'അങ്ങനെയങ്ങ് കൊടുക്കാനാകില്ല'; ട്രംപിന് നോബല്‍ പുരസ്കാരം കൊടുക്കാത്തിന് കാരണം ഇതാണെന്ന് കമ്മിറ്റി
ഈ വര്‍ഷത്തെ നോബല്‍ പുരസ്കാര പ്രഖ്യാപനം ഏറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. സമാധാനത്തിനു നല്കുന്ന നോബല്‍ സമ്മാന പുരസ്കാരമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കുറി സമാധാനത്തിനുള്ള നോബല്‍ പുരസ്കാരത്തിന് അവകാശവാദം ഉന്നയിച്ചതാണ് പുരസ്കാര പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കിയത്. ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചു എന്നാണ് ട്രംപ് നിരന്തരം ലോക വേദികളില്‍ ആവര്‍ത്തിച്ചത്.
അവസാനം നിമിഷം വരെ ട്രംപിന് നോബല്‍ പുരസ്കാരം കിട്ടുമോ എന്നായിരുന്നു ലോകം ഉറ്റുനോക്കിയത്. എന്നാല്‍ ട്രംപ് അനുകൂലികളെ നിരാശരാക്കി സമാധാനത്തിനുള്ള പുരസ്കാരം ലഭിച്ചത് വെനസ്വേലയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയായ മരിയ കൊറിന മച്ചാഡോയ്ക്കാണ്. ട്രംപിന് പുരസ്കാരം ലഭിക്കാത്തതില്‍ വൈറ്റ് ഹൗസ് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

നോബല്‍ പുരസ്കാരം തനിക്കല്ലെന്ന് അറിഞ്ഞതിനു പിന്നാലെ ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മരിയയ്ക്ക് താന്‍ പല അവസരങ്ങളിലും സഹായം നല്‍കിയിട്ടുണ്ടെന്നും തന്നോടുള്ള ബഹുമാനാര്‍ത്ഥമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് മരിയ ഫോണില്‍ പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസും നോബല്‍ കമ്മിറ്റിക്കെതിരെ രംഗത്തെത്തി.
സമാധാനത്തേക്കാള്‍ രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്‍കിയാണ് നോബല്‍ പുരസ്കാരം സമ്മാനിച്ചത് എന്നായിരുന്നു വൈറ്റ് ഹൗസിന്റെ വിമര്‍ശനം. ഇപ്പോഴിതാ വൈറ്റ് ഹൗസിന്റെ വിമര്‍ശനങ്ങളോട് വിയോജിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്ന നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി.
സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയെടുക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ പ്രചാരണത്തിനും രാഷ്ട്രീയ സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് നോബല്‍ കമ്മിറ്റി വിമര്‍ശനങ്ങളോട് പ്രതികരിച്ചു.
ആല്‍ഫ്രഡ് നോബലിന്റെ വില്‍പത്രത്തിലുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ കമ്മിറ്റിക്ക് തീരുമാനം എടുക്കാന്‍ കഴിയൂ എന്ന് കമ്മിറ്റി ചെയര്‍മാനായ ജോര്ഗന് വാട്നെ ഫ്രൈഡ്നെസ് പറഞ്ഞു. വര്‍ഷങ്ങളായി കമ്മിറ്റിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ച നിരവധി പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമാധാന നോബലിന് ആഗ്രഹിക്കുന്ന ആളുകളില്‍ നിന്ന് എല്ലാ വര്‍ഷവും ആയിരക്കണക്കിന് കത്തുകള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട് എന്നാല്‍ ഈ ബഹുമതി സമാധാനത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് മാത്രം നല്‍കുന്നതാണ്.
ഒരു പ്രത്യേക മുറിയിലിരുന്നാണ് അഞ്ചംഗ കമ്മിറ്റി നോബല്‍ പുരസ്കാരത്തിനുള്ള ജേതാക്കളെ കണ്ടെത്തുന്നത്. 'എല്ലാ നോബല്‍ സമ്മാന ജേതാക്കളുടെയും ഛായാചിത്രങ്ങള്‍ നിറഞ്ഞ മുറിയിലാണ് ഈ കമ്മിറ്റി ഇരിക്കുന്നതെന്നും ഈ മുറി സത്യസന്ധത പ്രതിഫലിപ്പിക്കുന്നുവെന്നും ജോര്ഗന് വാട്നെ ഫ്രൈഡ്നെസ് പറഞ്ഞു. ആല്‍ഫ്രഡ് നോബിന്റെ ഇഷ്ടത്തെയും നിര്‍ദ്ദേശങ്ങളെയും അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications