സിറിയയില്‍ ഇസ്രായേലി മിസൈലാക്രമണം; ദമസ്ക്കസ് വിമാനത്താവളം കുലുങ്ങി
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്ക്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഇസ്രായേലിന്റെ മിസൈലാക്രമണം. ഹിസ്ബുല്ല സായുധ വിഭാഗത്തിന്റെ ആയുധകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ദമസ്കസ് വിമാനത്താവളത്തിന് നാശനഷ്ടങ്ങളുണ്ടായതായി ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് അറിയിച്ചു.
കഴിഞ്ഞ ആറു വര്‍ഷമായി ആഭ്യന്തര സംഘര്‍ഷങ്ങളില്‍പ്പെട്ടുലയുന്ന സിറിയയ്ക്കെതിരേ ഇസ്രായേല്‍ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. സിറിയയില്‍ ഇറാന് സൈന്യത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്ന പക്ഷം പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ കൊട്ടാരത്തിന് ബോംബിടുമെന്ന് കഴിഞ്ഞ മാസം മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന് ഭീഷണി മുഴക്കിയിരുന്നു. സിറിയയിലെ രാസായുധ നിര്‍മാണ ശാലയെന്നു കരുതുന്ന സൈനിക കേന്ദ്രത്തിനു നേരെ രണ്ടാഴ്ച മുമ്പ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ലയുടെയും ഇറാന്റെയും ആയുധ ശേഖരങ്ങള്‍ക്കെതിരേ നടന്ന നൂറുകണക്കിന് ആക്രമണങ്ങള്‍ പുറമെയാണിത്.

ആഭ്യന്തര സംഘര്‍ഷവും ഐ.എസ്സിനെതിരായ പോരാട്ടവും തകര്‍ത്ത സിറിയയ്ക്ക് ഇപ്പോള്‍ തിരിച്ചടിക്കാന്‍ ശേഷിയില്ലെന്ന തിരിച്ചറിവാണ് സിറിയന്‍ കേന്ദ്രങ്ങള്‍ക്കെതിരേ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ മുതിരുന്നത്. 2011 മുതല്‍ വിവിധ വിമത വിഭാഗങ്ങള്‍ ഒരേസമയം ഇസ്ലാമിക് സ്റ്റേറ്റിനെതിരേയും ബശ്ശാറുല്‍ അസദ് ഭരണകൂടത്തിനെതിരേയും പരസ്പരവും പോരാട്ടത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സങ്കീര്‍ണമായ അവസ്ഥയിലാണ് സിറിയ ഇന്നുള്ളത്. റഷ്യ, ഇറാന്, ഹിസ്ബുല്ല എന്നിവയുടെ സഹായത്തോടെ ഐ.എസ്സിനെതിരായ പോരാട്ടത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സിറിയക്ക് സാധിച്ചിട്ടുണ്ടെങ്കിലും അമേരിക്കയുടെ പിന്തുണയോടെയുള്ള എസ്.ഡി.എഫ്, മറ്റ് വിമത പോരാളികള്‍ തുടങ്ങിയവര്‍ക്ക് ശക്തമായ സ്വാധീന മേഖലകള്‍ പലയിടങ്ങളിലുമുണ്ട്.
അതിനിടെ റഷ്യയുടെയും അമേരിക്കയുടെയും സൈനികര്‍ തമ്മിലും ഇവിടെ പരസ്പര ഏറ്റുമുട്ടലിന്റെ വക്കിലാണ്. സിറിയയിലെ എണ്ണ സമ്പന്നമായ ദേര്‍ അസ്സൂറില്‍ ഐ.എസ് ഭീകരര്‍ക്കെതിരേ പോരാടുന്ന സിറിയന്‍ സൈന്യത്തിനൊപ്പം തങ്ങളുടെ പ്രത്യേക സേനയെ കൂടി വിന്യസിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കന്‍ സേനയ്ക്ക് റഷ്യ കഴിഞ്ഞ ദിവസം മുറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ വിമതസേനയായ എസ്.ഡി.എഫ് (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ്) സിറിയന്‍ സൈന്യത്തിനു നേരെ രണ്ട് തവണ ആക്രമണം നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്.
ഇത്തരം അനുകൂല സാഹചര്യം പരമാവധി മുതലെടുക്കുകയും സിറിയയെ ആവുന്നത്ര തകര്‍ക്കുകയും ചെയ്യുകയെന്ന നയമാണ് ഇസ്രായേല്‍ സൈന്യം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി












Click it and Unblock the Notifications