കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യങ്ങളുമായി കരാറൊപ്പിട്ടതിന് പിന്നാലെ ഇസ്രായേല്‍ ബോംബാക്രമണം; പലസ്തീനില്‍ നാശനഷ്ടം

Google Oneindia Malayalam News

ഗസ: യുഎഇ-ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രായേല്‍ സഹകരണ കരാറൊപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയുടെ ഫലമായിരുന്നു കരാര്‍. ഇതിലെ പ്രധാന വ്യവസ്ഥ പലസ്തീനെതിരായ കൈയ്യേറ്റം താല്‍ക്കാലികമായി മരവിപ്പിക്കും എന്നായിരുന്നു.

സൗദി അതിര്‍ത്തി തുറന്നു; വിദേശികള്‍ തിരിച്ചെത്തുന്നു... ഉംറ ആരംഭിക്കും, പ്രവാസ ലോകത്ത് സന്തോഷംസൗദി അതിര്‍ത്തി തുറന്നു; വിദേശികള്‍ തിരിച്ചെത്തുന്നു... ഉംറ ആരംഭിക്കും, പ്രവാസ ലോകത്ത് സന്തോഷം

പലസ്തീനും ഇസ്രായേലിനുമിടയിലെ സമാധാന ശ്രമങ്ങളുടെ ഭാഗം കൂടിയായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ കരാര്‍. എന്നാല്‍ കരാര്‍ ഒപ്പിട്ട് മണിക്കൂറുകള്‍ പിന്നിടവെ ഇസ്രായേല്‍ സൈന്യം പലസ്തീനില്‍ മിസൈല്‍ ആക്രമണം നടത്തി. ഇതോടെ മേഖലയില്‍ വീണ്ടും ആശാന്തി പരന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍....

പല ഭാഗങ്ങളില്‍ ഒരേ സമയം

പല ഭാഗങ്ങളില്‍ ഒരേ സമയം

ഗസയിലെ പല ഭാഗങ്ങളില്‍ ഒരേ സമയമാണ് ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ബെയ്തു ലാഹിയ, ദെയ്‌റുല്‍ ബലാഹ്, ഖാന്‍ യൂനുസ് എന്നിവിടങ്ങളില്‍ ആക്രമണം നടന്നു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വ്യാപക നാശനഷ്ടമുണ്ടായി എന്നാണ് പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹമാസിന്റെ പ്രതികരണം

ഹമാസിന്റെ പ്രതികരണം

ഇസ്രായേല്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഹമാസിന്റെ പ്രതികരണം. പലസ്തീനിലെ മറ്റൊരു സായുധ സംഘമായ ഇസ്ലാമിക് ജിഹാദും തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ മേഖലയില്‍ വീണ്ടും അശാന്തി പരന്നു. അതിര്‍ത്തില്‍ ഇസ്രായേല്‍ സൈന്യം നിരീക്ഷണം ശക്തമാക്കി.

ഇസ്രായേലിന്റെ പ്രതികരണം

ഇസ്രായേലിന്റെ പ്രതികരണം

വിഷയത്തില്‍ ഇസ്രായേലിന്റെ പ്രതികരണവും വന്നിട്ടുണ്ട്. ഇസ്രായേലിനെ ലക്ഷ്യമാക്കി പലസ്തീനില്‍ നിന്ന് റോക്കറ്റാക്രമണം നടന്നിരുന്നു. ഹമാസ് ആണ് ഇതിന് പിന്നില്‍. ഹമാസിന്റെ സ്വാധീനമേഖലകളിലാണ് തങ്ങള്‍ തിരിച്ച് മിസൈല്‍ ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ചൊവ്വാഴ്ച തുടക്കം

ചൊവ്വാഴ്ച തുടക്കം

ചൊവ്വാഴ്ചയാണ് പലസ്തീനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം ഉണ്ടായത്. അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം സ്ഥാപിച്ചിട്ടുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഈ റോക്കറ്റുകള്‍ തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഒരു റോക്കറ്റ് തീരപ്രദേശമായ അഷ്‌ദോദില്‍ പതിച്ചു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സഹകരണ കരാര്‍

സഹകരണ കരാര്‍

ചൊവ്വാഴ്ച ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് തിരിച്ചടിയായിട്ടാണ് ബുധനാഴ്ച മിസൈല്‍ ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി സഹകരണ കരാര്‍ ഒപ്പുവച്ച വേളയില്‍ തന്നെയാണ് ഈ ആക്രമണവും പ്രത്യാക്രമണവും നടക്കുന്നത്.

Recommended Video

cmsvideo
Donald Trump Announces Bahrain, Israel Agreed To Peace Deal | Oneindia Malayalam
മൂന്ന് യുദ്ധങ്ങള്‍

മൂന്ന് യുദ്ധങ്ങള്‍

2008ന് ശേഷം ഇസ്രായേലും ഗാസയിലെ അറബ് ഗ്രൂപ്പുകളും തമ്മില്‍ മൂന്ന് യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്. ഹമാസിനെ ഇസ്രായേല്‍ കുറ്റപ്പെടുത്തുമ്പോള്‍ ഇസ്രായേലിനെ പലസ്തീന്‍ നേതാക്കളും കുറ്റപ്പെടുത്തുന്നു. ഏറെ കാലമായി ഇസ്രായേല്‍ സൈന്യത്തിന്റെ ഉപരോധം തുടരുന്ന പ്രദേശം കൂടിയാണ് ഗസ.

ഇസ്രായേല്‍ ബന്ധം; നിലപാട് വ്യക്തമാക്കി ഖത്തര്‍, ഉപരോധത്തില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍ഇസ്രായേല്‍ ബന്ധം; നിലപാട് വ്യക്തമാക്കി ഖത്തര്‍, ഉപരോധത്തില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍

യുഎഇ, ബഹ്‌റൈന്‍, ഇസ്രായേല്‍ സഹകരണ കരാര്‍ ഒപ്പുവച്ചു; ചരിത്രത്തിന്റെ തിരുത്ത് എന്ന് ട്രംപ്യുഎഇ, ബഹ്‌റൈന്‍, ഇസ്രായേല്‍ സഹകരണ കരാര്‍ ഒപ്പുവച്ചു; ചരിത്രത്തിന്റെ തിരുത്ത് എന്ന് ട്രംപ്

English summary
Israeli war planes attacked Gaza after rockets fired from Hamas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X