കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടനം നടത്താന്‍ ഭീകരന്‍ എത്തിയത് അഭയാര്‍ഥിയായി, എന്നിട്ടും തീര്‍ന്നില്ല

  • By Siniya
Google Oneindia Malayalam News

ഇസ്താംബുള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുള്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനം നടത്തിയ ചാവേര്‍ രാജ്യത്ത് കടന്നത് അഭയാര്‍ഥിയായിയെന്നു കണ്ടെത്തല്‍. വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. ഇതില്‍ 10 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

27 കാരനായ സിറിയന്‍ വംശജനാണ് ആക്രമണം നടത്തിയതെന്ന് തുര്‍ക്കി സുരക്ഷാ സേനയുടെ വിലയിരുത്തല്‍. ഇയാള്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്നാണ് സൂചന. എന്നാല്‍ ചാവേര്‍ സ്‌ഫോടനം നടത്തിയത് നബീല്‍ ഫദില്‍ എന്നാണെന്നും ഇയാള്‍ സൗദിയിലാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

turkey

ഇയാള്‍ അഭയാര്‍ഥിയായി ഈയിടെയാണ് തുര്‍ക്കിയില്‍ എത്തിയതെന്നാണ് കണ്ടെത്തല്‍. ഇതേ സമയം ഐസിസ് ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ചുപേരെ അറസ്റ്റു ചെയ്തു.

വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ ദിവസവും ആയിരക്കണക്കിന് സഞ്ചാരികള്‍ എത്താറുണ്ട്. തുര്‍ക്കിയില്‍ അടുത്തായി നടന്ന സ്‌ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Istanbul suicide bomber registered as refugee before attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X