ടവറിന് മുകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം; മരിച്ചവരില്‍ റഷ്യക്കാര്‍!!
ഇസ്താന്‍ബുള്‍: ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച പേര്‍ മരിച്ചു. ഇസ്താന്‍ബുളിലായിരുന്നു സംഭവം. ഇസ്താന്‍ബുളിലെ അട്ടാത്തുര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് ഏഴ് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത സിര്‍കോസ്‌കി എസ് 76 എന്ന വിമാനമാണ് തകര്‍ന്നുവീണത്.
ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ടിവി ടവറിന് മുകളിലേയ്ക്ക് വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. നാല് റഷ്യന്‍ പൗരന്മാര്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ നാല് പേര്‍ റഷ്യന്‍ പൗരന്മാരാണെന്ന് തുര്‍ക്കിയിലെ ഡോഗന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു തുര്‍ക്കി പൗരനും രണ്ട് പൈലറ്റുമാരുമായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.













Click it and Unblock the Notifications