ഗാസയില്‍ ബോംബ് വീഴുമ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു...
ടെല്‍ അവീവ്: ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം നിരവധി പേരുടെ നിലവിളികൊണ്ട് പലസ്തീന്‍ മുഖരിതമായിരുന്നു. അവിടെ നിന്ന് ഏറെയൊന്നും ദൂരെയല്ലാത്ത ഇസ്രായേലിലെ ചിലര്‍ അപ്പോള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. ഗാസയിലെ ബോംബ് വര്‍ഷം അവര്‍ കസേരയിലിരുന്ന് കണ്ട് ആസ്വദിക്കുകയായിരുന്നു.
ഇസ്രായേല്‍ വിരുദ്ധര്‍ കെട്ടിച്ചമച്ച ഒരു കഥായാണിതെന്നായിരുന്നു ധാരണ. എന്നാല്‍ കുന്നിന് മുകളില്‍ കസേരയിട്ട്, പോപ്‌കോണും കൊറിച്ചുകൊണ്ട് ഗാസക്ക് മേല്‍ വീഴുന്ന ബോംബുകളെ ഒരു വെടിക്കെട്ടിന്റെ ഭംഗിയോടെ ആസ്വദിക്കുന്ന ഇസ്രായേലുകാരുടെ ചിത്രങ്ങള്‍ ഇപ്പോഴിതാ പുറത്ത് വരുന്നു. പാശ്ചാത്യ പൗരസത്യ വ്യത്യാസമില്ലാതെ മാധ്യമങ്ങള്‍ അവ പ്രസിദ്ധീകരിക്കുന്നു.

ഗാസക്ക് മേല്‍
ഗാസക്ക് മേല്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം തുടരുന്നു

ഇതൊരു ചിത്രം
ഇതൊരു യഥാര്‍ത്ഥ ചിത്രമാണോ എന്ന് വ്യക്തമല്ല. ഇസ്രായേലുകാര്‍ ഗാസയിലെ യുദ്ധം വീക്ഷിക്കുന്നതിന്‍റെ ചിത്രം എന്നപേരില്‍ ട്വിറ്ററില്‍ പ്രചരിക്കുന്ന ഒന്നാണിത്.

യഥാര്‍ത്ഥ ചിത്രം
സ്ഡെറോത്ത് പട്ടണത്തിനടുത്തുള്ള കുന്നിന് മുകളില്‍നിന്ന് ഗാസയിലെ ബോംബ് വര്‍ഷം കണ്ട് ആസ്വദിക്കുന്ന ഇസ്രായേലുകാര്‍.

മുഴുവന്‍ ചിത്രം
അങ്ങ് ദൂരെ വെളിച്ചത്തിന്‍റെ പൊട്ടുകള്‍ പോലെ കാണുന്നത് ബോംബുകള്‍ പൊട്ടിത്തെറിക്കുന്നതാണ്.
ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ ഇസ്രായേലിലും ഉണ്ട് പ്രതിഷേധം. പാവങ്ങളെ ചുട്ടുകൊല്ലരുതെന്ന് തങ്ങളുടെ സര്‍ക്കാരിനോടും സൈന്യത്തോടും കലഹിക്കുന്ന മനുഷ്യര്‍ ഇസ്രായേലിലും ഉണ്ട്. എന്നാല്‍ അവരുടെ മനുഷ്യത്ത്വത്തെ ചവിട്ടിയരക്കുന്നതാണ് മറ്റൊരു കൂട്ടത്തിന്റെ പ്രവൃത്തി.
ഇസ്രായേലിലെ സ്‌ഡെറോത്ത് പട്ടണത്തിലെ കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ച ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ ഐ ഫോണില്‍ പകര്‍ത്തിയതാണ്. സ്‌ഡെറോത്ത് സിനിമ എന്ന് പേരിട്ട് ട്വിറ്ററില്‍ അപ് ലോഡ് ചെയ്ത ചിത്രം പിന്നീട് വൈറലാകുന്ന കാഴ്ചയാണ് കണ്ടത്. അര്‍ജന്റീനയും ഹോളണ്ടും തമ്മിലുള്ള ലോകകപ്പ് സെമി ഫൈനല്‍ മത്സരം കണ്ടുകൊണ്ടിരുന്ന എട്ട് പലസ്തീന്‍കാരാണ് അന്ന് രാത്രി ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബോംബുകള്‍ ഗാസക്ക് മേല്‍ വര്‍ഷിക്കപ്പെടുമ്പോള്‍ സ്‌ഡെറോത്തിലെ ഇസ്രായേലുകാര്‍ ആഹ്ലാദിക്കുകയായിരുന്നത്രെ.
ഹമാസിന്റെ റോക്കറ്റ് ആക്രമണം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഇസ്രായേല്‍ പട്ടണങ്ങളില്‍ ഒന്നാണ് സ്‌ഡെറോത്ത്. അതുകൊണ്ടായിരിക്കാം അവിടത്തുകാര്‍ ഇസ്രായേലിന്റെ വ്യോമാക്രണം ആസ്വദിച്ച് കാണുന്നതെന്നാണ് ചിലരുടെ വാദം. എങ്കിലും ഈ കാഴ്ചയെ ന്യായീകരിക്കാന്‍ മനസ്സാക്ഷിയുള്ളവര്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ബാക്കിയാകുന്നു.












Click it and Unblock the Notifications