കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുർക്കിയിലെ നിശാക്ലബ്ബിൽ ആക്രമണം, 39 പേർ കൊല്ലപ്പെട്ടു

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത,ആക്രമണം പുതുവർഷ ആഘോഷത്തിനിടെ,40 പേരുടെ നില ഗുരുതരം

  • By Desk
Google Oneindia Malayalam News

ഇസ്താംബുൾ: തുർക്കിയിലെ പ്രമുഖനഗരങ്ങളിലൊന്നായ ഇസ്താംബുളിലെ നിശാക്ലബ്ബിൽ പുതുവർഷ രാത്രിയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരു പോലിസുകാരനും ഉൾപ്പെടു. 40 പേർക്ക് പരിക്കേറ്റതായി മേഖലയിലെ ഗവർണറെ ഉദ്ധരിച്ചു കൊണ്ട് ബിബിസി റിപ്പോർട്ട് ചെയ്തു. ഒർട്ടാകോയിലുള്ള റീന ക്ലബ്ബിലാണ് ആക്രമണമുണ്ടായത്.

ആക്രമണം നടക്കുമ്പോൾ ക്ലബ്ബിൽ നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. പ്രാണരക്ഷാർത്ഥം പലരും തൊട്ടടുത്തുള്ള നദിയിലേക്ക് ചാടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാന്റാ ക്ലോസിന്റെ വേഷത്തിൽ ക്ലബ്ബിലെത്തിയ ഒരാൾ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു.

Night Club Attack

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ ഒരു വർഷത്തിനിടെ തുർക്കിയിൽ ഒട്ടേറെ ആക്രമണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇസ്താംബുൾ നഗരത്തിൽ മാത്രം സുരക്ഷയ്ക്കായി 17000ഓളം പോലിസുകാരെ വിന്യസിപ്പിച്ചിരുന്നു. അലെപ്പോയിൽ നടന്നതിനുള്ള പ്രതികാരമാണിതെന്ന് അക്രമി അറബിയിൽ ആക്രോശിച്ചിരുന്നു.

English summary
At least 39 people have lost their lives in an attack on a nightclub in Istanbul, the city's governor has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X