇസ്രായേല്‍ സര്‍ക്കാരിന്‍റെ ചാരന്മാര്‍. കമേഴ്സ്യല്‍ വിമാനം ലാപ്ടോപ്പ് ബോംബ് വച്ച് തകര്‍ക്കാനായിരുന്നു ഐസിസിന്‍റെ ശ്രമമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാശ്ചാത്യ ലോകത്തെ സൈബര്‍ സുരക്ഷാ വിദഗ്ദരെ മറികടന്ന് ഇസ്രായേല്‍ സര്‍ക്കാരിന്‍റെ സൈബര്‍ ഓപ്പറേറ്റര്‍മാര‍ാണ് എന്‍ക്രിപ്ഷന്‍ വഴി സുരക്ഷിതമാക്കിയ ഐസിസിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ലാപ്പ് ടോപ്പ് ബോംബ് സംബന്ധിച്ച വിവരങ്ങള്‍ ഹാക്ക് ചെയ്തത്. നേരത്തെ സിറിയ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ബോംബ് നിര്‍മാതാക്കളുടെ നീക്കവും ഇസ്രായേലി ഹാക്കര്‍മാര്‍ തടസ്സപ്പെടുത്തിയിരുന്നു.

bomb-28

ഇതിനെ തുടര്‍ന്നാണ് മാര്‍ച്ച് 21ന് ലാപ്പ് ഉള്‍പ്പെടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്ക വിമാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പത്ത് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന വിമാനത്തിലെ യാത്രക്കാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. തുര്‍ക്കി, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

വിമാനത്താവളങ്ങളിലെ എക്സ് റേ മെഷീനെ കബളിപ്പിക്കാവുന്ന തരത്തിലുള്ള സ്ഫോടക വസ്തുക്കളാണ് ഐസിസ് സ്ഫോടനത്തിന് ഉപയോഗിക്കുകയെന്ന് ഇസ്രായേലി ഹാക്കര്‍മാര്‍ അമേരിക്കയ്ക്ക് വിവരം നല്‍കിയിരുന്നു. ഇതിനായി ലാപ്ടോപ്പുകള്‍ ബാറ്ററികള്‍ എന്നിവ അക്രമികള്‍ ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിവരങ്ങളെ തുടര്‍ന്നാണ് അമേരിക്ക വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍‌പ്പെടുത്തിയതിന് പിന്നാലെ ബിട്ടനും ഇതേ നയം പിന്തുടര്‍ന്നത്. മെയ് 10 ന് വൈറ്റ് ഹൗസില്‍ റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി നടന്ന യോഗത്തില്‍ പ്രസിഡന്‍റ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് ലാപ്ടോപ് ബോംബിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി യു​എസ് ഇന്‍റലിജന്‍സിനെ സഹായിച്ചതില്‍ ഇസ്രായേലിനുള്ള പങ്ക് വെളിപ്പെടുന്നത്.

English summary
Israeli government spies hacked into the operations of ISIS bombmakers to discover they were developing a laptop computer bomb to blow up a commercial aircraft, the New York Times reported Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X