ഗാസയില്‍ കുരുന്നുകളെ കൊന്ന് ഇസ്രയേല്‍ ഭീകരത
ഗാസ: രണ്ട് ദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ വിറച്ച് പാലസ്തീന്‍ അതിര്‍ത്തി പ്രദേശമായ ഗാസ. രണ്ട് ദിവസത്തെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 72 പേര്‍. മരിച്ചവരില്‍ അധികവും കുട്ടികളും സ്ത്രീകളുമാണ്. ഒരാഴ്ചയായി നടക്കുന്ന വ്യോമാക്രമണത്തില്‍ 500 ലേറെ പേര്‍ക്ക് പരിക്കേറ്റു.
ഇസ്രായേലിനെതിരെ തിരിച്ചടിയ്ക്കാന്‍ പലസ്തീനും ശ്രമിയ്ക്കുന്നുണ്ട്. 160 തവണയാണ് ഗാസയിലേക്ക് ഇസ്രയേല്‍ വ്യാമോക്രമണം നടത്തിയത്. പലസ്തീന്‍ ഇസ്രായേലിലേക്ക് 200 തവണ വ്യോമാക്രമണം നടത്തിയി ഇസ്രേയല്‍ പറയുന്നു. കരയുദ്ധത്തിന് ഇസ്രായേല്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 40,000ത്തോളം സൈനികര്‍ ഇതിനായി സജ്ജരായിട്ടുണ്ടെന്ന് അറിയുന്നു.
ഗാസിയലുള്ള സാധാരണ മനുഷ്യര്‍ യുദ്ധ ഭീതിയിലാണ്. ഗാസയിലെ ആശുപത്രികളാകെ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. ഹമാസിന്റ സൈനിക വിഭാഗമായ ഖസ്സം ബ്രിഗേഡിന്റെ കമാന്ററുടെ വീടിന് നേരെയും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക് ജുഹാദ് നേതാവ് ഹാഫിസ് ഹമദിന്റെ വീടിന് നേര്‍ക്കും ആക്രമണം ഉണ്ടായി. വീട്ടിലെ കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം നേതാവും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റതും കൊല്ലപ്പെട്ടതുമായ പിഞ്ചു കുഞ്ഞുങ്ങളുടേതടക്കം കരളലിയിപ്പിയ്ക്കുന്ന ദൃശ്യങ്ങളാണ് ഗാസിയല്‍ നിന്ന് പുറത്ത് വരുന്നത്. ചില ദൃശ്യങ്ങള്‍ ഇതാ..

വ്യോമാക്രമണം
പാലസ്തീന്‍ അതിര്‍ത്തി പ്രദേശമായ ഗാസിയല്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയപ്പോള്‍. ജൂലൈ 9 ബുധനാഴ്ചത്തെ ദൃശ്യം. ഗാസയിലെ 400 ഓളം സ്ഥലങ്ങളിലാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.

എങ്ങനെ ഞാന്‍...
ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ട ബെയ്ത്ത് ഹനോണനില്‍ നിന്നുള്ള ദൃശ്യം. ഉറ്റവരുടെ ശവസംസ്‌ക്കാര ചടങ്ങില്‍ പൊട്ടിക്കരയുന്ന സ്ത്രീ

ജബലിയ അഭയാര്‍ത്ഥി ക്യാമ്പ്
ജബലിയ അഭയാര്‍ത്തി ക്യാമ്പിനടുത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടം

അസ്വസ്ഥതയുടെ നാളുകള്‍
ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെത്തുര്‍ന്ന് ഉയരുന്ന തീയും പുകയും

ഗാസ സിറ്റി
ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കര്‍ന്ന കാര്‍ പരിശോധിയ്ക്കുന്ന പാലസ്തീനികള്‍. ഗാസ സിറ്റിയില്‍ നിന്നുള്ള ദൃശ്യം

റാഫ
റാഫയില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍

മിസൈല്‍ ആക്രമണം
ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന വീട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ പരതുന്ന പാലസ്തീനുകാര്‍

തിരിച്ചടി
പാലസ്തീന്‍ ആക്രമണത്തില്‍ തകര്‍ന്ന കോഴിവളര്‍ത്തല്‍ ഫാം പരിശോധിയ്ക്കുന്ന ഇസ്രായേല്‍ സൈനികന്‍












Click it and Unblock the Notifications